എ.കെ.ജി. സെൻററിലെ തൂണുകൾക്ക് കുലുക്കം വച്ച് തുടങ്ങി...എം.വി.ഗോവിന്ദൻ്റെ വിശ്വസ്തനായ പി.കെ.ബിജുവിന് അടിപതറുന്നു...സി പി എമ്മിലെ ഉന്നത നേതാക്കൾ പ്രതിയാകുമെന്ന് ചുരുക്കം....ഇ ഡി വളഞ്ഞു പിടിക്കുന്നത് സി പി എമ്മിലെ ഉന്നത നേതാക്കളെ കുപ്പിയിലിറക്കാനാണ്.... ഇ.ഡി എന്ത് ചെയ്തു എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് കേരളം കാണാൻ പോകുന്നത്.....

400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബെനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു. കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞ ബെനാമി ഇടപാടുകാരൻ സതീഷ് കുമാർ, പിപി കിരൺ എന്നിവരെ ഈമാസം 19 വരെ കോടതി റിമാൻഡ് ചെയ്തു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ.ബിജുവിന് പങ്കെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. ഇഡിയുടെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്. ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി. പികെ.ബിജുവാണ്. അദ്ദേഹം ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പാർളിക്കാടേക്ക് മാറ്റി. കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്‍റെ മെന്‍ററാണ് ആരോപണവിധേയനായ സതീശൻ സതീശന്‍റെ പണമാണ് ബിജുവിന്‍റെ ശ്രോതസ്. കൊള്ളയുടെ പങ്കുപറ്റിയ പികെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പികെ ശശി ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്. പികെ. ബിജുവിന്‍റെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നു..പികെബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും അനില്‍ അക്കര ആരോപിച്ചുപി.കെ.ബിജുവിൻ്റെ പേരു പുറത്തു വരാതിരിക്കാൻ സി പി എം കഴിയുന്നതെല്ലാം ചെയ്തതാണ്. എന്നാൽ അനിൽ അക്കരെ വെടി പൊട്ടിക്കുന്നതിന് മുമ്പുതന്നെ പ്രതി ബിജുവാണെന്ന് ഇ.ഡി ഉദ്യോഗസ്ഥരിൽ നിന്ന് പുറത്തു പോയിരുന്നു. മൊയ്തീൻ അടുത്തയാഴ്ച ഇഡിയുടെ മുന്നിലെത്തുന്നതോടെ ബിജുവും വരും. ബിജുവിന് പിന്നാലെ അദ്ദേഹത്തിൻ്റെ പാർട്ടി സാരഥി വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് അനിൽ അക്കരെ ഉൾപ്പെടെയുള്ള നേതാക്കൾ പറയുന്നത്. എം.വി.ഗോവിന്ദനാകട്ടെ ബിജു വിവാദം തൻ്റെ ഏറ്റവും വലിയ മോഹത്തെ ബാധിക്കുമോ എന്ന സംശയത്തിലായാലും അത്ഭുതപ്പെടേണ്ടതില്ല.
പുതുപ്പള്ളി ഫലം വന്ന് മണിക്കൂറുകൾക്ക് ഉള്ളിലാണ് ഇ ഡി യു ടെ വെളിപ്പെടുത്തൽ എത്തിയത്. പുതുപ്പള്ളിയിൽ തല കറങ്ങി കടവരാന്തയിലിരുന്ന് പൈപ്പുവെള്ളം കുടിക്കുന്ന പാർട്ടിക്ക് ഇ.ഡി നൽകിയ പാവയ്ക്കാ കഷായമാണ് കരുവന്നൂർ ബാങ്ക് .പാർട്ടി നേതാക്കൾ അല്ലാത്തവരെ മുന്നിൽ നിർത്തി പാർട്ടി നടത്തുന്ന പുതിയ തട്ടിപ്പ് മോഡലാണ് കരുവന്നൂർ.ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് എം.ശിവശങ്കർ നടത്തിയ അഴിമതികളുമായി വളരെയേറെ സാമ്യമുണ്ട് ശിവശങ്കർ ആർക്കു വേണ്ടിയാണ് അഴിമതി നടത്തിയതെന്ന് ഇതിനകം കേരളത്തിന് മനസിലായി. പിടിക്കപ്പെടുമ്പോൾ ശിവശങ്കർ മാത്രം പ്രതിയാക്കും.ശിവശങ്കർ പക്ഷേ ആരുടെ പേരും പറഞ്ഞില്ല. എന്നാൽ സതീഷ് കുമാർ സഖാക്കളുടെയെല്ലാം eപരു പറഞ്ഞു. ഇതാണ് ശിവശങ്കറും സതീഷ് കുമാറും തമ്മിലുള്ള വ്യത്യാസം.
