Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മദ്യപിക്കുന്നചിത്രം കരാറുകാരന് അയച്ചു കൊടുത്ത വൈരാഗ്യത്താല്‍ കൂട്ടുകാരുടെ അടിയേറ്റ് തൊഴിലാളി കൊലപ്പെട്ട കിളിമാനൂര്‍ ചെല്ലമണി കൊലക്കേസ്.... പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിന് ഒക്ടോബര്‍ 16 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്

09 SEPTEMBER 2023 01:07 PM IST
മലയാളി വാര്‍ത്ത

തൊഴിലാളികള്‍ മദ്യപിക്കുന്നതും വഴക്കിടുന്നതും മൊബൈലില്‍ പകര്‍ത്തി കെട്ടിട നിര്‍മാണ കരാറുകാരന് അയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സുഹൃത്തുക്കളുടെ അടിയേറ്റ് തൊഴിലാളി കൊല്ലപ്പെട്ട കിളിമാനൂര്‍ ചെല്ലമണി കൊലക്കേസില്‍ പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്.


പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിന് ഒക്ടോബര്‍ 16 ന് ഹാജരാക്കാനാണ് കോടതി ഉത്തരവ്. പ്രതികളായ എറണാകുളം പാതാളം നിവാസികളും തമിഴ്‌നാട് സ്വദേശികളുമായ മുരുകന്‍ (37), കൃഷ്ണന്‍ (38) എന്നിവരെയാണ് കിളിമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹാജരാക്കേണ്ടത്.


2020 ജനുവരി 12 ന് കിളിമാനൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം ഉദ്യോഗമണ്ഡല്‍ ഏലൂര്‍ ഈസ്റ്റ് പാതാളം കൊല്ലംപറമ്പില്‍ കോടത്ത് പി.ചെല്ലമണി (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മറ്റൊരു തൊഴിലാളിയായ വയനാട് സ്വദേശി നിധീഷ്(28) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.



കിളിമാനൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിനായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പൈലിങ് ശക്തി പരിശോധനയ്ക്ക് എത്തിയ ആറംഗ സംഘത്തിലെ തൊഴിലാളിയാണ് ചെല്ലമണി. ഭാര്യ കാര്‍ത്തിയും മക്കള്‍ പ്രിയങ്ക, ഹരികൃഷ്ണന്‍ എന്നിവരുമാണ്. തലയ്ക്കു പരുക്കേറ്റ് അവശനിലയില്‍ നിധീഷിനെ ജനുവരി 13 ന് രാവിലെ റോഡില്‍ കണ്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ചെല്ലമണിയെ കൊല്ലപ്പെട്ട നിലയില്‍ ഓഫിസിനു മുന്നിലെ വരാന്തയില്‍ കണ്ടെത്തിയത്.


കൈ കൊണ്ടുള്ള ശക്തമായി അടിയേറ്റതും ചുടു കല്ലു കൊണ്ട് തലയ്‌ക്കേറ്റ ക്ഷതവുമാണ് മരണ കാരണമെന്നു പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ചെല്ലമണിയുടെ മൂക്കിനും തലയ്ക്കും ശക്തമായ ക്ഷതമേറ്റ പാടുകളുണ്ട്. പല്ലുകള്‍ ഇളകി പോയിരുന്നു. നിധിഷീനെ പൊലീസാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.2020 ജനുവരി 10 വെള്ളിയാഴ്ചയാണ് പാതാളത്തു നിന്ന് തൊഴിലാളിസംഘം കിളിമാനൂരില്‍ എത്തിയത്. പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.


ഇതിനോടുള്ള കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണത്തിനു ശേഷം തൊഴിലാളികള്‍ രാത്രി ഉറങ്ങുന്നതും പഞ്ചായത്ത് ഓഫിസ് വളപ്പിലെ വരാന്തയിലാണ്. ജോലി സമയത്ത് മദ്യപിക്കാന്‍ പാടില്ലെന്ന കരാറുകാരന്റെ നിര്‍ദേശം ചെല്ലമണിയും നിധിഷും ഒഴികെയുള്ളവര്‍ ലംഘിച്ചിരുന്നു. മദ്യപിക്കുന്ന രംഗം ചെല്ലമണിയുടെ മൊബൈല്‍ ഫോണില്‍ നിധീഷ് പകര്‍ത്തി എറണാകുളത്തുള്ള കരാറുകാരന്‍ രാമമൂര്‍ത്തിയ്ക്ക് വാട്‌സാപ് വഴി അയച്ചു കൊടുത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ചെല്ലമണി കരാറുകാരന്റെ ബന്ധുവാണ്. ഞായറാഴ്ച പണി ഇല്ലായിരുന്നു. അന്ന് രാവിലെ മുതല്‍ ആറു പേരും ചേര്‍ന്നു മദ്യപാനം തുടങ്ങി. രാത്രി 9.30 മണിയോടെ മദ്യപാനം തുടരുന്നതിനിടെ വാക്ക് തര്‍ക്കവും അടിപിടിയും ഉണ്ടായി. കിളിമാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ബി.മനോജ്കുമാര്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത് . 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends