പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഓഫീസ് ആരംഭിക്കുമോ?

റെക്കാഡ് ഭൂരിപക്ഷത്തോടെ പുതുപ്പള്ളി പിടിച്ചതോടെ ജനപ്രതിനിധി എന്ന നിലയിലായിരിക്കും ചാണ്ടി ഉമ്മന്റെ ഓരോ പ്രവൃത്തിയും ഇനി വിലയിരുത്തപ്പെടുക. മണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് വിജയത്തിന് പിന്നാലെ നിയുക്ത എംഎല്‍എ വ്യക്തമാക്കിയിരുന്നു.അപ്പോഴെല്ലാം ബാക്കിയായ ചോദ്യമായിരുന്നു തനിക്കായി ചാണ്ടി ഉമ്മന്‍ എംഎല്‍എ ഓഫീസ് ആരംഭിക്കുമോ എന്നത്.
എന്നാല്‍ അക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് ചാണ്ടി ഉമ്മന്‍ ഇപ്പോള്‍ മാദ്ധ്യമങ്ങളോടായി പ്രതികരിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി തുടര്‍ന്നു വന്നിരുന്ന പ്രവര്‍ത്തന രീതി ഉടനെ തന്നെ മാറ്റാന്‍ സാദ്ധ്യതയില്ല എന്ന തരത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. അതേസമയം പിതാവിനേക്കാള്‍ ഭൂരിപക്ഷം നല്‍കി പുതുപ്പള്ളിക്കാര്‍ എംഎല്‍എയാക്കിയ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ചയാണ് നടക്കുക. രാവിലെ പത്ത് മണിയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
1970 മുതല്‍ 12 തവണ തുടര്‍ച്ചയായി വിജയം കൊയ്ത പിതാവിന്റെ അപ്രമാദിത്വം കാത്തുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലെത്തുന്നത്. മുഖ്യ എതിരാളിയായിരുന്ന സി പി എമ്മിലെ ജെയ്ക്ക് സി തോമസിന് 42425 വോട്ട് ലഭിച്ചപ്പോള്‍ ചാണ്ടി ഉമ്മന് 80144 വോട്ടുകള്‍ ലഭിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വെറും 6558 വോട്ടുമാത്രമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha

























