Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇത് പോലെയൊരു ദിവസം സഖാക്കൾ സ്വപ്നം കണ്ടിരുന്നോ..? എ കെ ജി സെന്ററിൽ ഇന്നലെ കൂട്ടക്കരച്ചിൽ ആയിരുന്നു... ഒരുമിച്ചിരുന്നാണ് ആ രാഷ്ട്രീയ ആഘാതം ഏറ്റുവാങ്ങിയത്...രൂപപ്പെടുത്തിയ തന്ത്രങ്ങളും കരുനീക്കങ്ങളുമെല്ലാം അമ്പേ തകരുന്നതു, നേതാക്കളെല്ലാം ഒരുമിച്ചിരുന്ന് അനുഭവിച്ചറിഞ്ഞു....ശേഷം മറുപടി പറയാതെ പലരും മുങ്ങി...

09 SEPTEMBER 2023 12:24 PM IST
മലയാളി വാര്‍ത്ത

ഇത് പോലെയൊരു ദിവസം സഖാക്കൾ സ്വപ്നം കണ്ടിരുന്നെങ്കിലും . അതിന്റെ ആഘാതം ഇത്രയ്ക്ക് വലുതാകുമെന്ന് കരുതിയില്ല. ഒരുമിച്ചിരുന്ന് ആ കാഴ്ച കണ്ടു നേതാക്കൾ പൊട്ടി പൊട്ടി കരയുന്ന കാഴ്ചയാണ് ഇന്നലെ എ കെ ജി സെന്ററിൽ നിന്നും കാണാൻ സാധിച്ചത് .പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ റെക്കോർഡ് ജയം നേടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നതനേതാക്കളെല്ലാം എകെജി സെന്ററിൽ ഒരുമിച്ചിരുന്നാണ് ആ രാഷ്ട്രീയ ആഘാതം ഏറ്റുവാങ്ങിയത്. ചാണ്ടിയുടെ ലീഡ് കുതിച്ചുയരുമ്പോൾ വോട്ടെണ്ണലിനൊപ്പം പാർട്ടി ആസ്ഥാനത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും പുരോഗമിക്കുകയായിരുന്നു. യോഗം തുടങ്ങും മുൻപേ പരാജയം ഉറപ്പിച്ചെങ്കിലും ഇതേ സെക്രട്ടേറിയറ്റിൽ രൂപപ്പെടുത്തിയ തന്ത്രങ്ങളും കരുനീക്കങ്ങളുമെല്ലാം അമ്പേ തകരുന്നതു നേതാക്കളെല്ലാം ഒരുമിച്ചിരുന്ന് അനുഭവിച്ചറിഞ്ഞു.

 

ഉണ്ടാകില്ലെന്നു നേരത്തേ പറഞ്ഞ ‘സഹതാപ തരംഗം’ ഉണ്ടെന്നു സ്ഥാപിച്ചായിരുന്നു സംസ്ഥാന സെക്രട്ടറി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. വോട്ടെണ്ണൽ ഒന്നാം റൗണ്ട് പിന്നിട്ടതിനു പിന്നാലെ സെക്രട്ടേറിയേറ്റ് യോഗത്തിനായി എകെജി സെന്ററിലേക്കെത്തിയ എ.കെ.ബാലനാണ് പാർട്ടി പ്രതികരണത്തിനു തുടക്കമിട്ടത്. യുഡിഎഫ് മുന്നേറ്റത്തിൽ അദ്ഭുതമില്ലെന്നും 53 വർഷമായി യുഡിഎഫ് മണ്ഡലമായി തുടരുന്ന പുതുപ്പള്ളിയിൽ എൽഡിഎഫ് ജയിച്ചാൽ അതു ലോകാദ്ഭുതങ്ങൾക്കു ശേഷമുള്ള മഹാദ്ഭുതമായിരുക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് അവകാശപ്പെട്ട ചരിത്ര ഭൂരിപക്ഷം കിട്ടുമോ എന്നു നോക്കാമെന്നുകൂടി പറഞ്ഞ് ഭൂരിപക്ഷം കുറയ്ക്കുന്നതിൽ മാത്രമാണു പാർട്ടിയുടെ പ്രതീക്ഷയെന്നും സൂചിപ്പിച്ചു. 2 റൗണ്ട് കൂടി കഴിഞ്ഞ് ചാണ്ടിയുടെ ഭൂരിപക്ഷം കുതിച്ചുയർന്നപ്പോൾ എത്തിയ ഇ.പി.ജയരാജൻ ആരോപണമുന ബിജെപിക്കു നേരെ തിരിച്ചു.‘ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തിൽതന്നെ ജയിക്കും. പക്ഷേ, ബിജെപിയുടെ പെട്ടി കാലിയാണ്.

ആ വോട്ട് എങ്ങോട്ടു പോയി? ഞങ്ങളുടെ വോട്ട് ഞങ്ങൾക്ക് തന്നെ കിട്ടിയിട്ടുണ്ട്.’– ജയരാജൻ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള മറ്റു സെക്രട്ടേറിയറ്റ് അംഗങ്ങൾ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. പതിവുപോലെ മാധ്യമങ്ങളെ അവഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിനായി വന്നിറങ്ങിയതും തിരിച്ചുപോയതും. വോട്ടെണ്ണൽ പൂർത്തിയായിക്കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. പ്രതികരണമുണ്ടാകില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വൻപരാജയത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ മുഖഭാവമെങ്കിലും പകർത്താൻ മാധ്യമ ക്യാമറകൾ തിരക്കുകൂട്ടി. പരാജയം ചിരി മായ്ച്ചിട്ടില്ലെന്നു വ്യക്തമാക്കി മുറ്റത്തു നിന്നിരുന്ന മന്ത്രിമാരുടെ സ്റ്റാഫിനെ നോക്കി ചിരിച്ചാണു മുഖ്യമന്ത്രി കാറിലേക്കു കയറിയത്.മുൻ തിരഞ്ഞെടുപ്പുകളിൽ പാർട്ടി നേടിയ കണക്കുകൾ അവതരിപ്പിച്ചു പത്രസമ്മേളനം തുടങ്ങിയ എം.വി.ഗോവിന്ദൻ പാർട്ടിയുടെ വോട്ടുകൾ ചോർന്നിട്ടില്ലെന്നു സ്ഥാപിക്കാൻ അടിസ്ഥാനമാക്കിയത് 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വോട്ടായിരുന്നു.

 

എന്നാൽ, ബിജെപി വോട്ട് യുഡിഎഫിനു ചോർന്നെന്നു സ്ഥാപിക്കാൻ അദ്ദേഹം ചൂണ്ടിക്കാട്ടിയതാകട്ടെ എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിച്ച പി.സി.തോമസ് 19,000 നു മുകളിൽ വോട്ടു നേടിയ 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും. പരാജയത്തെ ന്യായീകരിച്ചും സർക്കാരിനെയും മുഖ്യമന്ത്രിയെയും പാർട്ടിയെയും പ്രതിരോധിച്ചും ആഘാതമൊന്നുമില്ലെന്നു സ്ഥാപിച്ചും എഴുന്നേൽക്കാൻ നേരം അദ്ദേഹത്തിന്റെ കമന്റ്.‘ഇനിയൊന്നുമില്ലല്ലോ. അവസാനം ഞാൻ എണീറ്റു പോയിക്കളഞ്ഞു എന്നു പറയരുത്’. പുതുപ്പള്ളിയിൽ പ്രചാരണരംഗത്ത് ആവേശം വിതയ്ക്കാൻ എൽഡിഎഫിനു കഴിഞ്ഞില്ലെന്നു സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തൽ. തൃക്കാക്കരയിൽ യുഡിഎഫിനൊപ്പം നിൽക്കുന്ന പ്രചാരണരീതി തന്നെയാണ് എൽഡിഎഫും അവലംബിച്ചത്. എന്നാൽ, പുതുപ്പള്ളിയിൽ കുറച്ചുകൂടി കരുതലോടെ നീങ്ങുന്ന സ്ഥിതിയായിരുന്നു. ഏതായാലും അച്ചു ഉമ്മന്റെ വാക്കുകൾ പൊന്നായി മാറി. ഉമ്മന്‍ചാണ്ടിക്കുള്ള ഏറ്റവും വലിയ യാത്രയയപ്പ്; അതിന്റെ ഇടിമുഴക്കം എട്ടിനെന്ന് അച്ചു ഉമ്മന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമായി;

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends