തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ചാണ്ടി ഉമ്മനാണെങ്കിലും അച്ചു ഉമ്മന്‍ വീണ്ടും താരമായി.... പുതുപ്പള്ളിയിൽ എംഎൽഎ ഓഫീസുണ്ടാകുമോ, അച്ചു സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമോ? ഉത്തരം വ്യക്തമായി നൽകി ചാണ്ടി ഉമ്മൻ...

തെരഞ്ഞെടുപ്പില്‍ വിജയിച്ചത് ചാണ്ടി ഉമ്മനാണെങ്കിലും അച്ചു ഉമ്മന്‍ വീണ്ടും താരമായി. ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കുമെന്ന് സഹോദരി അച്ചു ഉമ്മന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരിക്കും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. പുതുപ്പള്ളിയെ സ്നേഹിച്ച, പുതുപ്പള്ളി സ്നേഹിച്ച ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലുള്ളവര്‍ നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച നല്‍കുമെന്നും അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കാന്‍ കഴിയുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അത് സത്യമായതോടെ അച്ചു ഉമ്മന്‍ വീണ്ടും രംഗത്തെത്തി. 'ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോഴും അതിന് ശേഷവും അദ്ദേഹത്തെ വേട്ടയാടിയവരുടെ മുഖത്തിനേറ്റ കനത്ത പ്രഹരമാണ് ഈ വിജയം.
53 കൊല്ലം പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു എന്ന ചോദ്യത്തിന് പുതുപ്പള്ളി കൃത്യമായി മറുപടി നല്‍കിക്കഴിഞ്ഞു എന്നും അച്ചു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നലെ ഒരുപക്ഷെ ഏറ്റവും കൂടുതൽ ക്യാമറ കണ്ണുകൾ തിരഞ്ഞതും അച്ചു ഉമ്മാനെ ആയിരുന്നു. തിരഞ്ഞെടുപ്പ് ചിത്രത്തിലെ ഇല്ലാതിരുന്ന അച്ചുവിനെ വലിച്ചിഴച്ചതിൽ നല്ലൊരു പങ്കും ഇടത് അനുകൂലികൾക്ക് തന്നെയാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും അച്ചുവിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചർച്ചകൾ പലയിടത്തും നടന്നു തുടങ്ങി...എന്നാൽ അതിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ എംഎൽഎ ഓഫീസുണ്ടാകുമോ, അച്ചു സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമോ? എന്നുള്ള ചോദ്യങ്ങൾക്കായിരുന്നു മറുപടി. എംഎൽഎ ഓഫീസുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞ് മാറിയ ചാണ്ടി, ആലോചിച്ച് വേണ്ട രീതിയിൽ ചെയ്യുമെന്നും വ്യക്തമാക്കി.
സമയം വേണം. മറ്റുള്ളവരുമായി കൃത്യമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനത്തോട് മുഖം തിരിച്ചിട്ടില്ല. ഉമ്മൻചാണ്ടിയുടെ പാദപിന്തുടരാനാണ് തീരുമാനം.അച്ചു ഉമ്മൻ അവരുടെ ജോലിയുടെ ഭാഗമായി ചെയ്ത കാര്യങ്ങളെ അധിക്ഷേപിച്ചു. സൈബർ ആക്രമണം ഇപ്പോൾ കാര്യമാക്കുന്നില്ല. ഇതിനേക്കാൾ വലിയ ആക്രമണമാണ് കഴിഞ്ഞ വർഷങ്ങളിലെല്ലാം കുടുംബം നേരിട്ടത്. അതിനെയെല്ലാം ഞങ്ങൾ മറികടന്നു. അച്ചു കെ എസ് യുവിൽ പ്രവർത്തിച്ചയാളാണ്. മികച്ച നേതാവായിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും വിട്ടുനിന്നു. അച്ചു ഉമ്മൻ രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരില്ല. അതവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവർ കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യം ഉമ്മൻചാണ്ടി അസുഖബാധിതനായിരിക്കുന്ന സമയത്ത് തന്നെ വീട്ടിൽ ചർച്ചയായിരുന്നു. സഹോദരിമാരായ അച്ചുവിനോടും മരിയത്തോടും ഇക്കാര്യം അന്വേഷിച്ചിരുന്നുവെന്നും ഇവരും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചാണ്ടി ഉമ്മന്‍ കാര്യങ്ങള്‍ പറയുന്നതിനേക്കാളും വ്യക്തവും കൃത്യവുമായി മറുപടി നല്‍കാന്‍ അച്ചു ഉമ്മന് സാധിച്ചിരുന്നുവെന്നാണ് സൈബര്‍ ഇടങ്ങളിലെ വിലയിരുത്തല്‍. ഭര്‍ത്താവിന്റെ കുടുംബ ബിസിനസിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരുടെ ബിസിനസിന്റെ നാള്‍വഴികള്‍ പോലും വിവരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാമെന്നും അവര്‍ വെല്ലുവിളിച്ചു. വാക്കുകളിലെ കൃത്യതയും വ്യക്തതയും തന്നെയാണ് ആളുകളെ അച്ചു ഉമ്മന്‍ ഫാനാക്കിയത്. യാത്ര, ഫാഷന്‍ ലോകത്തിനപ്പുറത്ത് ഒരു നേതാവിന് ആവശ്യമായ സകല ഗുണങ്ങളും അച്ചു ഉമ്മനുണ്ടെന്നും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്.തനിക്കെതിരെ ഉയര്‍ന്ന ഓരോ ആരോപണങ്ങള്‍ക്കും സംശയത്തിനിട നല്‍കാതെ ശക്തമായ ഭാഷയില്‍ ഉത്തരം നല്‍കിയതാണ് കോണ്‍ഗ്രസ് അണികളെ അച്ചു ആവേശഭരിതരാക്കിയത്. ആയിരക്കണക്കിന് ഫോളോവേഴ്സാണ് ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ അച്ചുവിനു വര്‍ധിച്ചത്. അച്ചു മത്സരിച്ചെങ്കില്‍ ഭൂരിപക്ഷം ഇരട്ടിയായേനെ എന്ന് പറയുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha

























