പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറയാന്‍ ചാണ്ടി ഉമ്മന്‍ ഇന്ന് മണ്ഡലത്തില്‍ ഉടനീളം പദയാത്ര നടത്തും.... രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്നാവും പദയാത്ര തുടങ്ങുക

പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറയാന്‍ ചാണ്ടി ഉമ്മന്‍ ഇന്ന് മണ്ഡലത്തില്‍ ഉടനീളം പദയാത്ര നടത്തും. രാവിലെ എട്ടുമണിക്ക് വാകത്താനത്ത് നിന്നാവും പദയാത്ര ആരംഭിക്കുക.
മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്ന ചാണ്ടി ഭാരത് ജോഡോ പദയാത്ര വാര്‍ഷികത്തിന്റെ കൂടി ഭാഗമായാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ സമാപന ദിവസവും ചാണ്ടി സമാനമായ രീതിയില്‍ പദയാത്ര നടത്തിയിരുന്നു.
അതേസമയം ഇടതു കേന്ദ്രങ്ങളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കൊണ്ടാണ് 37,719 വോട്ടിന്റെ ത്രസിപ്പിക്കുന്ന വിജയം ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത്.അയര്‍കുന്നത്തെണ്ണിയ ആദ്യ ബൂത്തു മുതലേ ചാണ്ടി തന്നെ ചാമ്പ്യനെന്ന് വ്യക്തമായിരുന്നു.
ആദ്യ റൗണ്ടില്‍ 2816 ഉം രണ്ടാം റൗണ്ടില്‍ 2671 ഉം മൂന്നാം റൗണ്ടില്‍ 2911 ഉം ലീഡ് നേടി. അഞ്ചാം റൗണ്ട് എത്തിയപ്പോഴേക്കും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷവും കടന്ന് ചാണ്ടിയുടെ ലീഡ് പതിനായിരത്തില്‍ തൊട്ടു.
തിങ്കളാഴ്ചയാണ് ചാണ്ടി നിയമസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യുക. പുതുപ്പള്ളി തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി പിരിഞ്ഞ സഭ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ നടക്കുക.
"
https://www.facebook.com/Malayalivartha

























