Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആര് പറയുന്നതാണ് സത്യം..? കേന്ദ്ര സർക്കാർ ഉച്ചഭക്ഷണ പദ്ധതിയ്‌ക്ക് പണം അനുവദിച്ചില്ലെന്ന, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വാദങ്ങൾ പൊളിയുകയാണ്.... കേന്ദ്രം സംസ്ഥാന സർക്കാരിന് 132.9 കോടി രൂപ നൽകി.... എന്നാൽ സംസ്ഥാനം വിഹിതം പദ്ധതിയിലേക്ക് നൽകിയില്ല...രേഖകൾ പുറത്ത്...

09 SEPTEMBER 2023 01:16 PM IST
മലയാളി വാര്‍ത്ത

ഇതിലിപ്പോൾ ആര് പറയുന്നതാണ് സത്യമെന്ന് മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കേന്ദ്ര സംസ്ഥാനത്തെ പഴിക്കുന്നു . സംസ്ഥാനം കേന്ദ്രത്തെ പഴിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കേന്ദ്ര സർക്കാർ ഉച്ചഭക്ഷണ പദ്ധതിയ്‌ക്ക് പണം അനുവദിച്ചില്ലെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ വാദങ്ങൾ പൊളിയുകയാണ് . പിഎം പോഷൺ പദ്ധതിവഴി ഉച്ചഭക്ഷണം നൽകാനായി കേന്ദ്രം സംസ്ഥാന സർക്കാരിന് 132.9 കോടി രൂപ നൽകിയിരുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാർ വിഹിതത്തുക നൽകിയില്ല. ഇതാണ് പദ്ധതി പ്രതസന്ധിയുണ്ടാകാൻ കാരണമായതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.കേന്ദ്രം സംസ്ഥാനത്തിന് 132.9 കോടി രൂപ കൈമാറിയിരുന്നു. എന്നാൽ സംസ്ഥാനം വിഹിതം പദ്ധതിയിലേക്ക് നൽകിയില്ലെന്ന് മാത്രമല്ല കേന്ദ്രം നൽകിയ തുക പദ്ധതി നടപ്പാക്കാനുള്ള അക്കൗണ്ടിലേക്ക് കൈമാറിയുമില്ല.

 

പദ്ധതി നടപ്പാക്കാനുള്ള നോഡൽ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാകാൻ കാരണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.കേന്ദ്ര സർക്കാർ പണം നൽകാതിരിക്കുന്നതാണ് പദ്ധതി നടത്തിപ്പിന് പ്രതിസന്ധി രൂപപ്പെടാൻ കാരണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചത്. സമയബന്ധിതമായി കണക്കുകൾ നൽകിയാലും പണം കൈമാറാൻ കാലതാമസം വരുന്നു എന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് സത്യാവസ്ഥ വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തന്നെ രംഗത്തുവന്നത്. ഇത് സംബന്ധിച്ചുള്ള രേഖകളും മന്ത്രാലയം പങ്കുവെച്ചു. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നത്. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്.

ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിന് ആവശ്യമായ ഭക്ഷ്യധാന്യവും ( അരി) നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ, പദ്ധതിയിൽ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നതെന്നും മന്ത്രി പറ‌ഞ്ഞു.കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നിലപാടാണ് കേന്ദ്രസർക്കാർ അനുവർത്തിക്കുന്നത്. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ട്.

 

കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക്‌ അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.എന്നാൽ ശിവകുട്ടിയുടെ വാദം കേന്ദ്രം പൊളിച്ചപ്പോൾ . അതിനും മറുപടിയുമായി ശിവൻകുട്ടി രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി സംബന്ധിച്ച് കേന്ദ്രം പറയുന്നത് അർദ്ധസത്യങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി.പകുതി വസ്തുതക്കു നിരക്കാത്ത കാര്യങ്ങളാണ് കേന്ദ്രം വ്യക്തമാക്കിയത്. കഴിഞ്ഞ നാലു മാസത്തേക്ക് കേന്ദ്രം 170.5 കോടി രൂപ തരണം. സാങ്കേതിക കാരണം പറഞ്ഞ് ഈ തുക നൽകുന്നില്ല.കേന്ദ്രം പണം നൽകിയില്ലെങ്കിലും ഉച്ച ഭക്ഷണ പരിപാടി നിർത്തില്ല.നേരത്തെ കേന്ദ്രം 132 കോടി തന്നിരുന്നു.സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതം നൽകിയിട്ടുണ്ട്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ ഒരിക്കൽക്കൂടി വിഷയങ്ങൾ ബോധ്യപ്പെടുത്തുമെന്നും ആണ് മന്ത്രി കൂട്ടി ചേർത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends