Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

വീടിന് സമീപം രാത്രി സംഘം ചേര്‍ന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസ്... കോവളം പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രോസിക്യൂഷന്‍ നിലപാടറിയിക്കാനും ജില്ലാ കോടതി ഉത്തരവ്

11 SEPTEMBER 2023 11:48 AM IST
മലയാളി വാര്‍ത്ത

വീടിന് സമീപം രാത്രി സംഘം ചേര്‍ന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കള്‍ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസില്‍ കോവളം പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രോസിക്യൂഷന്‍ നിലപാടറിയിക്കാനും ജില്ലാ കോടതി ഉത്തരവിട്ടു.


തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. ആഗസ്റ്റ് 21 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതികളായ രാഹുല്‍ , ജിത്തു എന്നിവര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആരോപണം ഗൗരവമേറിയതാണെന്നും കൃത്യത്തില്‍ പ്രതികളുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോര്‍ഡില്‍ പ്രഥമദൃഷ്ട്യാ കാണുന്നുണ്ടെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും നിരീക്ഷിച്ച്
നെയ്യാറ്റിന്‍കര ഏഴാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എം.മഹേഷ് ഇവരുടെ ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു.

നെയ്യാറ്റിന്‍കര കോടതി ജാമ്യഹര്‍ജി തള്ളിയപ്പോഴുണ്ടായ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായെന്നും കേസ് അന്വേഷണം പ്രായോഗികമായി പൂര്‍ത്തിയായെന്നും തൊണ്ടിമുതലുകള്‍ പോലീസ് വീണ്ടെടുത്തിട്ടുണ്ടെന്നും തങ്ങളുടെ തുടര്‍ കസ്റ്റഡി യാതൊരന്വേഷണത്തിനും ഇനി ആവശ്യമില്ലായെന്നും അതിനാല്‍ ജാമ്യം അനുവദിച്ചുത്തരവുണ്ടാകണമെന്നുമാണ് ജില്ലാ കോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പ്രതികളുടെ ആവശ്യം.

2023 ആഗസ്റ്റ് 20 രാത്രി 11.30 ഓടെ സംഭവം നടന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കോവളം കെ.എസ് റോഡ് വേടര്‍ കോളനിയില്‍ സുധീന്ദ്രനാണ് (40) പ്രതികളുടെ കൃത്യത്തില്‍ വച്ച് പരിക്കേറ്റത്. സംഭവത്തില്‍ കെ.എസ് റോഡ് വേടര്‍ കോളനി ഒലിപ്പുവിള വീട്ടില്‍ ബേബി സദനത്തില്‍ രാഹുല്‍ പി.എ. (22) , പാറവിള വീട്ടില്‍ ജിത്തു (24), 16 കാരനായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരെ കോവളം പൊലീസ് അറസ്റ്റുചെയ്തിരുന്നു.

 

കോവളം എസ്.എച്ച്.ഒ എസ്. ബിജോയ്, എസ്.ഐമാരായ എസ്.അനീഷ്‌കുമാര്‍, സുരേഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. 16 കാരന്‍ ഒഴികെയുള്ള രണ്ടുപേരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. 16 കാരനെ തിരുവനന്തപുരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ചെയര്‍മാനായ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പ്രൊബേഷന്‍ ഓഫീസറുടെ നിരീക്ഷണത്തില്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (2 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (18 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (28 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

Malayali Vartha Recommends