ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇന്ന്.... പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് പ്രതിനിധി ചാണ്ടി ഉമ്മന്‍ ഇന്ന് രാവിലെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇന്ന്....പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് പ്രതിനിധി ചാണ്ടി ഉമ്മന്‍ ഇന്ന് രാവിലെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും.
നിയമസഭയില്‍ രാവിലെ 9 മുതല്‍ 10 വരെ ചോദ്യോത്തരവേളയ്ക്ക് ശേഷമാവും സത്യപ്രതിജ്ഞാ ചടങ്ങ്. സഭാ ടി.വി.യിലൂടെ ലൈവായി ലഭ്യമാകുന്നതാണ്.
അതേസമയം നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. 14 വരെ തുടരും. ആഗസ്ത് ഏഴുമുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് പുനഃക്രമീകരിച്ചത്. ആഗസ്ത് 11 മുതല്‍ 24 വരെ സഭ ചേരുന്നത് ഒഴിവാക്കിയിട്ടുണ്ടായിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍ തിങ്കള്‍ രാവിലെ പത്തിന് പ്രതിജ്ഞ ചൊല്ലി, രജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നതോടെ സഭാ അംഗമാകും. അതേ തുടര്‍ന്ന് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. നിയമസഭാ സമുച്ചയത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരിക്കും പരിപാടി നടക്കുക.
"
https://www.facebook.com/Malayalivartha

























