കഷായത്തില്‍ വിഷംകലര്‍ത്തി കാമുകന്‍ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തമിഴ്നാട്ടിലേയ്ക്ക് മാറ്റാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

കഷായത്തില്‍ വിഷംകലര്‍ത്തി കാമുകന്‍ ഷാരോണിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തമിഴ്നാട്ടിലേയ്ക്ക് മാറ്റാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. സംഭവം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണ അവിടെ നടത്തണമെന്നാണ് മുഖ്യപ്രതി ഗ്രീഷ്മയും കൂട്ടുപ്രതികളായ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായര്‍ എന്നിവരുടെ വാദം.
പ്രതികള്‍ക്കെതിരെ കോടതി കുറ്റംചുമത്തിയിട്ടില്ലെങ്കില്‍ മൂന്നാഴ്ച നീട്ടിവയ്ക്കാനായി ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
ഹര്‍ജി 25ന് പരിഗണിക്കാായി മാറ്റി.നെയ്യാറ്റിന്‍കര അഡി. സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ.കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്.കേസില്‍ ജാമ്യംതേടി ഗ്രീഷ്മ നല്‍കിയ ഹര്‍ജി മറ്റൊരുബെഞ്ച് വിധിപറയാന്‍ മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























