Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആഡംബര ഹോട്ടലിൽ ദമ്പതികളുടെ ആത്മഹത്യ:- മുമ്പും മറ്റൊരു ഹോട്ടലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ്

09 SEPTEMBER 2023 04:19 PM IST
മലയാളി വാര്‍ത്ത

ആഡംബര ഹോട്ടലിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുമ്പും മറ്റൊരു ഹോട്ടലില്‍ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഹരിപ്പാട് ചേപ്പാട് സ്വദേശികളായ സുഗതൻ(70), ഭാര്യ സുനിലാ സുഗതൻ(60) എന്നിവരെയാണ് ബുധനാഴ്ച വൈകീട്ട് ഹോട്ടൽമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് ദിവസത്തിന് മുമ്പാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇവർക്കൊപ്പം മകൾ എത്തിയാണ് മുറിയെടുത്ത് നൽകിയതെങ്കിലും പിന്നീട് മകൾ തിരിച്ച് പോവുകയും ചെയ്തു.

സംഭവ ദിവസം രാവിലെ വരെ ഇവർ മുറിയിലേക്ക്‌ ഭക്ഷണം വരുത്തി കഴിച്ചിരുന്നു. അധികം പുറത്തിറങ്ങാതിരുന്ന ഇവര്‍ കൂടുതല്‍ സമയവും മുറിക്കുള്ളിലായിരുന്നു. വൈകിട്ട്‌ മുറി വൃത്തിയാക്കാനെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തത്‌ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. മകളെ വിവരമറിയിച്ച ശേഷം മ്യൂസിയം പോലീസിന്റെ സാന്നിധ്യത്തില്‍ വാതില്‍ തുറന്നപ്പോഴാണ്‌ ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്‌.

ചുമരിലുറപ്പിച്ച വസ്‌ത്രങ്ങളിടുന്ന സ്‌റ്റാന്‍ഡില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകളുടെ വിവാഹം ഇതേ ഹോട്ടലിലാണ്‌ നടന്നതെന്നും ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും ഉപദ്രവിക്കരുതെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തിയിരുന്നു.

വലിയ ആസ്‌തിയുണ്ടായിരുന്ന സുഗതന്‌ അടുത്തിടെയുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. 2021ലാണ്‌ സുഗതന്‍ മലയിന്‍കീഴ്‌ കരിപ്പൂര്‌ നക്ഷത്ര ഗാര്‍ഡനില്‍ 2000 ചതുരശ്രയടിയുള്ള ഇരുനില വീട്‌ വാങ്ങിയത്‌. ഇക്കഴിഞ്ഞ ജനുവരിയില്‍ ഈ വീട്‌ വിറ്റു. 65 ലക്ഷം രൂപയ്‌ക്ക്‌ വാങ്ങി ഫര്‍ണിഷ്‌ ചെയ്‌ത്‌ എസി, സി.സി.ടിവി ക്യാമറ തുടങ്ങിയവയും സ്‌ഥാപിച്ച ശേഷം 35 ലക്ഷം രൂപയ്‌ക്കാണ്‌ വീട്‌ വിറ്റതെന്ന്‌ നാട്ടുകാര്‍ പറയുന്നു. പിന്നീട്‌ നാട്ടുകാര്‍ക്കും ഇവരെക്കുറിച്ച്‌ കാര്യമായറിവില്ല. ജനുവരിയിലായിരുന്നു തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഏക മകളുടെ വിവാഹം നടന്നത്.

മലയിൻകീഴ് കരിപ്പൂര് പ്രകൃതി ഗാർഡൻസ് ധനികയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയിൽ ഈ വീട് വിറ്റ് ഇവിടെനിന്നു മാറി പടിഞ്ഞാറേക്കോട്ടയ്ക്കടുത്ത് താമസം തുടങ്ങി. ഈ വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. നാട്ടുകാരോടു വലിയ അടുപ്പം സൂക്ഷിക്കാത്തവരായിരുന്നതിനാൽ ഇവരെക്കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അയൽവാസികൾക്കും ലഭ്യമല്ല. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന ഇവർക്ക് ഇടക്കാലത്തുണ്ടായ സാമ്പത്തികപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.

അസ്വാഭാവിക മരണത്തിനു മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻകൂർ തുക വാങ്ങാതെയാണു ഹോട്ടലിൽ മുറി നൽകിയത്. മലയിൻകീഴ്‌ കരിപ്പുർ നക്ഷത്ര ഗാർഡൻസിൽ താമസിച്ചിരുന്ന ഇവർ ജനുവരിയിലാണ് ആ വീടു വിറ്റത്.

2021ൽ വാങ്ങിയതിനെ അപേക്ഷിച്ച് വലിയ നഷ്ടം സഹിച്ചായിരുന്നു വിൽപ്പന. തുടർന്നു കഴക്കൂട്ടത്തും പിടിപി നഗറിലും വാടകയ്ക്കു താമസിച്ച ശേഷം പടിഞ്ഞാറേക്കോട്ടയിൽ വീട് വാങ്ങുകയായിരുന്നു. മകൾ ഉത്തര സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ്. ഗിരീഷാണു ഭർത്താവ്. ദൗർഭാഗ്യകരമായ സംഭവത്തിൽ ദുഃഖിതരാണെന്നും പൊലീസ് അന്വേഷണത്തിൽ സഹകരിക്കുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends