നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും....14 വരെ തുടരും. ആഗസ്ത് ഏഴുമുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് പുനഃക്രമീകരിച്ചത്

നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. 14 വരെ തുടരും. ആഗസ്ത് ഏഴുമുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് പുനഃക്രമീകരിച്ചത്.
ആഗസ്ത് 11 മുതല്‍ 24 വരെ സഭ ചേരുന്നത് ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍ തിങ്കള്‍ രാവിലെ പത്തിന് പ്രതിജ്ഞ ചൊല്ലി, രജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നതോടെ സഭാ അംഗമാകും. അതേ തുടര്‍ന്ന് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരിക്കും പരിപാടി നടക്കുക.
ഇന്ന് ചോദ്യോത്തരവേളയില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, കെ രാജന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരുടെ വകുപ്പുകളിലെ ചോദ്യങ്ങള്‍ പരിഗണിക്കുകയും ചെയ്യും. ഉപധനാഭ്യര്‍ഥനകളില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യരക്ഷാ, സേവന സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സംരക്ഷണം ഉറപ്പാക്കല്‍, മോട്ടോര്‍ത്തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കല്‍, ക്ഷീരകര്‍ഷക ക്ഷേമനിധിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കല്‍ തുടങ്ങിയ ബില്ലുകളും പരിഗണനയിലുണ്ട്.
"
https://www.facebook.com/Malayalivartha

























