വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്....

വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച വാഹനം ഇടിച്ച് യുവതിക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ വര്‍ക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം നടന്നത്.
അമിത വേഗതയില്‍ വന്ന കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച ചെറുന്നിയൂര്‍ തോപ്പില്‍ സ്വദേശിയായ യുവതിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മണനാക്ക് സ്വദേശി റഹിം ഷായാണ് വാഹനം ഓടിച്ചത്. കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























