തൃശൂര്‍ നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച....ഇന്നലെ അര്‍ധരാത്രിയാണ് സംഭവം

തൃശൂര്‍ നഗരത്തില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. തൃശൂര്‍ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡി.പി ചെയിന്‍സ് സ്ഥാപനത്തില്‍ നിന്നും നിര്‍മ്മിച്ച മൂന്ന് കിലോ സ്വര്‍ണാഭരണങ്ങള്‍ കന്യാകുമാരി മാര്‍ത്താണ്ഡം ഭാഗത്തുള്ള ഷോപ്പുകളിലേക്ക് കൊണ്ട് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാറില്‍ എത്തിയ സംഘം തട്ടികൊണ്ടുപോയത്.
ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂര്‍ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവര്‍ കൈയില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് തട്ടിയെടുത്തത്. വെള്ള നിറമുള്ള ഡിസൈനര്‍ കാറില്‍ എത്തിയ സംഘമാണ് ആഭരണങ്ങള്‍ തട്ടിയെടുത്തതെന്ന് സൂചനകള്‍.
പണി കഴിപ്പിച്ച ആഭരണങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ പതിവായി കൊണ്ട് പോകാറുള്ളത്. ഇക്കാര്യം അറിയാവുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. തൃശൂര്‍ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























