ഗൃഹപ്രവേശത്തിനു നാട്ടിലെത്താനിരുന്ന ഡിഗ്രി വിദ്യാര്‍ഥി കര്‍ണാടകയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍...

ഗൃഹപ്രവേശത്തിനു നാട്ടിലെത്താനിരുന്ന ഡിഗ്രി വിദ്യാര്‍ഥി കര്‍ണാടകയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കര്‍ണാടക കോലാര്‍ ശ്രീദേവരാജ് യുആര്‍എസ് മെഡിക്കല്‍ കോളജിലെ ബിപിടി 2ാം വര്‍ഷ വിദ്യാര്‍ഥിയായ ചെറിയനാട് തോനയ്ക്കാട് മധുസദനത്തില്‍ എം.അഖിലേഷാണ് (20) മരിച്ചത്.
ചെറിയനാട്ട് അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ അഖിലേഷ് ഹോസ്റ്റല്‍ മുറിയിലേക്ക് പോയിരുന്നു .
ഏറെനേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെത്തുടര്‍ന്ന്, ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികള്‍ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജനലിലെ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അഖിലേഷിനെ കണ്ടെത്തിയതെന്നു കോലാര്‍ ഗുല്‍പേട്ട് പൊലീസ് .ഗൃഹപ്രവേശത്തിന് നാട്ടിലെത്താനായി ഇന്നലെ രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കിയിരുന്നതായി ബന്ധുക്കള്‍.
മധ്യപ്രദേശില്‍ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ എം.സി.മനുവിന്റെയും വി.ജെ.ശ്രീകലയുടെയും മകനാണ്. സഹോദരന്‍: എം.അമലേഷ്. സംസ്‌കാരം ഇന്ന് 10നു വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha

























