Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സര്‍ക്കാരിനെതിരെയും ഭരണവിരുദ്ധ വികാരം എന്നതിനപ്പുറം പിണറായി വിജയനെതിരെയുള്ള പ്രതിഷേധ വോട്ടുകളാണ് യുഡിഎഫിലേയ്ക്ക് പോയതെന്ന് നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നുണ്ട്. മുച്ചൂടും മുടിച്ച ഒരു ഭരണത്തിന് ജനകീയ പിന്‍തുണ ആര്‍ജ്ജിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും സിപിഎം തന്നെ വിലയിരുത്തുന്നുണ്ട്. സ്പീക്കര്‍ സ്ഥാനത്ത് നിന്നുള്ള ഷംസീറിന്റെ രാജിയോടെ മന്ത്രി സഭ പുനസംഘടനയുമുണ്ടാകുമെന്ന് കരുതുന്നുണ്ട്.

10 SEPTEMBER 2023 06:52 PM IST
മലയാളി വാര്‍ത്ത



എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. സിപിഎം നേതൃത്വത്തുവുമായി അദ്ദേഹം ഇതുസംബന്ധിച്ച ആശയവിനിമയം നടന്നുകഴിഞ്ഞുവെന്നാണ് അറിയുന്നത്. രാജി അഭ്യൂഹം നിയമസഭ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വളരെ ശക്തമാണ്.  എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ഷംസീറിന്റെ അറിയിപ്പ് പുറത്തിറങ്ങിയതോടെ രാജി അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറിയിരിക്കുകയാണ്. പുതുപ്പള്ളി ഉപതരിഞ്ഞെടുപ്പില്‍ ജയിക്കില്ലായെന്നുറപ്പുണ്ടായിരുന്നെങ്കിലും ഗതികെട്ട തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം.

അതുമാത്രവുമല്ല പാര്‍ട്ടി വോട്ടുകളില്‍ ഗണ്യമായ കുറവുണ്ടായത് സിപിഎമ്മിനെ ആഴത്തില്‍ ചിന്തിപ്പിക്കുന്നുണ്ട്. സര്‍ക്കാരിനെതിരെയും ഭരണവിരുദ്ധ വികാരം എന്നതിനപ്പുറം പിണറായി വിജയനെതിരെയുള്ള പ്രതിഷേധ വോട്ടുകളാണ് യുഡിഎഫിലേയ്ക്ക് പോയതെന്ന് നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടികാണിക്കുന്നുണ്ട്. മുച്ചൂടും മുടിച്ച ഒരു ഭരണത്തിന് ജനകീയ പിന്‍തുണ ആര്‍ജ്ജിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും സിപിഎം തന്നെ വിലയിരുത്തുന്നുണ്ട്. സ്പീക്കര്‍ സ്ഥാനത്ത് നിന്നുള്ള ഷംസീറിന്റെ രാജിയോടെ മന്ത്രി സഭ പുനസംഘടനയുമുണ്ടാകുമെന്ന് കരുതുന്നുണ്ട്.

ഈ മാസം 11ന് നിയമസഭാ സമ്മേളനത്തില്‍ ചോദ്യോത്തര വേളക്ക് ശേഷം എല്ലാ എം.എല്‍.എമാരും ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ എത്തണമെന്ന് നിയമസഭ സെക്രട്ടറി എ.എം. ബഷീര്‍ നിയമസഭ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.എം.എല്‍.എമാരുടെ ഗ്രൂപ്പ് ഫോട്ടോ സാധാരണഗതിയില്‍ നിയമസഭ സമ്മേളനത്തിന്റെ അവസാന സെക്ഷനില്‍ ആണ് എടുക്കുന്നത്. മുന്‍കാല സ്പീക്കര്‍മാര്‍ എല്ലാം അഞ്ചാം വര്‍ഷത്തില്‍ അവസാന സമ്മേളനത്തില്‍ ആണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നത്. നിയമസഭയുടെ ഇരുപത്തിനാലാമത്തെ സ്പീക്കറാണ് ഷംസീര്‍. മുന്‍ സ്പീക്കര്‍ എം.ബി. രാജേഷ് മന്ത്രിയായതിനെ തുടര്‍ന്നാണ് ഷംസീര്‍ സ്പീക്കര്‍ കസേരയില്‍ എത്തുന്നത്. ഷംസീര്‍ സ്പീക്കറായിട്ട് ഒരു വര്‍ഷം തികയുകയാണ്.

2022 സെപ്റ്റംബറിലായിരുന്നു ഷംസീര്‍ സ്പീക്കര്‍ ആയത്. രണ്ട് തവണ എം എല്‍ എ ആയ ഷംസിര്‍ മന്ത്രി കസേരയില്‍ എത്തുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഷംസിറിനെ വെട്ടി ആദ്യമായി എം.എല്‍.എ ആയ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കുകയായിരുന്നു പിണറായി ചെയ്തത്.
തുടര്‍ന്ന് എല്‍.ഡി.എഫ് എം എല്‍ എ മാരുടെ യോഗങ്ങളില്‍ റിയാസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഷംസിര്‍ അഴിച്ചു വിട്ടിരുന്നു. അവസാന നാളുകളില്‍ കൊടിയേരിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പിണറായി ഷംസീറിനെ സ്പീക്കര്‍ ആക്കുകയായിരുന്നു. സ്പീക്കര്‍ കസേരയില്‍ പുതിയ മുഖവുമായി ഷംസീര്‍ ശോഭിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. നിഷ്പക്ഷനായ സ്പീക്കര്‍ എന്ന പേര്‍ ഷംസീറിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഷംസീര്‍ ചിരിച്ചു കൊണ്ടിരിക്കുന്നത് പിണറായിക്ക് സഹിച്ചില്ല. സ്പീക്കറെ പിണറായി വിരട്ടിയതോടെ നിക്ഷ്പക്ഷ സ്പീക്കര്‍ സ്ഥാനം ഉപേക്ഷിച്ച് ഡിവൈഎഫ്‌ഐ നിലവാരത്തിലേക്ക് ഷംസീര്‍ എത്തിയെന്നെതും കേരളം കണ്ടതാണ്.

ഭരണപക്ഷവും പ്രതിപക്ഷവും നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ആരംഭിച്ചതോടെ കാഴ്ചക്കാരന്റെ റോളിലായി ഷംസിര്‍. സഭ സമ്മേളനങ്ങള്‍ ശക്തമായ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് സാക്ഷിയായി. സമ്മേളനം നിയന്ത്രിക്കാനാവാതെ പല ഘട്ടങ്ങളിലും വെട്ടി ചുരുക്കി ഷംസീര്‍ രക്ഷപ്പെട്ടു. ഗണപതി മിത്താണ് എന്ന ഷംസീറിന്റെ പരാമര്‍ശം കേരള രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കങ്ങള്‍ ഉണ്ടാക്കി. എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമ ജപ ഘോഷ യാത്ര നടന്നു. ഗണപതി വിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഷംസീര്‍ മുഖവിലക്ക് എടുത്തില്ല.ഷംസീറിനെ സിപിഎം നേതാക്കളാരും തള്ളിപ്പറഞ്ഞതുമില്ല. എന്നാല്‍ ഷംസീറിനെ ആ സ്ഥാനത്ത് നിന്ന് മാറ്റുന്നതുവരെ സമരം നടത്തുമെന്ന് എന്‍ എസ് എസും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് ബിജെപിയ്ക്ക് പിന്‍തുണ് പ്രഖ്യാപിച്ചെന്ന വ്യ്ജപ്രചരണവും പൊട്ടിപുറപ്പെട്ടത്. മുന്നാക്ക ക്ഷേമകോര്‍പ്പറേഷന്‍ ചെയര്‍മാനെ ആരുമറിയാതെ മാറ്റിയതും പിന്നീട് കെ.ബി.ഗണേശ് കുമാറിന്റെ ആവശ്യപ്രകാരം സര്‍ക്കാര്‍ തിരുത്തല്‍ നടപടിയ്ക്ക് തയ്യാറായിട്ടും എന്‍ എസ് എസ് അടുപ്പത്തിലാവാന്‍ കൂട്ടാക്കിയില്ല.

