സങ്കടം അടക്കാനാവാതെ... ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂള്‍ അധ്യാപകന്‍ ചികിത്സയിലിരിക്കെ മരിച്ചു....

സങ്കടം അടക്കാനാവാതെ...ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു. കുറ്റ്യാടി തീക്കുനിക്ക് സമീപം പൂമുഖം സ്വദേശി ടി അഷ്‌റഫ് (45) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.
വേളം കുന്നുമ്മല്‍ മസ്ജിദിന് സമീപം അഷ്റഫിന്റെ ബൈക്കില്‍ ചരക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. കഴിഞ്ഞമാസം 25നായിരുന്നു അപകടം നടന്നത്. വാഹനാപകടത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
തൂണേരിക്ക് സമീപം കോടഞ്ചേരി എല്‍പി സ്‌കൂളിലെ അറബിക് ഭാഷാധ്യാപകനായിരുന്നു അഷ്‌റഫ്. സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ അഷ്‌റഫ് കേരള മാപ്പിള കലാ വേദി 'ഇശല്‍ കൂട്ടം' കുറ്റ്യാടി യൂണിറ്റ് കണ്‍വീനറാണ്.
"
https://www.facebook.com/Malayalivartha

























