അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണം... കാടിനുള്ളില്‍ പരിശോധനയ്ക്ക് പോയ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടുകഴിഞ്ഞ ദിവസം തോട്ടംതൊഴിലാളിയുടെ വീടിന് നേരെയും കാട്ടാന ആക്രമണമുണ്ടായിരുന്നു

അതിരപ്പിള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു. കൊല്ലതിരുമേട് ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചര്‍ ഇരുമ്പന്‍ കുമാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ പച്ചിലകുളം കരടിപ്പാറ ഭാഗത്ത് വച്ചാണ് സംഭവം. കാടിനകത്ത് വച്ച് മോഴയാനയുടെ മുന്നില്‍പെടുകയായിരുന്നുകൊല്ലപ്പെട്ട ഇരുമ്പന്‍ കുമാരന്‍. കാടിനുള്ളില്‍ പരിശോധനയ്ക്ക് പോയതായിരുന്നു വനംവകുപ്പ് സംഘം.
കഴിഞ്ഞ ദിവസം തോട്ടംതൊഴിലാളിയുടെ വീടിന് നേരെയും കാട്ടാന ആക്രമണമുണ്ടായിരുന്നു. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന പൊളിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. അടുക്കള ഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം തകര്‍ത്തു. വാതിലും ജനലുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഓണമാഘോഷിക്കാന്‍ അഭിലാഷും സംഘവും നാട്ടിലേക്ക് പോയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha

























