വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും....

സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാനാണ് തീരുമാനം. ചില സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അടൂര്‍ പ്രകാശ് എംപി നേതൃത്വം നല്‍കുന്ന കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് ഇന്ന് കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്‌കരിക്കുക, ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂര്‍ണ്ണമായി പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക് കടക്കുക.
https://www.facebook.com/Malayalivartha

























