ഇത് ഉയര്‍ത്തെഴുന്നേല്‍പ്പ്... ഉമ്മന്‍ചാണ്ടി വിടപറഞ്ഞ് അന്‍പത്തി അഞ്ചാം ദിവസം ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്ക്; ഉമ്മന്‍ചാണ്ടിക്കുള്ള ഏറ്റവും വലിയ യാത്രയയപ്പ്; അതിന്റെ ഇടിമുഴക്കം എട്ടിനെന്ന് അച്ചു ഉമ്മന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമായി; ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇവിടെ മതി... വീണ്ടും മാസ് ഡയലോഗുമായി അച്ചു ഉമ്മന്

തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ചാണ്ടി ഉമ്മനാണെങ്കിലും അച്ചു ഉമ്മന്‍ വീണ്ടും താരമായി. ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കുമെന്ന് സഹോദരി അച്ചു ഉമ്മന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരിക്കും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. പുതുപ്പള്ളിയെ സ്നേഹിച്ച, പുതുപ്പള്ളി സ്നേഹിച്ച ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലുള്ളവര്‍ നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച നല്‍കുമെന്നും അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കാന്‍ കഴിയുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അത് സത്യമായതോടെ അച്ചു ഉമ്മന്‍ വീണ്ടും രംഗത്തെത്തി. 'ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോഴും അതിന് ശേഷവും അദ്ദേഹത്തെ വേട്ടയാടിയവരുടെ മുഖത്തിനേറ്റ കനത്ത പ്രഹരമാണ് ഈ വിജയം. 53 കൊല്ലം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു എന്ന ചോദ്യത്തിന് പുതുപ്പള്ളി കൃത്യമായി മറുപടി നല്‍കിക്കഴിഞ്ഞു എന്നും അച്ചു പറയുന്നു.
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മകന്‍ വിജയത്തില്‍ പ്രതികരിച്ച് മറിയാമ്മ ഉമ്മന്‍ രംഗത്തെത്തി. ഉമ്മന്‍ ചാണ്ടി അജയ്യനെന്നും മരണമില്ലാത്ത നേതാവാണെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. ജയത്തില്‍ സന്തോഷമില്ല, ആശ്വാസം മാത്രം. വലിയ ദുഖത്തിലാണ് താന്‍, ഇതിനിടയില്‍ ലഭിച്ച ആശ്വാസമാണ് ഇത്. മരിച്ചിട്ടും ഉമ്മന്‍ ചാണ്ടിയെ വിടാതെ പിന്തുടര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്നും വ്യക്തിഅധിക്ഷേപങ്ങള്‍
ദുഃഖമുണ്ടാക്കിയെന്നും പറഞ്ഞ മറിയാമ്മ ഉമ്മന്‍, വ്യക്തി അധിക്ഷേപങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. മകന് എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു എന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വല വിജയമാണ് ലഭിച്ചത്. 37719 വോട്ടുകളുടെ വിജയമാണ് ചാണ്ടി ഉമ്മന് പുതുപ്പള്ളി കരുതിവച്ചിരുന്നത്. പിതാവ് ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍ വിജയം പിടിച്ചെടുത്തത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ തന്റെ വിജയം ഉമ്മന്‍ ചാണ്ടിയുടെ പതിമൂന്നാം ജയമാണെന്നാണ് ചാണ്ടി ഉമ്മന്‍ ആദ്യമായി പ്രതികരിച്ചത്. അപ്പയോടുള്ള പുതുപ്പള്ളിക്കാരുടെ സ്‌നേഹത്തിന് വലിയ നന്ദിയെന്നും ചാണ്ടി പറഞ്ഞു. ജനവിധി സ്വാഗതം ചെയ്യുന്നുവെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും പ്രതികരിച്ചു. പുതുപ്പള്ളിയുടെ പുതിയ എം എല്‍ എയ്ക്ക് ഭാവുകങ്ങള്‍ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മേല്‍ക്കൂരയാണ് തെറിച്ചുപോയതെങ്കില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇടതുപക്ഷത്തിന്റെ അസ്ഥിവാരം ആടിത്തുടങ്ങിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ കപ്പിത്താനെ വച്ച് ഇനിയും മുന്നോട്ടുപോകണമോയെന്ന് ഇടതുപക്ഷം ആലോചിക്കണം. വികസനത്തിന്റെ മറവില്‍ ഖജനാവ് കൊള്ളയടിച്ച് സ്വന്തം കീശ വീര്‍പ്പിച്ചവര്‍ക്കുള്ള അതിശക്തമായ താക്കീത് കൂടിയാണ് പുതുപ്പള്ളിയിലെ തിളക്കമാര്‍ന്ന വിജയമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മന്റെ സത്യ പ്രതിജ്ഞ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യ പ്രതിജ്ഞ നടത്താനാണ് തീരുമാനം. തിങ്കളാഴ്ച നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യ പ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്
പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഉജ്വല വിജയം നേതാക്കളും പ്രവര്‍ത്തകരും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കെപിസിസിയില്‍ ആഘോഷിച്ചു. ഫലപ്രഖ്യാപനം തുടങ്ങിയത് മുതല്‍ കെപിസിസി ആസ്ഥാനത്തേക്ക് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു. അനുനിമിഷം ചാണ്ടി ഉമ്മന്റെ ലീഡ് വര്‍ധിക്കുമ്പോഴും മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ ആഘോഷമാക്കി.
"
https://www.facebook.com/Malayalivartha

























