കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ ഇന്ന് ഇ ഡി ഓഫീസില്‍ ഹാജരാകും....

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ ഇന്ന് ഇ ഡി ഓഫീസില്‍ ഹാജരാകും. രാവിലെ 11ന് ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് മൊയ്തീനോട് നിര്‍ദേശിച്ചിട്ടുള്ളത്.
മൊയ്തീനോട് 10 വര്‍ഷത്തെ ആദായ നികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാനും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനാല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് മൊയ്തീന്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
കേസില്‍ അറസ്റ്റിലായ പി സതീഷ് കുമാറാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ഇയാള്‍ നടത്തിയ 150 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പിന് ഉന്നതരുടെ ഒത്താശ ലഭിച്ചെന്നാണ് മൊഴികള്‍.
ബാങ്ക് ഇടപാടുകാര്‍, നിക്ഷേപകര്‍, അംഗങ്ങള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha

























