കണ്ണനല്ലൂരില്‍ 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍....

കണ്ണനല്ലൂരില്‍ 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. പാങ്കോണം സ്വദേശി പൊടിമോനാണ് അറസ്റ്റിലായത്. വെളുത്തുള്ളി ചാക്കുകള്‍ക്കിടയില്‍ തിരുകിക്കൊണ്ടുവന്ന 50 ചാക്ക് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. വീട് വാടകയ്‌ക്കെടുത്ത് പുകയില ഉത്പന്നങ്ങള്‍ മൊത്തമായും ചില്ലറയായും വില്‍ക്കും.
വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ പുകയില ഉത്പന്നങ്ങള്‍ എത്തിച്ച് നല്‍കും. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ പൊടിമോന്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. തൃശൂരില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന വാഹനവും, വാഹനത്തിന് അകമ്പടി പോയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
വാഹനത്തിന്റെ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. പിടിക്കപ്പെടാതിരിക്കാനായി പഴകിയ വെളുത്തുള്ളി നിറച്ച ചാക്കുകള്‍ മൂടിയിട്ടാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്. പിടിയിലായ പൊടിമോന്‍ വാടകയ്ക്ക് എടുത്ത വീട് ഗോഡൗണാക്കിയാണ് പുകയില വില്‍പ്പന. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























