നിയമസഭാ കയ്യാങ്കളിക്കേസ്... 3 ആഴ്ചക്കകം തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവ്, സെപ്തംബര്‍ 25 ന് തുടരന്വേഷണ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കണം, കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം കോടതി തള്ളി

നിയമ സഭയില്‍ മുന്‍ എം എല്‍ എ യും നിലവില്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടിയടക്കമുള്ള സി പി എം എം എല്‍ എ മാര്‍ സ്പീക്കറുടെ ഡയസും കംപ്യൂട്ടറും വിദേശ നിര്‍മ്മിത മൈക്ക് സെറ്റുമടക്കമുള്ള പൊതുമുതല്‍ നശിപ്പിച്ച നിയമസഭാ കൈയാങ്കളി കേസില്‍ 3 ആഴ്ചക്കകം തുടര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിബു ഡാനിയേലിന്റേതാണുത്തരവ്.
സെപ്തംബര്‍ 25 ന് തുടരന്വേഷണ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കണം. കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം കോടതി തള്ളി.
രണ്ടാം ഇടക്കാല തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് രണ്ടാഴ്ച മുമ്പ് ഹാജരാക്കിയിരുന്നു. അന്വേഷണം തുടരുന്നതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 8 ന് മൂന്നാം തുടര്‍ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 8 ന് മൂന്നാം തുടര്‍ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിജെഎം ഷിബു ഡാനിയേല്‍ ഉത്തരവിട്ടിരുന്നു. 2023 ജൂലൈ 6 ന് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. നിലവിലെ പ്രതിപ്പട്ടികയ്ക്കും കുറ്റപത്രത്തിനും മാറ്റം വരുത്തുകയോ വകുപ്പുകള്‍ ഭേദഗതി ചെയ്യുകയോ ചെയ്യരുതെന്നും കോട്ടം വരുത്തരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ജൂലൈ 27 ന് ഒന്നാം തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ആഗസ്റ്റ് 17 രണ്ടാമത്തെ പുരോഗതി റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് ഹാജരാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























