ദേശീയതയോടു ചേർന്നു നിൽക്കാത്ത നേതാവ് എന്ന ആക്ഷേപം ബിജെപി ഉന്നയിക്കുമെന്ന ഭയം? 20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സംസ്ഥാങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിരുന്നു. ഇപ്പോൾ ഇതാ വിരുന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെത്തിയിരുന്നു. ആ സാന്നിധ്യം ഇപ്പോൾ വളരെയധികം ചർച്ചയാകുന്നു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മോദിക്കുമൊപ്പമുള്ള ചിത്രം സ്റ്റാലിൻ പങ്കുവച്ചിരിക്കുകയാണ്.തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ചടങ്ങിൽ പങ്കെടുത്ത ഏക മുഖ്യമന്ത്രിയാണ് സ്റ്റാലിൻ എന്നതായിരുന്നു ഏറെ സവിശേഷമായ കാര്യം.
രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് വിട്ടുനിന്നാൽ ദേശീയതയോടു ചേർന്നു നിൽക്കാത്ത നേതാവ് എന്ന ആക്ഷേപം ബിജെപി ഉന്നയിക്കുമെന്ന് കരുതിയാണ് സ്റ്റാലിൻ ദില്ലിയിൽ എത്തിയത് എന്നാണ് വിലയിരുത്തൽ. അടുത്തിടെ തമിഴ്നാട് മന്ത്രി വേലുവിനെ കുറിച്ച് ഡിഎംകെ വിഘടനവാടികൾ ചില ആക്ഷേപം മോദി നേരിട്ട് ഉയർത്തിയിരുന്നു.
https://www.facebook.com/Malayalivartha

























