‘പുതുപ്പള്ളിയിലെ യഥാർഥ താരം സതീശൻ; എണ്ണയിട്ട യന്ത്രം പോലെ ടീമിനെ പ്രവർത്തിപ്പിച്ച ക്യാപ്റ്റൻ കൂൾ’...യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് രംഗത്ത്...പങ്കു വച്ച പോസ്റ്റ് വൈറലായി...

ജയിക്കുമെന്ന് ഉറപ്പാണെങ്കിലും ഉഴപ്പാതെ കളിക്കണമെന്നുറപ്പിച്ചാണു കോൺഗ്രസും യുഡിഎഫും കഴിഞ്ഞ ദിവസം കാലത്തിറങ്ങിയത്. ആ ഗെയിംപ്ലാനിന്റെ മികവാണു പുതുപ്പള്ളിയിലെ ഗംഭീര വിജയം. ഐക്യ ജനാധിപത്യ മുന്നണിക്കാകെ ആവേശവും ആത്മവിശ്വാസവും പകരുന്ന ഊർജസ്രോതസ്സായി വീണ്ടും പുതുപ്പള്ളി മാറി. കേരളത്തിലെ ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ നൊമ്പരച്ചൂട് മാറുംമുൻപായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം. പൊടുന്നനെ എത്തിയ തിരഞ്ഞെടുപ്പിനെയും കഷ്ടി ഒരു മാസത്തിൽ താഴെയുള്ള പ്രചാരണകാലത്തെയും ചടുലമായി നേരിട്ടപ്പോൾ ചാണ്ടി ഉമ്മന്റെ കന്നിയങ്കത്തിലും പുതുപ്പള്ളിയിൽ കോൺഗ്രസിനു സന്തോഷത്തുടർച്ച.എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു വിഷയമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യഥാർഥ താരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ്.
പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർഥ ശിൽപി സതീശൻ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച ‘ക്യാപ്റ്റൻ കൂൾ’ ആയിരുന്നു സതീശൻ എന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.ആ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.കുറിപ്പ് ഇപ്രകാരമാണ്..പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ യഥാർഥ സ്റ്റാർ വി.ഡി.സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാൻ മുൻപും എഴുതിയിട്ടുണ്ട്. എന്നാൽ പുതുപ്പള്ളിയിലെ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന്റെ യഥാർഥ ശിൽപി സതീശൻ തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവർത്തിപ്പിച്ച ‘ക്യാപ്റ്റൻ കൂൾ’ ആയിരുന്നു സതീശൻ. തൃക്കാക്കരയിലും നമ്മൾ ഇത് കണ്ടതാണ്.‘താൻ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാൽ അത് തന്റെ മാത്രം ഉത്തരവാദിത്തം ആയിരിക്കും, എന്നാൽ ഭൂരിപക്ഷം ഉയർന്നാൽ അത് ടീം വർക്കിന്റെ ഫലമായിരിക്കും’ എന്ന് പറയാൻ കഴിയുന്നവരെയാണ് നമ്മൾ നേതാക്കൾ എന്ന് വിളിക്കേണ്ടത്.
സതീശൻ ഇരുത്തംവന്ന നേതാവാണ്. കോൺഗ്രസ് എന്ന പാർട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ സതീശന്റെ നേതൃത്വം കോൺഗ്രസിനും മതേതരത്വത്തിനും മുതൽക്കൂട്ടാണ്... അഭിനന്ദനങ്ങൾ.എന്നാണ് പറഞ്ഞിരിക്കുന്നത്. പല തരത്തിലുള്ള തന്ത്രങ്ങൾ പാർട്ടി അവിടെ പയറ്റാൻ നോക്കിയയെങ്കിലും . അതെല്ലാം നനഞ്ഞ പടക്കം പോലെ ആവുകയായിരുന്നു. . 37,719 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 80,144 വോട്ടും ജെയ്ക് സി.തോമസ് 42,425 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6,558 വോട്ടുമാണു നേടിയത്.53 വർഷത്തെ പിരിയാത്ത കൂട്ടായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പുതുപ്പള്ളിയും തമ്മിൽ. ഉമ്മൻ ചാണ്ടിയുടെ പര്യായമായി പുതുപ്പള്ളിയും ആ നിയോജക മണ്ഡലത്തിന്റെ ആഗോള മേൽവിലാസമായി ഉമ്മൻ ചാണ്ടിയും കൈകോർത്തപ്പോൾ പിറന്നതു ചരിത്രമാണ്.
തിരഞ്ഞെടുപ്പുവേളകളിൽ ഉമ്മൻ ചാണ്ടിയുടെ അവസാന പോയിന്റായിരുന്നു പുതുപ്പള്ളി. മണ്ഡലമാകെ ആത്മബന്ധമുള്ള കുഞ്ഞൂഞ്ഞ് പ്രത്യേകമായി വോട്ടു ചോദിക്കാൻ എത്തേണ്ടതില്ലെന്നു ജനം ആവർത്തിച്ചുപറഞ്ഞു. തുടർച്ചയായി 12 തവണ അവർ കുഞ്ഞൂഞ്ഞിനെ മാത്രം നിയമസഭയിലേക്ക് അയച്ചു. 2023 ജൂലൈ 18ന് മരിക്കുന്നതുവരെ 19,078 ദിവസം (52 വർഷം, 2 മാസം, 25 ദിവസം) എംഎൽഎ ആയ ഉമ്മൻ ചാണ്ടി കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡും സ്വന്തമാക്കി. ഈ ജനകീയന്റെ പിൻഗാമിയാകാനുള്ള പോരാട്ടത്തിൽ തരിമ്പും പിന്നിലാകരുതെന്ന ദൃഢനിശ്ചയത്തിലായിരുന്നു കോൺഗ്രസ്.അത് തന്നെ പുതുപ്പള്ളിയിൽ സംഭവിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























