കണ്ണീര്‍ക്കാഴ്ചയായി... സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...

സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ സ്‌നേഹ നഗര്‍ കാവുങ്ങല്‍ പടിഞ്ഞാറ്റതില്‍ ഉണ്ണിയെന്ന ഗിരികുമാര്‍ (57), അയത്തില്‍ ആരതി ജംഗ്ഷന്‍ സുരഭി നഗര്‍-171 കാവുംപണ വയലില്‍ വീട്ടില്‍ ചാക്കോ എന്ന അനിയന്‍കുഞ്ഞ് (56) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 9.30 ഓടെ അയത്തില്‍ പുളിയത്തുമുക്ക് പവര്‍ ഹൗസിനടുത്തുള്ള കരുത്തര്‍ മഹാദേവര്‍ ക്ഷേത്രക്കുളത്തിലാണ് ദാരുണമായ അപകടം സംഭവിച്ചത്.ഗിരികുമാറിന്റെ മൃതദേഹമാണ് ആദ്യം നാട്ടുകാര്‍ കുളത്തില്‍ കാണുന്നത്.
തുടര്‍ന്ന് ആംബുലന്‍സ് എത്തി മൃതദേഹം വാഹനത്തിലേക്ക് മാറ്റുന്നതിനിടയിലാണ് ചാക്കോയുടെ മൃതദേഹവും കുളത്തില്‍ പൊങ്ങിയത്. ഇരുവരും കുളക്കരയില്‍ സംസാരിച്ചിരിക്കുന്നതിനിടെ അനിയന്‍കുഞ്ഞ് അബദ്ധത്തില്‍ തെന്നി കുളത്തില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് .
കൂട്ടുകാരനെ രക്ഷിക്കാനായി ഇറങ്ങിയ ഗിരികുമാറും കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിസരത്തെ വീട്ടിലെ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭ്യമായി. എന്നാല്‍ അപകടവിവരം പുറത്തറിഞ്ഞത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്. വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടുകളില്‍നിന്നു പുറത്തുപോയ ഇവര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു.
ബന്ധുക്കള്‍ വിളിച്ചപ്പോള്‍ അനിയന്‍കുഞ്ഞിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇരുവര്‍ക്കുമായി പ്രദേശത്ത് തെരച്ചില്‍ നടക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഗിരികുമാറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ പൊങ്ങിയത്.
വിവരമറിഞ്ഞെത്തിയ ഇരവിപുരം എസ്‌ഐ എം അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കുന്നതിനിടെ അനിയന്‍കുഞ്ഞിന്റെ മൃതദേഹവും കുളത്തില്‍ പൊങ്ങി. കൂലിപ്പണിക്കാരനായ അനിയന്‍കുഞ്ഞ് അവിവാഹിതനാണ്. സഹോദരങ്ങള്‍: പരേതനായ റെജി ചാക്കോ, കുഞ്ഞുമോള്‍. മരിച്ച ഗിരികുമാര്‍ കൊല്ലം ശ്രീനാരായണ കോളേജിലെ റിട്ട. സൂപ്രണ്ടാണ്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായ സീനാഗിരിയാണ് ഭാര്യ. മക്കള്‍: അനന്തു ഗിരി, കൃഷ്ണ ഗിരി.
"
https://www.facebook.com/Malayalivartha

