കെ.ബി,ഗണേശ്കുമാറിന് വാഗ്ദാനം ചെയ്ത മന്ത്രിപദവും സിപിഎം മനപ്പൂര്‍വ്വം അവഗണിച്ചിരുന്നു. എന്നാല്‍ പുനസംഘടനയില്‍ ഗണേശ് മന്ത്രി സ്ഥാനത്തേയ്ക്ക് വരാനുളള സാധ്യതയുമേറെയാണ്. സര്‍ക്കാരിനെതിരെ നില്‍ക്കുന്ന നായര്‍ സമുദായത്തെ കൂടെ കൂട്ടാനുളള തന്ത്രങ്ങള്‍ നടത്തിയില്ലെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് നന്നായി അറിയാവുന്നതാണ്.ഏറ്റവും ഒടുവില്‍ നിയമസഭ ജീവനക്കാര്‍ക്ക് ഷംസിര്‍ നടത്തിയ ഓണസദ്യയും പാളിയത് പിടിപ്പകേടിന്റെ മറ്റാരുദാഹരണമായി മാറി.ഭക്ഷണം തികയാതെ വന്നത് വന്‍ ചര്‍ച്ചയായി . ഓണസദ്യക്ക് ക്വട്ടേഷന്‍ ലഭിച്ചത് ആര്‍എസ്എസ് കാരനായത് രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴി വച്ചു. നിയമസഭയിലെ പശുക്കളെയും 28 ഓളം ഉപയോഗ ശൂന്യമായ വസ്തുക്കളും ഇക്കാലയളവില്‍ ഷംസീര്‍ ലേലം ചെയ്തു. പുതിയ ഇന്നോവ ക്രിസ്റ്റ അടുത്തിടെയാണ് ഷംസീറിന് വേണ്ടി വാങ്ങിയത്. ഇങ്ങനെ സംഭവ ബഹുലമായിരുന്നു ഷംസീറിന്റെ ഒരു വര്‍ഷത്തെ സ്പീക്കര്‍ കാലം.

 നവംബറില്‍ തന്നെ മന്ത്രിസഭ പുന:സംഘടന ഉണ്ടാകുമെന്നാണ് കരുതുന്നത്.. മന്ത്രികസേരയില്‍ ചാടാന്‍ വേണ്ടിയാണ് ഷംസീര്‍ രാജിവെയ്ക്കാന്‍ തയ്യാറാകുന്നതെന്ന അഭ്യൂഹവും ശക്തമാണ്. എംഎല്‍എ മാരുടെ ഗ്രൂപ്പ് ഫോട്ടോ നേരത്തെ ആക്കിയ ഷംസീറിന്റെ തീരുമാനം തലസ്ഥാന നഗരിയില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മന്ത്രിമാരില്‍ പലരുടെയും വകുപ്പുകളില്‍ ഒന്നും നടക്കുന്നില്ലെന്നും ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീലേയ്ക്ക് അയച്ച് മന്ത്രിമാര്‍ തടിതപ്പുകയാണെന്നും നേരത്തെ ആരോപണമുണ്ടായിരുന്നു. മന്ത്രിമാരില്‍ പലരും സ്വന്തം വകുപ്പുകളില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയുന്നില്ലെന്നും മന്ത്രിസഭ യോഗങ്ങളില്‍ അവതരിപ്പിക്കുന്ന നോട്ടുകള്‍ പലതും അപൂര്‍ണ്ണമാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ കഴിവില്‍ സിപിഎമ്മും സിപി ഐയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

മിത്ത് വിവാദത്തില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ കൊലവിളിയുമായി സംഘ്പരിവാര്‍ സംഘടനകളും സ്ഥാനഭ്രഷ്ടനാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും രംഗത്തുവന്നതോട സര്‍ക്കാരും പ്രതിസന്ധിയിലായിരുന്നു.'ഗണപതി അടക്കമുള്ള ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചു?' എന്നതാണ് ഇവര്‍ അദ്ദേഹത്തിനെതിരെ ആരോപിക്കുന്ന കുറ്റം. ഗണപതിയും പുഷ്പക വിമാനവും മിത്താണെന്നു പറഞ്ഞുവെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും സംഘ്പരിവാര്‍ ആരോപിക്കുന്നു. ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലുള്‍പ്പെടെ കേരളത്തിലുടനീളം ബി.ജെ.പിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയും വി.എച്ച്.പിയും കടുത്ത മുദ്രാവാക്യങ്ങള്‍ മുഴക്കിയും ഭീഷണി പ്രസംഗം നടത്തിയും രംഗംകൊഴുപ്പിച്ചു. ഏറ്റവുമൊടുവില്‍ ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്തുനിന്നു നീക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും ആവശ്യപ്പെട്ടിരുന്നു.

''നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. എന്താ കാരണം? ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ മാത്രമാണ്. ഇപ്പോള്‍ എന്തൊക്കെയാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്? വിമാനം കണ്ടു പിടിച്ചത് ആരാണ്? എന്റെ കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോള്‍ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്.

വൈദ്യശാസ്ത്രം തന്നെ കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി. സര്‍ജറി പ്ലാസ്റ്റിക് സര്‍ജറി ആയി. പ്ലാസ്റ്റിക് സര്‍ജറി എന്നു പറയുന്നത്, ചിലപ്പോള്‍ പരിക്കുപറ്റി കൊണ്ടുവരുമ്പോള്‍ ചില പെണ്‍കുട്ടികളുടെ മുഖത്ത് കല വന്നാല്‍ ഡോക്ടര്‍മാര്‍ ചോദിക്കും, അല്ലാ.. നോര്‍മല്‍ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാല്‍ അവിടെത്തന്നെ നില്‍ക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സര്‍ജറി നടത്തണോയെന്നു സ്വാഭാവികമായും ചോദിക്കും. പ്ലാസ്റ്റിക് സര്‍ജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാല്‍, പ്ലാസ്റ്റിക് സര്‍ജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കണം.'ഇതാണ് സ്പീക്കര്‍ അന്നത്തെ പ്രസംഗത്തില്‍ സൂചിപ്പിച്ചതും പിന്നീട് മിത്ത് വിവാദമായി മാറിയതും. യുവമോര്‍ച്ച മാര്‍ച്ചില്‍ ഷംസീറിനെതിരെ നടത്തിയ പരാമര്‍ശം പി.ജയരാജന്‍ ഏറ്റുപിടിച്ചതോടെ മിത്ത് വിവാദം മറ്റൊരുതലത്തിലേയ്ക്ക് മാറി.

ഷംസീറിന് നേരെ കൈ ഉയര്‍ത്തിയാല്‍ യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന സി.പി.എം നേതാവ് പി. ജയരാജന്‍ തിരിച്ചടിച്ചതോടെ വിവാദം വെല്ലുവിളികളായി മാറി.  ഇതിനുപിന്നാലെ, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ദേഹത്ത് മണ്ണുവീണാല്‍ ഒരുവരവുകൂടി വരേണ്ടിവരുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും ജയരാജനെതിരെ ഭീഷണി മുഴക്കിയിരുന്നു. തിരുവോണ നാളില്‍ ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനെ ഓര്‍മിപ്പിച്ച് ഓണപ്പൂക്കളത്തിന്റെ ചിത്ര സഹിതമായിരുന്നു സന്ദീപിന്റെ ഭീഷണി.ഇങ്ങനെ കേരളത്തെ തന്നെ വര്‍ഗ്ഗീയ കൂടാരമാക്കി മാറ്റുന്ന തരത്തില്‍ വെ്ല്ലുവിളികളുയര്‍ന്നപ്പോഴാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വന്നത്. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫും മിത്ത് വാദം ഏറ്റുപിടിച്ചതോടെ സിപിഎമ്മിന്റെ പ്രതീകഷകളെല്ലാം താളംതെറ്റുകായായിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends