ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.... സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തും ഉള്ളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്

ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ജി20 ഉച്ചകോടിക്കെത്തിയ വേളയിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്ഷേത്ര സന്ദര്‍ശനം.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് ഋഷി സുനക് ഇന്ത്യയിലെത്തുന്നത്. സന്ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തും ഉള്ളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഹിന്ദുവേരുകളുള്ള ഋഷി സുനക് ഇന്ത്യയിലെത്തിയപ്പോള്‍ തൊട്ട് ഇവിടത്തെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
''ഞാനൊരു ഹിന്ദുവാണ്. ഹിന്ദു ആചാരങ്ങള്‍ അനുസരിച്ചാണ് വളര്‍ന്നത്. രക്ഷാബന്ധന്‍ ദിനവും ഞങ്ങള്‍ ആഘോഷിച്ചു. എന്നാല്‍ ജന്മാഷ്ടമി ആഘോഷിക്കാന്‍ സമയം കിട്ടിയില്ല. പക്ഷേ, ഇത്തവണ ഒരു ക്ഷേത്രം സന്ദര്‍ശിച്ചാല്‍ ആ കുറവ് നികത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.''-ഋഷി സുനക് പറഞ്ഞു. ജി20 നിന്ന് അല്‍പസമയം ഇടവേളയെടുത്താണ് ഋഷി സുനക് ക്ഷേത്ര ദര്‍ശനത്തിന് സമയം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha

























