എന്തൊരു ക്രൂരത... കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസുകാരന്‍ ആദി ശേഖറിന്റെ മരണം ബോധപൂര്‍വമുള്ള ഇടിമൂലം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു

അപകടമരണമെന്ന് വിധിയെഴുതിയ പിഞ്ചുബാലന്റെ മരണത്തില്‍ വഴിത്തിരിവ്. കാട്ടാക്കടയിലാണ് വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചത്. പൂവച്ചല്‍ സ്വദേശിയായ 15 വയസ്സുകാരന്‍ ആദി ശേഖറിന്റെ മരണത്തിലാണ് വഴിതിരിവുണ്ടായിരിക്കുന്നത്. മരണത്തില്‍ നരഹത്യ വകുപ്പ് ചുമത്തി പൊലീസ് അകന്ന ബന്ധുവിനെതിരെ കേസെടുത്തു. പൂവ്വച്ചല്‍ സ്വദേശിയായ പ്രിയരഞ്ജനെതിരെയാണ് കേസ്.
കഴിഞ്ഞ 31നാണ് പുളിങ്കോട് ക്ഷേത്രത്തിന് സമീപം ആദി ശേഖര്‍ വാഹനമിടിച്ച് മരിച്ചത്. വാഹനപകടമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നരഹത്യ സംശയം പൊലീസിന് ബലപ്പെട്ടത്. ക്ഷേത്രമതിലിന് സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദി ശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള പകയാകാം കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം.
അതേസമയം, പ്രിയരഞ്ജനായി അന്വേഷണം തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍- ദീപ ദമ്പതികളുടെ മകന്‍ ആദി ശേഖര്‍ ആണ് മരിച്ചത്. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ആദി ശേഖര്‍. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ച് കഴിഞ്ഞ 31ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്.
സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് അന്ന് തന്നെ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്‍ഷണം മരിച്ചെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. സഹോദരി അഭി ലക്ഷ്മി. പൂവച്ചല്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് പിതാവ് അരുണ്‍ കുമാര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ് മാതാവ് ദീപ.
കാട്ടാക്കടയില്‍ ബന്ധുവിന്റെ കാര്‍ ഇടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു എന്നാണ് ഒന്നാം തീയതി വന്ന വാര്‍ത്ത. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍ ദീപ ദമ്പതികളുടെ മകന്‍ ആദി ശേഖര്‍ ആണ് മരിച്ചത്. കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദി ശേഖര്‍.
പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വച്ചാണ് ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ അപകടം. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാര്‍ ആണ് ഇടിച്ചത്.
റോഡിലേക്ക് തെറിച്ചുവീണ ആദി ശേഖര്‍ തത്ക്ഷണം മരിച്ചു. കാട്ടാക്കട പോലിസ് സ്ഥലത്ത് എത്തി മേല്‍ നടപ്പടി സ്വീകരിച്ചു. ഇടിച്ച വാഹനം സ്ഥലത്ത് നിന്ന് മാറ്റി എങ്കിലും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് പോലിസ് പറഞ്ഞു. ഈ വാര്‍ത്തയാണ് ഒരാഴ്ചയ്ക്കുള്ളില്‍ മാറി മറിഞ്ഞത്.
ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. മരിച്ച ആദി ശേഖറിന്റെ അകന്ന ബന്ധുവാണ് പ്രിയരഞ്ജന്‍. ക്ഷേത്ര മതിലിനു സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പകയാകാം കൊലപാതകം നടത്താന്‍ കാരണമായത് എന്നാണ് നിഗമനം. അപകടത്തിനു പിന്നാലെ കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രിയരഞ്ജനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാകും കൊലപാതകം അടക്കമുള്ള കുറ്റം ചുമത്തുക.
സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ ആദി ശേഖര്‍ തല്‍ഷണം മരിച്ചെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. പക്ഷെ ബോധപൂര്‍വമാണെന്ന ഇടിയാണെന്ന് വന്നതോടെ സകലരും ഞെട്ടിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha

























