ബാക്കി നല്‍കാതെ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

ടിക്കറ്റ് എടുക്കാന്‍ നല്‍കിയ തുകയുടെ ബാക്കി നല്‍കാതെ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. വിദ്യാര്‍ത്ഥിനിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നിറക്കി വിട്ട കണ്ടക്ടര്‍ക്കെതിരെ നടപടിയുണ്ടാകും. വിദ്യാര്‍ത്ഥിനിയെ അപമാനിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയിലെ താത്കാലിക കണ്ടക്ടറെ സര്‍വീസില്‍ നിന്ന് മാറ്റിനിറുത്തിയേക്കും.
പരാതിയുടെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. നെടുമങ്ങാട് സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി രാവിലെ 6.45ന് ആട്ടുകാല്‍ ജംഗ്ഷനില്‍ നിന്ന് നെടുമങ്ങാട് ഡിപ്പോയിലെ ആര്‍.എസ്.കെ 244 നമ്പര്‍ ബസില്‍ കയറി. ടിക്കറ്റിനായി കൈയില്‍ ആകെയുണ്ടായിരുന്ന 100 രൂപയുടെ നോട്ട് കൊടുത്തു.18 രൂപയുടെ ടിക്കറ്റ് കൊടുത്തശേഷം കണ്ടക്ടര്‍ ബാക്കി പിന്നെ നല്‍കാമെന്നു പറഞ്ഞു.
എന്നാല്‍ ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ വണ്ടിയെത്തുന്നതിനിടയില്‍ രണ്ടുതവണ കുട്ടി ചോദിച്ചിട്ടും ബാലന്‍സ് നല്‍കിയില്ലെന്നു മാത്രമല്ല, മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് ദേഷ്യപ്പെടുകയും കുട്ടിയെ അപമാനിച്ചു ബസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു.വിദ്യാര്‍ത്ഥിനിക്ക് നല്‍കേണ്ട ബാക്കി തുക അധിക തുകയായി കണ്ടക്ടര്‍ ഡിപ്പോയില്‍ അടച്ചിരുന്നുവെന്നാണ് വിവരം.
പെണ്‍കുട്ടിയും പിതാവും നെടുമങ്ങാട് പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടക്ടറെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇയാള്‍ പൊലീസ് സ്‌റ്റേഷനില്‍ വച്ച് വിദ്യാര്‍ത്ഥിയോടും പിതാവിനോടും മാപ്പ് അപേക്ഷിച്ചതോടെ ഇവര്‍ സംഭവം ഒത്തുതീര്‍പ്പാക്കി പരാതി പിന്‍വലിച്ചിരുന്നു.
https://www.facebook.com/Malayalivartha

























