കേരളത്തിൽ നടക്കാൻ ഇനി ഒരു തിരഞ്ഞെടുപ്പുമില്ല, ഇതോടു കൂടി തിരഞ്ഞെടുപ്പ് കഴിഞ്ഞു എന്നു തോന്നിപ്പിക്കുന്ന നിലയിൽ ലോകം കീഴടക്കിയ സംഭവം പോലെ വാർത്തയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്; തുറന്നടിച്ച് മന്ത്രി മുഹമ്മദ് റിയാസ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇനി ഒരു തിരഞ്ഞെടുപ്പും നടക്കാനില്ല എന്ന തരത്തിലുള്ള പ്രചരണമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
‘പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല. കേരളത്തിൽ നടക്കാൻ ഇനി ഒരു തിരഞ്ഞെടുപ്പുമില്ല, ഇതോടു കൂടി തിരഞ്ഞെടുപ്പ് കഴിഞ്ഞു എന്നു തോന്നിപ്പിക്കുന്ന നിലയിൽ ലോകം കീഴടക്കിയ സംഭവം പോലെ വാർത്തയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. കേരളത്തിലെ എൽഡിഎഫ് ദുർബലപ്പെട്ടു, സർക്കാർ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തി തീർക്കാനാണ് ആ രാഷ്ട്രീയം. ഇത് എല്ലാക്കാലത്തും ശ്രമിച്ചതാണ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആരൊക്കെ ഏതൊക്കെ വകുപ്പിലെ മന്ത്രിയാകും എന്നതായിരുന്നു യുഡിഎഫുകാർ നടത്തിയ ചർച്ച.
എന്നാൽ 2021ലെ നിയമസഭ തിരഞ്ഞെുപ്പിൽ കൂടുതൽ സീറ്റു നേടി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തുടർഭരണമുണ്ടായി. ഇപ്പോ നടക്കുന്നതൊക്കെ ബോധപൂർവമായ ഒരു പ്രചരണമാണ്. എല്ലാം കീഴടക്കി കഴിഞ്ഞു എന്നൊരു പ്രചരണമാണ്. അത് ഒരുകണക്കിന് നല്ലതാണ്. യുഡിഎഫിൽ വലിയ നിലയിൽ അഹങ്കാരവും മറ്റു ചിന്താഗതികളും അധികാരം പങ്കിടുന്ന ചർച്ചയുമൊക്കെ വളരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