തൃശൂരിൽ മാത്രമല്ല സംസ്ഥാനത്തുടനീളം സി പി എമ്മിന് തെരഞ്ഞടുപ്പ് ഫണ്ട് നൽകുന്ന സഹകരണ ബാങ്കുകളിൽ ഒന്നാണ് കരുവന്നൂർ ബാങ്ക്. വൻതോതിൽ വാഹനങ്ങളും നൽകാറുണ്ട്.തട്ടിപ്പ് പുറത്തായതോടെ പാർട്ടിക്ക് നിർബാധം ഫണ്ട് നൽകിയത് ഇത്തരത്തിലാണെന്ന് പറഞ്ഞ് ബാങ്ക് നേതൃത്വം കഴുകി. മന്ത്രി ബന്ധുവെന്ന് ഇതിനകം ആരോപണമുയർന്ന തട്ടിപ്പ് കേസിലെ പ്രതി ബിജു കരീമിന്റെയൊപ്പമുള്ള മുൻമന്ത്രി എ.സി. മൊയ്തീന്റെ ചിത്രം പുറത്തുവന്നതാണ് പാർട്ടിയെ ആദ്യം പ്രതിരോധത്തിലാക്കിയത്. ബാങ്ക്തട്ടിപ്പ് പ്രതികളുടെ ഭാര്യമാർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുന്നു.2019 ജനുവരി 20-നാണ് സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. തട്ടിപ്പുകേസിലെ പ്രതി ബിജു കരീം ബന്ധുവാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബിജു കരീമിനെ അറിയില്ലെന്നും എ.സി. മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെയാണ് മന്ത്രിയും ബിജുവും തമ്മിലുള്ള ചിത്രം പുറത്തുവന്നത്. മുമ്പില്ലാത്ത വിധം പാർട്ടിയിൽ വിഭാഗീയത വളരുകയാണ്. പാർട്ടി സ്വന്തം നേതാക്കളെ കരുതലോടെ ചേർത്തു പിടിക്കുമ്പോൾ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആരോപണ വിധേയരായ പാർട്ടി നേതാക്കളുടെ ചിത്രങ്ങളും മറ്റ് തെളിവുകളും പുറത്തു വിടുന്നു. തികച്ചും രഹസ്യമായാണ് ഇത്തരത്തിൽ ലീക്ക് ഉണ്ടാകുന്നത്. എവിടെ നിന്നാണ് തെളിവുകൾ പുറത്തു പോയതെന്ന് കണ്ടെത്താൻ ആർക്കും കഴിയാറില്ല. തെളിവുകൾ എവിടെ നിന്ന് പോയെന്ന് ഊഹിക്കാൻ മാത്രമേ പാർട്ടിക്ക് കഴിയുകയുള്ളു. ഒരിക്കലും ലീക്കിൻ്റെ തെളിവ് കണ്ടെത്താൻ കഴിയില്ല.മാധ്യമ പ്രവർത്തകരിലേക്കാണ് പാർട്ടി നേതാക്കളിൽ നിന്നും തെളിവുകൾ പ്രവഹിക്കുന്നത്. എങ്ങനെ ഇവ പത്രത്തിലോ ചാനലിലോ വന്നതെന്ന് അറിയാൻ പാർട്ടിക്ക് ഒരു സംവിധാനവുമില്ല. ഒടുവിൽ എ.സി.മൊയ്തീനും പി.കെ. ബിജുവും ആരോപണത്തിൽ അകപ്പെടുമ്പോൾ പാർട്ടി പ്രതിസന്ധിയിലാവുന്നു. ത്യശൂരിലെ ചില പ്രാദേശിക സി പി എം നേതാക്കളുടെ സഹായത്തോടെയാണ് ഇത് സംഭവിക്കുന്നത്. ജില്ലാ - സംസ്ഥാന നേതാക്കളിൽ ചിലരുടെ ഒത്താശയും തെളിവുകൾ പുറത്തു പോയതിന് പിന്നിലുണ്ട്. ബാങ്കിലെ ക്രമക്കേടിനെപ്പറ്റി കിട്ടിയ പരാതി അന്വേഷിക്കാനായി നിയോഗിച്ച രണ്ടംഗസമിതിയുടെ റിപ്പോർട്ടിലും ബാങ്കിൽ വൻ അഴിമതി നടക്കുന്നതായി പറഞ്ഞിരുന്നു.നാലരപ്പതിറ്റാണ്ടായി സി.പി.