Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

വരുന്ന ചൊവ്വാഴ്ച ലാവ്ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കും... വിവരം ലഭിച്ചയുടൻ സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ, മനസിൽ ലഡു പൊട്ടി.....ബി ജെ പിയുടെ വക്താവായിരുന്ന നൂപുർ ശർമ്മയെ മലർത്തിയടിച്ച, ജസ്റ്റിസ് സൂര്യകാന്തിൻ്റെ ബഞ്ച് പിണറായിയെയും മലർത്തിയടിക്കുമോ ? ജസ്റ്റിസ് സൂര്യകാന്ത് ആൾ പുലിയാണ്...എന്തും സംഭവിക്കാം...

09 SEPTEMBER 2023 01:05 PM IST
മലയാളി വാര്‍ത്ത
വരുന്ന ചൊവ്വാഴ്ച ലാവ്ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കുമെന്ന വിവരം ലഭിച്ചയുടൻ  സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ മനസിൽ ലഡു പൊട്ടി.ബി ജെ പിയുടെ വക്താവായിരുന്ന നൂപുർ ശർമ്മയെ മലർത്തിയടിച്ച ജസ്റ്റിസ് സൂര്യകാന്തിൻ്റെ ബഞ്ച് പിണറായിയെയും മലർത്തിയടിക്കുമെന്ന്  പിണറായി വിരുദ്ധ സി പി എം  നേതാക്കൾ വിശ്വസിക്കുന്നു.ലാവ്ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കപ്പെട്ടാൽ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന് മുഖ്യമന്ത്രിയാകാൻ അവസരം ലഭിക്കും.പുതുപ്പള്ളിയിൽ ജെയ്ക്ക് ദയനീയമായി തോറ്റപ്പോഴും ഗോവിന്ദൻ പഴയ വി എസിൻ്റെ ചിരി ചിരിച്ചത് അതുകൊണ്ടാണ്. നെയ്യാറ്റിൻകര ഉപതെരഞ്ഞടുപ്പിൽ ഇടതു മുന്നണി വിട്ട് ഐക്യമുന്നണിയിലെത്തിയ ശെൽവരാജ് ജയിച്ചപ്പോഴാണ് വി എസ് ആത്മാർത്ഥമായി ചിരിച്ചത്. ഇതേ ചിരി ഇന്നലെ പത്രസമ്മേളനത്തിൽ ഗോവിന്ദനും ചിരിച്ചു. പത്രക്കാരെ കൈയിലെടുക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്തു.     പുതുപ്പള്ളി വഴി പിണറായി തകർന്നു എന്ന് മനസിലാക്കിയപ്പോഴായിരുന്നു ഗോവിന്ദൻ്റെ ചിരി. ജസ്റ്റിസ് സൂര്യകാന്ത് ആൾ പുലിയാണ് . 2022 മെയ് 26ന് ടൈംസ് നൗ  ചാനലിലിലാണ് ശർമ്മ വിവാദ പരാമർശം നടത്തിയത്. ഗ്യാൻവാപി മസ്ജിദ് തർക്കത്തെ കുറിച്ചുള്ള സംവാദത്തിൽ പ്രവാചകനെ കുറിച്ചുള്ള ശർമ്മയുടെ പരാമർശങ്ങളാണ് വിവാദമായത്. പരാമർശം വിവാദമായെങ്കിലും ശർമ്മം അതിനെ ന്യായീകരിച്ചു. രാജ്യത്തിന് അകത്തും പുറത്തും ഇത് വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചു.  പലയിടങ്ങളിലും കലാപമുണ്ടായി. സുപ്രീം കോടതിയിൽ ജസ്റ്റി സ് സൂര്യകാന്തിൻ്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്.