പൂന്തുറ ബാല ഭിക്ഷാടന കേസ്... പോക്‌സോ കോടതിയില്‍ വിചാരണ, കര്‍ണ്ണാടക സ്വദേശികളെ വിചാരണക്കായി പോക്‌സോ കോടതിയിലേക്ക് കമ്മിറ്റ് ചെയ്തയച്ചു, പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റുവാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചപ്പോള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു, തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയുടേതാണുത്തരവ്

കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ പൂന്തുറ ബാല ഭിക്ഷാടന കേസ് പ്രതികളെ തലസ്ഥാന പോക്‌സോ കോടതി വിചാരണ ചെയ്യും. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ കീഴടങ്ങിയ പ്രതികളായ 5 കര്‍ണ്ണാടക സ്വദേശിനികളെ വിചാരണക്കായി പോക്‌സോ കോടതിയിലേക്ക് മജിസ്‌ട്രേട്ട് അശ്വതി നായര്‍ കമ്മിറ്റ് ചെയ്തയച്ചു.
കേസന്വേഷണ (ക്രൈം സ്റ്റേജ്) ഘട്ടത്തില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതികള്‍ പോലീസ് കുറ്റപത്രം ഹാജരാക്കിയിട്ടും ദീര്‍ഘനാള്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയി. തുടര്‍ന്ന് പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റുവാറണ്ടും സ്ഥാവരജംഗമ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ വില്ലേജാഫീസര്‍മാര്‍ക്ക് ജപ്തി വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചപ്പോള്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
പ്രതികളെ ഹാജരാക്കാന്‍ പൂന്തുറ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്.
1 മുതല്‍ 5 വരെ പ്രതികളായ കര്‍ണ്ണാകെ മൈസൂര്‍ ജില്ലയില്‍ ഹന്‍സൂര്‍ താലൂക്കില്‍ ഹനഗോഡ് ക്രഹഗ്ലി മാഗ്ലൂര്‍ മലയില്‍ താമസം ശാന്ത മകള്‍ സുശീല (27/2014) , മൈസൂര്‍ ബന്ദരപ്പന്‍ കവല 112 ല്‍ താമസക്കാരായ ശിവജി മകള്‍ രാധ (28) , ബാബു മകള്‍ ശോഭ (30) , മഞ്ജുനാഥ് മകള്‍ മഞ്ജുള (18) , പ്രകാശ് മാള്‍ പുലാബായി (25) എന്നിവരെയാണ് പോക്‌സോ കോടതി വിചാരണ ചെയ്യുക.
2014 ജൂലൈ 8 ന് പൂന്തുറ സെന്റ്. തോമസ് പള്ളിക്കു മുന്‍വശം പബ്ലിക് റോഡിലാണ് സംഭവം നടന്നത്. 5 വയസ്സുള്ള അശ്വതി , 10 മാസം പ്രായമായ പൂജ , 4 വയസ്സുള്ള . അരുണ്‍ എന്നിവരുമായി നാലുദിവസം കൊണ്ട് സ്ഥലത്ത് തങ്ങി ഭിക്ഷാടനം നടത്തുകയായിരുന്നു.ഇവരില്‍ നിന്ന് ഭിക്ഷാടനത്തിലൂടെ ലഭിച്ച കറന്‍സി നോട്ടുകളും നാണയങ്ങളും ഉള്‍പ്പെടെ 1,012 രൂപയും പോലിസ് പിടിച്ചെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha

























