ബലൂണുമായുള്ള ദമ്പതികളുടെ ഓട്ടമത്സരത്തിനിടെ തലയിടിച്ച് വീണ വയോധികൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

ഓണാഘോഷം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ പുറത്ത് വരുന്നത് ഏറെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ്. കേരളത്തിന് ഒരിക്കലും ഒഴുച്ചുകൂടാനാകാത്ത ഒന്നാണ് ഓണപരിപാടികൾ. ജാതിമത വ്യത്യാസമില്ലാതെ തന്നെ എല്ലാ ഇടങ്ങളിലും പരിപാടികൾ സംഘടിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടന്ന പരിപാടിക്കിടെ വീണ് പരിക്കേറ്റ വയോധികൻ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് രാജപുരം സ്വദേശികൾ. പേഴുംകാട്ടില്‍ പി എം ബേബി (56) യാണ് മരിച്ചത്. ഞായറാഴ്ച രാജപുരം തിരുകുടുംബ ദേവാലയത്തില്‍ നടന്ന ബലൂണുമായുള്ള
ദാമ്പതികളുടെ ഓട്ടമത്സരത്തിനിടെ വീഴുകയായിരുന്നു. മുമ്പിൽ നിന്നിരുന്ന ഭാര്യ വിന്നിങ് പോയിന്റിനടുത്തേയ്ക്ക് എത്തുന്നതിനിടെ ബാലൻസ് തെറ്റി പുറകെ വശം തിരിഞ്ഞ് ഓടുകയായിരുന്ന ബേബി ശക്തിയായി തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
ഏറെ വേദനയുളവാക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തലായ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതോടെ സോഷ്യൽ മീഡിയയിൽ മത്സരത്തിൽ പങ്കെടുക്കുന്നവരും, മത്സരം സംഘടിപ്പിക്കുന്നവരും പാലിക്കേണ്ട ജാഗ്രതയും ഇതൊരു പാഠമാണെന്നും ചൂണ്ടി കാട്ടുന്നു.
https://www.facebook.com/Malayalivartha

