രാജ്യത്തോട് മാപ്പു പറയാൻ കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ തീച്ചൂളയിലേക്ക് തള്ളിയിട്ടതായി കോടതി പറഞ്ഞു. ഒരു പാർട്ടിയുടെ വക്താവായി തുടരുന്നത് തോന്നുന്നതെന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്നും കോടതി പറഞ്ഞു.ഇതോടെ ശർമ്മയുടെ വക്താവ് സ്ഥാനം തെറിച്ചു.   2019 ലാണ് ജസ്റ്റിസ് സൂര്യകാന്ത്  പരമോന്നത കോടതിയിലെത്തിയത്. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ്  ജനറൽ ആയിരുന്നു അദ്ദേഹം. ഇത്തരത്തിൽ വിപ്ലവകരമായ വിധികൾ പറഞ്ഞ ജഡ്ജിയുടെ മുന്നിലാണ് പിണറായിയുടെ തല വന്നു ചേർന്നത്. 2025 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകുമെന്ന് കരുതുന്നയാളാണ് ജസ്റ്റിസ് സൂര്യകാന്ത്. ബി ജെ പി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾക്ക് പറയത്തക്ക സ്വാധീനമില്ലാത്ത ജസ്റ്റിസ് സൂര്യകാന്തിന് മുന്നിൽ പിപ്പിടി വിദ്യ ഏശില്ല.കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ  ഉൾപ്പെട്ട എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി സെപ്തംബർ 12 ന് തന്നെ പരിഗണിക്കും. കേസ് ചൊവ്വാഴ്ച്ചത്തേക്ക് സുപ്രീം കോടതി വീണ്ടും ലിസ്റ്റ് ചെയ്തു. . നേരത്തെ മലയാളി കൂടിയായ ജസ്റ്റിസ് സി. ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയത്.       34 തവണയാണ് ഇതുവരെ ലാവ്ലിൻ കേസ് മാറ്റിവച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്. 1995 ഓഗസ്റ്റ് 10 ന് ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ് ലിനുമായി വൈദ്യുതി വകുപ്പ് കരാറിൽ ഒപ്പുവെച്ചിരുന്നു. 374 കോടി രൂപയുടെ പദ്ധതി നവീകരണത്തിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കേസ്. ആകെ ഒമ്പത് പ്രതികളാണുള്ളത്. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, വൈദ്യുതി വകുപ്പ് മുൻ ജോ.സെക്രട്ടറി എ.ഫ്രാൻസിസ് എസ്.എൻ.സി ലാവ് ലിൻ കമ്പനി. വൈദ്യുതി വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി കെ.മോഹന ചന്ദ്രൻ, മുൻ അക്കൗണ്ട്സ് മെമ്പർ കെ.ജി.രാജശേഖരൻ നായർ, കെ.എസ്.ഇ.ബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ എം.കസ്തൂരി രങ്ക അയ്യർ, മുൻ ബോർഡ് ചെയർമാൻ പി.എ.സിദ്ദാർത്ഥ മേനോൻ, എസ്.എൻ.സി ലാവ് ലിൻ കമ്പനിയുടെ വൈസ് പ്രസിഡൻറ് എന്നിവരാണ് പ്രതികൾ.    

മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് 2022 ൽ പരിഗണിച്ചത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ  എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ച് വർഷത്തിനിടെ 33 തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കി. പക്ഷേ  എന്നിട്ടും ഒന്നും സംഭവിച്ചില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡാണ് കേസ് പുതിയ ബഞ്ചിന് വിട്ടത്.   അദ്ദേഹത്തോട് പിണറായി വിജയൻ്റെ പിപ്പിടിവിദ്യകൾ നടക്കില്ലെന്നാണ് സി ബി ഐ യും നിയമലോകവും കരുതുന്നത്. 


‍മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെന്നാണ് സിബിഐയുടെ ആവശ്യം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പെടെ നാല് മുതിര്‍ന്ന അഭിഭാഷകരാണ് സിബിഐക്ക് വേണ്ടി ഹാജരാ യിരുന്നത്.. വിധി റദ്ദാക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ അറിയിക്കണമന്നാണ് സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടത്. ലാവ്‌ലിന്‍ കരാര്‍ മൂലം കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് സിബിഐയുടെ വാദം. പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസില്‍, വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. തങ്ങളെയും കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണിക്കുന്നുണ്ട്.


ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് അടിസ്ഥാനം. കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.1995 ഓഗസ്റ്റ് 10ന് ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത്. പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.


2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന ഏ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുതി വകുപ്പ് ഭരിക്കുകയുണ്ടായി. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ കമ്പനിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്. ഇതാണ് പിണറായിക്ക് വിനയായത്. 


പിണറായി വിജയൻ എന്ന് കേൾക്കുമ്പോൾ രാജ്യം ആദ്യം കണക്റ്റ് ചെയ്യുന്നത്  ലാവ്ലിൻ കേസുമായാണ്. സി പി എമ്മിനുള്ളിൽ നിന്നാണ് പിണറായിക്കെതിരെ ആദ്യം അമ്പെയ്ത്തുണ്ടായത്. വി.എസ്.അച്ചുതാനന്ദനാണ് എക്കാലവും ലാവ്ലിൻ പറഞ്ഞ് പിണറായിയെ ധർമ്മസങ്കടത്തിലാക്കിയത്.ദല്ലാൾ നന്ദകുമാർ,  ക്രൈം നന്ദകുമാർ , പി.സി.ജോർജ് തുടങ്ങി നിരവധിയാളുകളെ വി.എസ് ലാ വ്ലിൻ കേസിന് വേണ്ടി രംഗത്തിറക്കിയിട്ടുണ്ട്.  എന്നാൽ പിണറായിക്കൊപ്പമായിരുന്നു. ഭാഗ്യം. വി എസ്.രോഗ കിടക്കയിലായിട്ടും ലാവ് ലിന് ഒരനക്കവുമില്ല.വി എസ് രോഗാതുരനായെങ്കിലും അദ്ദേഹത്തിൻ്റെ പഴയ സഹപ്രവർത്തകർ ഇപ്പോഴും ലാവ്ലിൻ കേസ് വിട്ടിട്ടില്ല. ലാവ്ലിൻ  കേസ് അട്ടിമറിച്ചത് രണ്ടു ജഡ്‌ജിമാരാണെന്ന് ക്രൈം നന്ദകുമാർ  ആരോപണം ഉയർത്തിയിരുന്നു. ഇവർ ആരൊക്കെയാണെന്ന് താൻ കേന്ദ്ര ഏജൻസിക്ക് മൊഴി നൽകിയിട്ടുണ്ടെന്നാണ് നന്ദകുമാർ പറയുന്നത്. ഇവർ കൈക്കൂലി വാങ്ങിയെന്ന നന്ദകുമാറിൻറെ ആരോപണം ദൂരവ്യാപകചലനങ്ങളായിരിക്കും നിയമ ലോകത്ത് ഉണ്ടാക്കുകയെന്ന് പ്രതീക്ഷിച്ചിരുന്നു.

 

എന്നാൽ ഒന്നും സംഭവിച്ചില്ല.വീണ്ടും തലവേദനയായി മാറിയിരിക്കുകയാണ് ക്രൈം നന്ദകുമാർ. ദീർഘകാലം പിണറായിയെ വേട്ടയാടിയ നന്ദകുമാറിന് വി എസ് അച്ചുതാനന്ദൻറെ പിന്തുണയുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വി എസിൻറെ എക്കാലത്തെയും വിശ്വസ്തനായിരുന്നു നന്ദകുമാർ.പിണറായി വിജയനെ ലാവ്ലിൻ കേസിൽ വേട്ടയാടിയത് വി.എസാണ്. പിണറായിയെ അഴിമതിയുടെ നിഴലിൽ നിർത്താനാണ് എല്ലാ കാലത്തും വി.എസ്. ശ്രമിച്ചിരുന്നത്. പിണറായിക്കെതിരെ അതിശക്തമായ നിക്കങ്ങളാണ് ഓരോ കാലത്തും വി എസ് നടത്തിയത്. അതിൽ ക്രൈം നന്ദകുമാർ വഹിച്ച പങ്ക് ചെറുതല്ലലാവ്ലിൻ കേസിൽ ക്രൈം വാരിക സചിത്രമായ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ പലതും അന്വേഷണ പരമ്പരകളായിരുന്നു. സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇന്നത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ക്രൈം വാരികയുടെ ഓഫീസ് ആക്രമിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. പിന്നീട് ദീർഘകാലം നന്ദകുമാർ പിണറായിക്കെതിരെ നിശബ്ദത പാലിച്ചു. മുഹമ്മദ് റിയാസ് പിണറായി മന്ത്രിസഭയിൽ അംഗമായതോടെയാണ് വീണ്ടും നന്ദകുമാർ രംഗത്തിറങ്ങിയത്.


എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുഴുവൻ തെളിവുകളും പരാതിക്കാരനായ ക്രൈം എഡിറ്റ‍ർ ടി പി നന്ദകുമാര്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിരുന്നു. പരാതിയിൽ നന്ദകുമാറിന്റെ മൊഴിയും രേഖപ്പെടുത്തി.ലാവലിൻ കേസ് അട്ടിമറിക്കാൻ രണ്ട് ജഡ്ജിമാർ കൂട്ടുനിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി സിയാലിന്റെ ഒരു ലക്ഷത്തി ഇരുപതിനായിരം ഓഹരികൾ കൈക്കൂലിയായി ജഡ്ജിമാര്‍ക്ക് ലഭിച്ചെന്നും നന്ദകുമാർ ആരോപിച്ചിരുന്നു. കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇനിയും വിവരങ്ങൾ ആവശ്യമായി വന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചതായും നന്ദകുമാർ  പറഞ്ഞു.ഇതിൽ രണ്ടു ജഡ്ജിമാർക്കും വിരമിച്ചപ്പോൾ പിണറായി സ്ഥാനമാനങ്ങൾ നൽകിയെന്നും നന്ദകുമാറിൻറെ മൊഴിയിലുണ്ടെന്നാണ് വിവരം. ജഡ്ജിമാർക്കെതിരായ ആരോപണം കേരളത്തിൽ പുതിയ സംഭവമാണ്. ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നന്ദകുമാറിൻറെ പുതിയ ആരോപണം കത്തി കയറിയത്.


ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ലാവലിൻ കേസ് മറ്റൊരു ഉചിതമായ ബെഞ്ചിലേക്കു വിടാൻ ഏതാനും മാസങ്ങൾക്ക് മുമ്പാണ്  ജസ്റ്റിസ് യു.യു. ലളിത് ഉത്തരവിട്ടത്. എന്നാൽ  വീണ്ടും അദ്ദേഹത്തിന്റെ ബെഞ്ചിനു മുൻപാകെയാണ് കേസ് എത്തിയത്.  2017 മുതൽ കേസ് പരിഗണിച്ചുവരുന്നത് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ചാണെന്നും അതിനാൽ കേസ് ഉചിതമായ ബെഞ്ചിലേക്കുതന്നെ വിടണമെന്നും അന്ന് ലളിത് ആവശ്യപ്പെടുന്നു. എന്നാൽ പഴയ ബെഞ്ചിന്റെ മെല്ലെ പോക്കിനെതിരെ ലാവ്ലിൻ കേസിൽ പിണറായിക്കെതിരെ രംഗത്തുള്ള മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാർ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ലളിതിൻറെ ബെഞ്ചിൽ കേസെത്തിയത്. . വിവിധ കക്ഷികൾ മാറ്റിവെക്കാൻ ആവശ്യപ്പെടുകയും മറുപടി ഫയൽ ചെയ്യാൻ വൈകിക്കുകയും ചെയ്തതിനാൽ കേസ് നീണ്ടുപോവുകയായിരുന്നു.ഏതായാലും സൂര്യകിരണിൽ  ലാവ്ലിൻ തീരും എന്ന് തന്നെയാണ് കരുതുന്നത്. കേസ് വിളിച്ചു മാറ്റി വയ്ക്കുന്ന ശീലം അദ്ദേഹത്തിനില്ല എന്നാണ് പറയപ്പെടുന്നത്. പിണറായിയെ ഒഴിവാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയാൽ പിണറായിക്ക് രാജിവയ്ക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends