മലപ്പുറം എടവണ്ണയ്ക്ക് സമീപം വടശേരിയില്‍ വെള്ളക്കെട്ടില്‍ ഓട്ടോ റിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം എടവണ്ണയ്ക്ക് സമീപം വടശേരിയില്‍ വെള്ളക്കെട്ടില്‍ ഓട്ടോ റിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മണിമൂളി സ്വദേശി യൂനൂസ്(50) ആണ് മരിച്ചത്.
കൊയിലാണ്ടി - നിലമ്പൂര്‍ സംസ്ഥാന പാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വിമാനത്താവളത്തിലേയ്ക്കുള്ള യാത്രക്കാരനുമായി പോയ ഓട്ടോയാണ് അപകടത്തില്‍പെട്ടത്.
വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഓട്ടോ മറിഞ്ഞുപോയി. ഓട്ടോയുടെ അടിയില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ യൂനൂസിനെ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
"
https://www.facebook.com/Malayalivartha

























