ബസില്‍ വച്ച് ഭാര്യയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ ഭര്‍ത്താവ് കൈയോടെ പിടികൂടി

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ച് ഭാര്യയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ ഭര്‍ത്താവ് കൈയോടെ പിടികൂടി. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേയ്ക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രമോദ് എന്ന യുവാവാണ് പിടിയിലായത്. ഇയാളെ കാട്ടാക്കട പൊലീസിനെ ഏല്‍പ്പിച്ചു.
പ്രതി ബസിനുള്ളില്‍ വച്ച് യുവതിയുടെ ശരീരത്തില്‍ രണ്ട് തവണ സ്പര്‍ശിച്ചിരുന്നു. എതിര്‍ത്ത് സംസാരിച്ചതോടെ കയറിപിടിച്ചു. ഉടനെ തന്നെ സംഭവത്തെക്കുറിച്ച് യുവതി ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് കാട്ടാക്കട ബസ് സ്റ്റാന്റിലെത്തി ബസിനായി കാത്തുനില്‍ക്കുകയായിരുന്നു. ബസ് സ്ഥലത്തെത്തിയ ഉടനെ തന്നെ പ്രതിയെ പിടികൂടി.
ഭര്‍ത്താവ് അറിയിച്ച പ്രകാരം കാട്ടാക്കട പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരനാണെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതിക്രമം നടന്ന മലയിന്‍കീഴ് പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിയെ ഉടനെ തന്നെ കൈമാറുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























