Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിനു 2 വൻ തിരിച്ചടികൾ....മൊയ്തീനിലൂടെ അന്വേഷണം ഇപ്പോൾ ബിജുവിലേക്കും. എ കെ ജി സെന്ററിന്റെ അസ്ഥിവാരം തോണ്ടാൻ ഇ ഡി... സിപിഎമ്മിനു കിട്ടുന്ന അടി ശക്തമാണ്....ഇതെല്ലാം ഇനി ചെന്നവസാനിക്കുന്നത് ഉന്നത നേതാക്കളിലേക്ക്...

10 SEPTEMBER 2023 12:19 PM IST
മലയാളി വാര്‍ത്ത


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎമ്മിനു 2 വൻ തിരിച്ചടികൾ. കോടികൾ കടത്തിയതു സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ എന്ന മൊഴിയാണ് ഒന്ന്. കള്ളപ്പണം വെളുപ്പിച്ചവർക്കു മുൻ എംപിയുമായി ബന്ധമുണ്ടായിരുവെന്ന മൊഴിയാണു രണ്ടാമത്തെ അടി. ഇ.ഡി കോടതിയിൽ സമർപ്പിച്ച സാക്ഷിമൊഴികളിലാണ് ഇവയുള്ളത്. കോടതി രേഖയിൽ പേരു പറയുന്നില്ലെങ്കിലും പി.കെ.ബിജു എന്ന് വ്യക്തമായ സൂചനയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ ബിജു പ്രതികരിക്കാനില്ലെന്നു വ്യക്തമാക്കി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ എ.സി. മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. കരുവന്നൂർ തട്ടിപ്പു നടന്നപ്പോൾ അതേക്കുറിച്ച് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മിറ്റിയിലെ ഒരാൾ പി.കെ. ബിജുവായിരുന്നു. പ്രാദേശിക നേതാക്കളെമാത്രം കുരുതി കൊടുത്താണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയതെന്നു പരാതിയുണ്ടായിരുന്നു.

 

റിപ്പോർട്ടിൽ ജില്ലാതല നേതാക്കളെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. ബാങ്കിൽ നിന്നു പല തവണയായി കോടികൾ കടത്തിയതായി സാക്ഷികളിൽ പലരും മൊഴി നൽകിയിട്ടുണ്ട്. 3 കോടിയോളം രൂപ വായ്പയായി എടുത്ത് 3 ബാഗിലാക്കി കടത്തുമ്പോൾ വടക്കാഞ്ചേരി നഗരസഭയിലെ കൗൺസിലർമാരും സിപിഎം നേതാക്കളുമായ മധു അമ്പലപുരം, പി.ആർ. അരവിന്ദാക്ഷൻ എന്നിവർ കൂടെയുണ്ടായിരുന്നു എന്നാണ് ഒരു മൊഴി.രണ്ടു പേരും എ.സി. മൊയ്തീനുമായി നല്ല അടുപ്പമുള്ളവരാണ്. രണ്ടു പേരെയും ഇ.ഡി.ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യേണ്ടി വന്നാൽ എത്തണമെന്നു ആവശ്യപ്പെട്ടിട്ടുമുണ്ട്. ഒന്നാം പ്രതിയായ പി. സതീഷ്കുമാറുമായി ബന്ധമുള്ളവരിലേക്കെല്ലാം ഇ.ഡി അന്വേഷണം എത്തുകയാണ്. കരുവന്നൂരിലെ 125 കോടിയോളം രൂപയിൽ ഏറെയും സതീഷ്കുമാർ വഴിയും രണ്ടാം പ്രതി പി.പി.കിരൺ വഴിയുമാണു പോയതെന്ന് ഇ.ഡിക്കു സൂചനയുണ്ട്. സതീഷുമായി ബന്ധപ്പെട്ടവരിൽ പ്രമുഖർ സിപിഎം നേതാക്കൾതന്നെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

എ.സി. മൊയ്തീൻ ഇദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടതായി തെളിവില്ല. എന്നാൽ പരിചയമുണ്ടെന്നു എ.സി. മൊയ്തീൻ വ്യക്തമാക്കിയിട്ടുണ്ട്. പി.കെ.ബിജുവുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നു ഫോൺ രേഖകൾ വ്യക്തമാക്കുന്നതായാണു സൂചന. സാക്ഷി മൊഴിയിലൂടെ ഇ.ഡി പി.കെ.ബിജുവിലേക്കു കൂടി എത്തുമ്പോൾ സിപിഎമ്മിനു കിട്ടുന്ന അടി ശക്തമാണ്. ചൊവ്വാഴ്ച ഇ.ഡിക്കെതിരെ തൃശൂരിൽ സിപിഎം സംഘടിപ്പിക്കുന്ന സമരത്തിന്റെ ഉദ്ഘാടകൻ പി.കെ. ബിജുവാണ്. കരുവന്നൂർ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇവരുമായൊന്നും ബന്ധപ്പെട്ടിരുന്നില്ല. ബാങ്ക് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും തലയിലാണ് എല്ലാ ഉത്തരവാദിത്തവും ക്രൈംബ്രാഞ്ച് കെട്ടിവച്ചിരിക്കുന്നത്.

 

 

എം.പി. പി.കെ. ബിജുവിനെതിരെ ഗുരുതര ആരോപണവുമായി വടക്കാഞ്ചേരി മുന്‍ എം.എല്‍.എ. അനില്‍ അക്കര കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. കേസിലെ ഒന്നാം പ്രതി തൃശ്ശൂര്‍ കോലഴി സ്വദേശി പി.സതീഷ് കുമാര്‍ പി.കെ. ബിജുവിന്റെ മെന്ററാണെന്ന് അനില്‍ അക്കര ആരോപിച്ചു. സതീഷിനെതിരായ ആരോപണം അന്വേഷിക്കാന്‍ പി.കെ. ബിജുവിനെയാണ് ചുമതലപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചത്. 'കേസിലെ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇ.ഡി. കോടതിയില്‍ പറയാതെ പറഞ്ഞ മുന്‍ എം.പി. ആലത്തൂരില്‍നിന്നുള്ള മുന്‍ ലോക്‌സഭാംഗം പി.കെ. ബിജുവാണ്. 2009-ല്‍ ജയിച്ചശേഷം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായാണ് അദ്ദേഹത്തിന്റെ എം.പി. ഓഫീസ് അടക്കം പ്രവര്‍ത്തിച്ചത്. 2014-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം വടക്കഞ്ചേരിയില്‍നിന്ന് മാറി തൃശ്ശൂര്‍ പാര്‍ളിക്കാട്ടെ കോട്ടാര സദൃശ്യമായ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റി. വീടിന്റെ എല്ലാ ഉത്തരവാദിത്തവും ചുമതലയും വഹിച്ചത് കേസില്‍ അറസ്റ്റിലാവാന്‍ പോകുന്ന, പ്രദേശത്തെ ഇപ്പോഴുള്ള വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ പി.ആര്‍. അരവിന്ദാക്ഷനാണ്', എന്നാണ് അനിൽ അക്കരെ പറഞ്ഞിരിക്കുന്നത്.ഇതാണ് പിന്നീട ഇനി അന്വേഷണം പല വമ്പന്മാരിലേക്കും നീങ്ങും എന്നുള്ള സൂചന കൊടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends