കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എസി മൊയതീന് പിന്നാലെ മുൻ എംപിയും കുടുങ്ങി; തട്ടിപ്പിൽ പങ്കെന്ന് ഇഡി...തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്‌ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തി...അതും പുറത്തെത്തി... മുൻ എംപിക്ക് പണം കൈമാറിയതിന്റെ ഫോൺ സംഭാഷണം ഇഡിക്ക് ലഭിച്ചു....

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ മുൻ എംപിക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ്. എസി മൊയ്തീന്റെ ബിനാമി സതീഷ് കുമാറിൽ നിന്ന് മുൻ എംപി യും പോലീസ് ഉദ്യോഗസ്ഥരും പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് ഇഡി പ്രത്യേക കോടതിയെ അറിയിച്ചത്. കരുവന്നൂർ തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്‌ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ഇഡി കോടതിയിൽ വ്യക്തമാക്കി.ബാങ്ക് തട്ടിപ്പിലെ ഒന്നാം പ്രതിയെ സതീഷ് കുമാറിന് ബിനാമി ലോണിലൂടെ പിപി കിരൺ തട്ടിയെടുത്ത 24 കോടിരൂപയിൽ നിന്ന് 14 കോടിരൂപ നൽകിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലവഴിച്ചെന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തലുകൾ നടത്തിയത്. ഈ അന്വേഷണത്തിലാണ് സതീഷ് കുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻ എംപിക്ക് പണം കൈമാറിയതിന്റെ ഫോൺ സംഭാഷണം ഇഡിക്ക് ലഭിച്ചത്.
ഈ ഫോൺ സംഭാഷണം എംപിയുമായി നടത്തിയതാണെന്ന് സതീഷ് കുമാറും സമ്മതിച്ചിട്ടുണ്ട്.സതീഷ് കുമാർ രണ്ട് പേർക്ക് 5 കോടിരൂപ പണമായി നൽകുന്നത് കണ്ടെന്നതിന് സാക്ഷിമൊഴിയുണ്ട. 400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബിനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കി.കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞ ബിനാമി ഇടപാടുകാരൻ സതീഷ് കുമാർ, പിപി കിരൺ എന്നിവരെ ഈമാസം 19 വരെ റിമാൻഡ് ചെയ്തു.തൃശ്ശൂർ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീന്റെ അടുപ്പക്കാരിലേക്ക് ചോദ്യങ്ങൾ വഴിതിരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചലിച്ചു കൊണ്ട് ഇരിക്കുകയാണ്. മൊയ്തീന്റെ വിശ്വസ്തനെന്ന് കരുതുന്ന തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ എന്നിവരെ എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തു കൊണ്ടേ ഇരിക്കുകയാണ്.
കരുവന്നൂർ സഹകരണബാങ്കിലെ ബിനാമി വായ്പകളുമായി ബന്ധപ്പെട്ട് ഇവർക്ക് പങ്കുണ്ടോ എന്നറിയലായിരുന്നു പ്രധാന ലക്ഷ്യം.കേസിൽ അറസ്റ്റിലായ പി. സതീഷ്‌കുമാറിന്റെ ഇടപാടുകളിൽ ചിലതിൽ പി.ആർ. അരവിന്ദാക്ഷന്റെ പേരും പരാമർശിച്ചിട്ടുണ്ട്. ഇതാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനുപിന്നിൽ. മൂന്നുപതിറ്റാണ്ടോളമായി ജനപ്രതിനിധിയാണ് അരവിന്ദാക്ഷൻ. സതീഷ്‌കുമാർ കൈപ്പറ്റിയ ബിനാമി വായ്പകൾ ഇവരിലൂടെ രാഷ്ട്രീയ ഉന്നതരിലേക്ക് എത്തിയിട്ടുണ്ടോ എന്നറിയലായിരുന്നു ലക്ഷ്യം.അനൂപ് ഡേവിസ് കാടയുടെ ചില ഇടപാടുകളിൽ ഇ.ഡി. അന്വേഷണസംഘത്തിന് സംശയമുയർന്നതിനെ തുടർന്നാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ചോദ്യംചെയ്യൽ രാത്രിവൈകിയും തുടർന്നിരുന്നു.
ഇനി ഏതായാലും എ സി മൊയ്‌തീൻ ഇ ഡി ക്കു മുൻപിൽ ഹാജരാകുന്ന നിമിഷത്തെ ദിവസത്തിനായുള്ള കാത്തിരിപ്പാണ്. ഈ മാസം 11 ന് ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് എ സി മൊയ്തീൻ അറിയിച്ചത്. ഇ ഡി ആവശ്യപ്പെട്ട രേഖകളും ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനം നടക്കുന്ന സമയമാണ് എങ്കിലും ഇ ഡിക്ക് മുന്നിൽ ഹാജരാകുമെന്നും എ സി മൊയ്തീൻ വിശദീകരിച്ചിരുന്നു. അതിൽ നിന്നും ഇനി എന്ത് നിർണായകമായ ഉത്തരങ്ങളാവും ലഭിക്കുക എന്നുള്ളതും കൂടി ഉണ്ട് . കേസ് പുതിയ വഴിത്തിരിവിലേക്ക് പോകുമോ എന്നുള്ളതും കേരളാ രാഷ്ട്രീയത്തിൽ അത് പുതിയൊരു കോളിളക്കം തന്നെ സൃഷ്ടിക്കുമോ എന്നുള്ളതും നോക്കി കാണണം.
https://www.facebook.com/Malayalivartha

























