Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1ന്റെ, മൂന്നാം ഭ്രമണപഥമുയർത്തലും വിജയകരം.... സെപ്റ്റംബർ 15നാണ് ആദിത്യ എൽ വണ്ണിന്റെ ഭ്രമണപഥം ഇനി വീണ്ടും ഉയർത്തുക....പുലർച്ചെ 2:30നാണ് ഭ്രമണപഥം ഉയർത്തിയതെന്ന് ഐ.എസ്.ആർ.ഒ....ഘട്ടം ഘട്ടമായി വിജയത്തിലേക്ക്....

10 SEPTEMBER 2023 12:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1ന്റെ മൂന്നാം ഭ്രമണപഥമുയർത്തലും വിജയകരം. സെപ്റ്റംബർ 15നാണ് ആദിത്യ എൽ വണ്ണിന്റെ ഭ്രമണപഥം ഇനി വീണ്ടും ഉയർത്തുക. ഞായറാഴ്ച പുലർച്ചെ 2:30നാണ് ഭ്രമണപഥം ഉയർത്തിയതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു.
മൗറീഷ്യസ്, ബംഗളൂരു, ശ്രീഹരിക്കോട്ട, പോർട്ട് ബ്ലെയർ തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഭ്രമണപഥം ഉയർത്തുന്ന സമയത്ത് സാറ്റ്‌ലൈറ്റിനെ ട്രാക്ക് ചെയ്തുവെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ഉപഗ്രഹത്തിന്റെ ഭൂമിയോട് അടുത്തുള്ള ഭ്രമണപഥ പാത 296 കിലോ മീറ്ററും അകലെയുള്ളത് 71,767 കിലോ മീറ്ററുമാണ്. സെപ്റ്റംബർ 15ലെ ഭ്രമണപഥം ഉയർത്തലിന് ശേഷം സമാനമായ രണ്ട് ഉയർത്തലുകൾ കൂടിയുണ്ടാവുമെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയുടെ സൗരപര്യവേക്ഷണ വാഹനമായ ആദിത്യ എൽ1, 2023 സെപ്റ്റംബർ രണ്ടിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്?പേസ് സെന്ററിൽ നിന്നുമാണ് വിക്ഷേപിച്ചത്.

 

പി.എസ്.എൽ.വി സി-57 റോക്കറ്റായിരുന്നു വിക്ഷേപണ വാഹനം. നാലുമാസത്തോളം നീണ്ടുനിൽക്കുന്ന യാത്രക്കൊടുവിൽ, 2024 ജനുവരി ആദ്യവാരത്തിൽ ആദിത്യ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ. സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.സെപ്റ്റംബർ രണ്ടിനാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും ആദിത്യ എൽ1 വിക്ഷേപിക്കുന്നത്.15 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 125 ദിവസം സഞ്ചരിച്ചാകും പേടകം ലക്ഷ്യ സ്ഥാനത്തെത്തുക.കഴിഞ്ഞ ദിവസം പേടകം പകർത്തിയ ചിത്രം ഇസ്രോയുടെ പുറത്തുവിട്ടിരുന്നു. ഉപഗ്രഹം 70 സെമി ഗ്രോത്ത് ഇന്ത്യ ടെലിസ്‌കോപ്പ് ആണ് വിജയകരമായി ചിത്രം പകർത്തിയത്. മുകളിൽ വലത് വശത്ത് നിന്നും താഴെ ഇടത്തേക്ക് സഞ്ചരിക്കുന്ന ഡയഗണൽ സ്ട്രീക്ക് കാണിക്കുന്ന തരത്തിലാണ് ചിത്രം.സൂര്യഗ്രഹത്തിൻ്റെ പുറത്തുളള താപവ്യതിയാനങ്ങൾ ഉൾപ്പടെയുളള പ്രധാന കാര്യങ്ങളാണ് പഠിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തിയ കാര്യമാണ് ചന്ദ്രയാൻ 3 ലക്ഷ്യം കണ്ടുവെന്ന്. യുഎസ്, പഴയ സോവിയറ്റ് യൂണിയൻ, ചൈന എന്നിവയ്ക്കു ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ; ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യം കൂടിയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.റഫ് ബ്രേക്കിങ്, ആറ്റിറ്റ്യൂഡ് ഹോൾഡ്, ഫൈൻ ബ്രേക്കിങ്, തിരശ്ചീനമായി താഴെയിറക്കൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ, എല്ലാ ഘട്ടങ്ങളിലും നിശ്ചയിച്ചുറപ്പിച്ചതിൽ നിന്നു മാറാതെ ചന്ദ്രയാൻ മുന്നേറി. അവസാനത്തെ 149.8 മീറ്റർ ഉയരത്തിൽ വച്ചു ലാൻഡിങ് നടത്തേണ്ട സ്ഥലത്തെക്കുറിച്ചു സെൻസറുകളും ക്യാമറകളും നൽകിയ സൂചനകൾ വിലയിരുത്തിയ ലാൻഡർ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനത്തു തന്നെ ലാൻഡ് ചെയ്തു. ദക്ഷിണ ധ്രുവത്തിൽ കഴിഞ്ഞ രണ്ടാഴ്ച പകലായിരുന്നെങ്കിൽ ഇനിയുള്ള രണ്ടാഴ്ച രാത്രിയാണ്.

 

ചാന്ദ്രദിനം ആരംഭിച്ച് 2 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ 3 ഇറങ്ങിയത്. അതിനാൽ 12 ദിവസമേ ലാൻഡറിനും റോവറിനും ലഭ്യമായുള്ളൂ. രാത്രിയായാൽ ചന്ദ്രനിലെ താപനില മൈനസ് 180 ഡിഗ്രി സെൽഷ്യസ് വരെ എത്തും. അതിനുശേഷം അടുത്ത പകൽ വരുമ്പോൾ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നറിയുന്നതിന് സെപ്റ്റംബർ 16-17 വരെ കാത്തിരിക്കേണ്ടതായിട്ടുണ്ട്.അതുവരെ ലാൻഡറിലെയും റോവറിലെയും മറ്റു പേലോ‍ഡുകൾ (ശാസ്ത്രീയ പഠനോപകരണങ്ങൾ) ഉറക്കത്തിലേക്കു പോകുമെങ്കിലും 'നാസ'യുടെ സഹായത്തോടെ നിർമിച്ച് ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ള ലേസർ റിട്രോറിഫ്ലെക്ടർ അരേയ് (എൽആർഎ) ഉണർന്നു തന്നെയിരിക്കും. ഇതിലെ റിട്രോറിഫ്ലക്ടറുകൾ ലാൻഡർ എവിടെയാണെന്നു കണ്ടെത്താൻ സഹായിക്കും.ഇനി അഥവാ ലാൻഡിങ്ങിൽ എന്തെങ്കിലും പിഴവ് വന്നാൽ പോലും സുരക്ഷിതമായി ഉപഗ്രഹം ചന്ദ്രനില്‍ ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു. രണ്ട് എഞ്ചിനുകൾ പരാജയപ്പെട്ടാലും ചന്ദ്രയാന്‍-3 സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഐഎസ്ആർഒ തലവൻ അറിയിച്ചിരുന്നു. ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിച്ച് തിരികെയെത്തിക്കുക നിലവിലെ സാങ്കേതികവിദ്യയനുസരിച്ചു വലിയ വെല്ലുവിളിയാണ്. ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയാണു ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇസ്രോയുമായി സഹകരിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends