തന്റെ കൂടെ നിയമസഭയില്‍ വന്ന ഉമ്മന്‍ചാണ്ടി ഇന്നില്ല, പുതുപ്പള്ളിയില്‍ എല്ലാ വിഭാഗം ജനങ്ങളും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്തു, ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മനാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി

തന്റെ കൂടെ നിയമസഭയില്‍ വന്ന ഉമ്മന്‍ചാണ്ടി ഇന്നില്ല, പുതുപ്പള്ളിയില്‍ എല്ലാ വിഭാഗം ജനങ്ങളും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്തു, ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ചാണ്ടി ഉമ്മനാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.
എംഎല്‍എ ആയതിന് ശേഷം തിരുവനന്തപുരത്തെ എകെ ആന്റണിയുടെ വീട്ടില്‍ സന്ദര്‍ശിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. തന്റെ പിതാവിന് നല്‍കിയ പിന്തുണ എ.കെ. ആന്റണി തനിക്കും തന്നുവെന്ന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പിന്തുണ ഒരിക്കലും മറക്കാനാകില്ല. സത്യപ്രതിജ്ഞക്ക് മുമ്പ് അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും ചാണ്ടി ഉമ്മന്‍.
അതേസമയം നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. 14 വരെ തുടരും. ആഗസ്ത് ഏഴുമുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നാണ് പുനഃക്രമീകരിച്ചത്. ആഗസ്ത് 11 മുതല്‍ 24 വരെ സഭ ചേരുന്നത് ഒഴിവാക്കിയിട്ടുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍ തിങ്കള്‍ രാവിലെ പത്തിന് പ്രതിജ്ഞ ചൊല്ലി, രജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നതോടെ സഭാ അംഗമാകും.
37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്കെത്തിയത്. യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 14,726 വോട്ടുകള്‍ കൂടിയപ്പോള്‍ എല്‍ഡിഎഫിന് 12,684 വോട്ടുകള്‍ കുറഞ്ഞു. വെറും 6447 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്.
https://www.facebook.com/Malayalivartha

























