ഷൊര്‍ണൂരില്‍ സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്

ഷൊര്‍ണൂരില്‍ സഹോദരിമാര്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ വീട്ടില്‍ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ച പട്ടാമ്പി സ്വദേശി മണികണ്ഠന്‍ (48) കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.
ഇന്നലെ ഉച്ചയോടെയാണ് തങ്കം, പത്മിനി എന്നിവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് നാട്ടുകാര്‍ ഇവിടെക്ക് ഓടിയെത്തിയത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടിന്റെ ഉള്‍വശം തീകൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടയിലാണ് ഒരാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നത് നാട്ടുകാര്‍ കണ്ടത്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റിരുന്നു.
ഇയാളെ നാട്ടുകാര്‍ ഷൊര്‍ണൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. തീ കത്തുന്നത് കണ്ടാണ് വീട്ടിലേക്ക് ഓടിക്കയറിയതെന്നാണ് മണികണ്ഠന്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