എം. ഭരണസമിതി ഭരിക്കുന്ന ബാങ്കിലാണ് 100 കോടിയിലേറെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്നതെന്നതിനാൽ അത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പാർട്ടി സംസ്ഥാനതലത്തിൽ വിലയിരുത്തിയിരുന്നു. കർശനനടപടി വേണമെന്ന നിലപാടിലായിരുന്നു പാർട്ടിയെങ്കിലും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി ഭയന്ന് റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു.ഇതിന് ചുക്കാൻ പിടിച്ചത് എ.സി മൊയ്തീനാണെന്നാണ് ആരോപണം. തട്ടിപ്പുകാർക്കെെതിരെ നടപടിയുണ്ടായാൽ കരുവന്നൂർ ബാങ്കിലെ വലിയൊരു വിഭാഗത്തിന്റെ വോട്ടുബാങ്കിനെ ബാധിക്കുമെന്ന വിലയിരുത്തലുണ്ടായി. ബാങ്കിലെ തട്ടിപ്പിനെതിരേ നടപടിയെടുുക്കേണ്ടിക്കേണ്ടി വന്നാൽ ലോക്കൽ, ഏരിയാ കമ്മിറ്റികൾക്ക് നേരെയും നടപടിയെടുക്കേണ്ടിവരുമെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സി പി എം നേതാക്കൾ പറഞ്ഞു.തിരഞ്ഞെടുപ്പിനുവേണ്ടി വലിയ സംഭാവനയും പ്രചാരണത്തിന് വാഹനങ്ങളും നൽകിയിരുന്ന ബാങ്കാണ് കരുവന്നൂർ സഹകരണബാങ്ക്.ഒടുവിൽ സി.പി.എം. ഭരിക്കുന്ന കരുവന്നൂർ സഹകരണബാങ്കിലെ അഴിമതിയിൽനിന്ന് മുഖം രക്ഷിക്കാൻ പാർട്ടി നടപടിക്കൊരുങ്ങി. ബാങ്ക് തട്ടിപ്പുകേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ പാർട്ടി ഏരിയാ-ലോക്കൽ കമ്മിറ്റികൾക്കെതിരേ കർശനനടപടിക്കൊരുങ്ങുകയാണ് ജില്ലാ കമ്മിറ്റി.എന്നാൽ ഒന്നും സംഭവിച്ചില്ല.
ഒന്നാംപ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.ആർ. സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. രണ്ടാംപ്രതിയായ മാനേജർ എം.കെ. ബിജു കരീം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയിലും സീനിയർ അക്കൗണ്ടൻറ് സി.കെ. ജിൽസ് തൊടുപറമ്പ് ബ്രാഞ്ചിലും അംഗമാണ്. ബിജു കരീം, കമ്മിഷൻ ഏജൻറ് ബിജോയ് എന്നിവർ മുഖേന കമ്മിഷൻ നിരക്കിലാണ് വൻകിട ലോണുകൾ നൽകിയതെന്നും തേക്കടിയിലെ റിസോർട്ടിനായാണ് പണം ശേഖരിച്ചതെന്നുമുള്ള ആരോപണമുയർന്നിരുന്നു. ബിജു കരീമും ബിജോയിയും 46 ലോണുകളിൽനിന്ന് 50 കോടിയിലധികം രൂപയാണ് തട്ടിയത്.ഇ.ഡി ഇതെല്ലാം പുറത്തു കൊണ്ടുവരും. എല്ലാം ചെയ്തത് പാർട്ടിക്ക് വേണ്ടിയാണെന്ന് ബിജു സഖാവ് പറഞ്ഞാൽ എ കെ ജി സെൻററിലെ കോട്ടകൊത്തളങ്ങൾ കിടുങ്ങി വിറയ്ക്കും. അപ്പോൾ പിണറായി പഴയ വി എസിൻ്റെ ചിരി ആവർത്തിക്കും.
https://www.facebook.com/Malayalivartha

























