ഉമ്മന്‍ചാണ്ടിയുടെ മരണശേഷമെങ്കിലും സിബി ഐ ആ സത്യം കണ്ടെത്തിയതിനെ പ്രശംസിക്കാതിരിക്കാനാവില്ല. സോളാര്‍ കേസിലെ പ്രതി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ചതോടെ കേരളം സോളാര്‍ തട്ടി്പ്പ് കേസും അവഗണിച്ചതായിരുന്നു. എന്നാല്‍ സോളാര്‍ കേസ് കൊണ്ടു മാത്രം അധികാരത്തിലേറിയ സിപിഎമ്മിന് കോണ്‍ഗ്രസിനെയും ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിയെ തകര്‍ക്കാനും സോളാര്‍ കേസ് നിലനിറുത്തേണ്ട ആവശ്യകതയുണ്ടായിരുന്നു

സോളാര്‍ കേസിലെ പരാതിക്കാരിയെ കൊണ്ട് ഒന്നിലധികം കത്തുകള്‍ എഴുതി വാങ്ങിയ്ക്കുകയും അത് ഉമ്മന്‍ചാണ്ടിയെ വേട്ടയാടാനായി ഉപയോഗിക്കുകയും ചെയ്തിരുന്നു എന്ന വസ്തുത സിബി ഐ അന്വേഷണത്തില്‍ തെളിയുന്നതിന് മുന്നേ തന്നെ കേരളം മനസിലാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണശേഷമെങ്കിലും സിബി ഐ ആ സത്യം കണ്ടെത്തിയതിനെ പ്രശംസിക്കാതിരിക്കാനാവില്ല. സോളാര്‍ കേസിലെ പ്രതി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ലൈംഗീകാരോപണം ഉന്നയിച്ചതോടെ കേരളം സോളാര്‍ തട്ടി്പ്പ് കേസും അവഗണിച്ചതായിരുന്നു. എന്നാല്‍ സോളാര്‍ കേസ് കൊണ്ടു മാത്രം അധികാരത്തിലേറിയ സിപിഎമ്മിന് കോണ്‍ഗ്രസിനെയും ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ജനപ്രീതിയെ തകര്‍ക്കാനും സോളാര്‍ കേസ് നിലനിറുത്തേണ്ട ആവശ്യകതയുണ്ടായിരുന്നു. അതുകൊണ്ട് പോലീസ് മുതല്‍ സിബി ഐ വരെയുള്ള അന്വേഷണ ഏജന്‍സികളെ മാറിമാറി സമീപിച്ച് സോളാര്‍ വിവാദം ലൈവായി നിറുത്താന്‍ സിപിഎം തന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ മൂന്നാം നാള്‍ സോളാര്‍ക്കേസിലെ പ്രതിയ്ക്ക് പിണറായി വിജയനെ കാണാന്‍ അവസരം നല്കിയതെന്തിന് എന്ന ചോദ്യമാണ് ഇപ്പോള്‍ കേരളം ചോദിക്കുന്നത്. ആ കൂടിക്കാഴ്ചയ്ക്ക് ദല്ലാള്‍ നന്ദകുമാര്‍ അവസരമൊരുക്കി നല്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാക്കള്‍ ആരൊക്ക. അതിനുമപ്പുറം കോണ്‍ഗ്രസിന് നേതൃത്വത്തില്‍ നിന്ന് ആരെങ്കിലുമുണ്ടായിരുന്നോ ഇതിന് പിന്നില്‍ എന്നതും അന്വേഷണ വിധേയമാകണം. എനിക്ക് ഉമ്മന്‍ചാണ്ടി പിത്യതുല്യനെന്ന് നിരവധി തവണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സങ്കോചമില്ലാതെ തുറന്നടിച്ച പരാതിക്കാരി പെട്ടെന്നൊരു ദിവസം അദ്ദേഹം ലൈംഗീകമായി പീഡിപ്പിച്ചു എന്നൊരു കത്തുമായി പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ പിണറായി വിജയന് എന്തെങ്കിലും പങ്കുണ്ടോ. ആരോപണം കത്തുകളായി മാറുകയും തൊട്ടടുത്ത ദിവസം തന്നെ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പിണറായി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തത് കേരളം മറന്നിട്ടില്ല. സാമാന്യ രാഷട്രീയ മര്യാദ പോലും പാലിക്കാതെ സിപിഎം ഇത്രയധികം തരംതാഴ്ന്നു പോയല്ലോയെന്ന് പറഞ്ഞാലും മതിയാകില്ല.
പിണറായി വിജയന്‍ പരാതിക്കാരിയില്‍ നിന്നും എഴുതി വാങ്ങിയ കത്തുകളിലൂടെ വിളിച്ചു വരുത്തിയ സിബി ഐ തന്നെ ഇപ്പോള്‍ പറയുന്നു ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശക്തമായ ഗൂഡാലോചന നടന്നു വെന്ന്. അധികാരത്തിലെത്താന്‍ എന്തു നെറികെട്ട കളിയ്ക്കും തയ്യാറാണ് തങ്ങളെന്ന് സിപിഎം ാെന്നു കൂടെ തെളിയിച്ചിരിക്കുകയാണ്. വിളിച്ചു വരുത്തിയ സിബി ഐ തന്നെ നേര് വെളിപ്പെടുത്തിയിരിക്കുന്നു. ഇനി ഗൂഡാലോചനക്കാരെ കണ്ടെത്താനാകും അടുത്ത അന്വേഷണം. സിബി ഐ യുടെ ഈ കണ്ടെത്തലും കേന്ദ്രത്തിന്റെ സ്വാധീനം കൊണ്ട് കെട്ടച്ചമച്ചതാണെന്ന് സിപിഎം പറായതിരിക്കില്ല. നാണക്കേട്, നെറികേട്, വഞ്ചന, ചതി എന്നൊക്കെ പറഞ്ഞാലും തീരാത്തത്ര കളങ്കമാണ് ഈ ഗൂഡാലോചനക്കാര്‍ ചെയ്തിരിക്കുന്നത്. കേരളമേ ലജ്ജിക്കൂ എന്നേ പറയാനാകൂ.
സോളര്‍ പീഡനക്കേസിലെ പരാതിക്കാരി എഴുതിയ കത്തില്‍ യഥാര്‍ഥത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായിരുന്നില്ലെന്നു കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എയുടെ ബന്ധുവും കേരള കോണ്‍ഗ്രസ്ബി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശരണ്യ മനോജ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ വിഷയം നിയമസഭയില്‍ അടക്കം പ്രതിപക്ഷം ചര്‍ച്ചയാക്കും. പുതുപ്പള്ളിയില്‍ ജയിച്ച ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ ഏറുന്ന അതേ ദിവസം തന്നെയാണ് ഉമ്മന്‍ ചാണ്ടി വിഷയവും സഭയില്‍ എത്തുന്നത്. പുതുപ്പള്ളി പരാജയത്തില്‍ അടിപതറിയിരിക്കുന്ന ഭരണപക്ഷത്തെ പ്രഹരിക്കാന്‍ പ്രതിപക്ഷത്തിനു വീണുകിട്ടിയ അധിക ആയുധമാണു സോളര്‍ ഗൂഢാലോചനയെന്ന് വ്യക്തം.
ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പീഡനക്കേസില്‍ കുടുക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്നാണ് വ്യക്തമാകുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ക്കാന്‍ ഇപ്പോഴത്തെ ഭരണപക്ഷത്തെ ചിലര്‍ ഇടപെട്ടതായി വിവരമുണ്ടെന്ന് മനോജ് കുമാര്‍ പറയുന്നു. ആരുടെയും പേര് പറയുന്നില്ലെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അറിയിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ തന്നെ പങ്കാളിയാക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്ന് ആരോപിച്ച് മുന്‍ എംഎല്‍എ പി.സി.ജോര്‍ജും രംഗത്തെത്തി. പിണറായി പറഞ്ഞിട്ടാണു പരാതിക്കാരി തന്നെ കാണാന്‍ വന്നതെന്നു കരുതുന്നതായും പറഞ്ഞു.
പത്തനംതിട്ട ജയിലില്‍ വച്ചു പരാതിക്കാരി എഴുതിയ കത്ത് അഡ്വ. ഫെനിയാണ് ഗണേശിന്റെ സഹായി പ്രദീപ് കോട്ടാത്തലയ്ക്കു കൈമാറിയത്. ആര്‍.ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടതനുസരിച്ചു കത്ത് താന്‍ സൂക്ഷിച്ചു. ജാമ്യത്തിലിറങ്ങിയശേഷം കത്ത് തിരികെ വാങ്ങിയാണു പരാതിക്കാരി വാര്‍ത്താസമ്മേളനം നടത്തിയത്. ദല്ലാള്‍ നന്ദകുമാറാണു കത്ത് ചാനലിനു കൈമാറിയത്. ഗൂഢാലോചനയില്‍ തനിക്കു പങ്കില്ല. കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉണ്ടായിരുന്നില്ലെന്നാണു ക്രൈംബ്രാഞ്ചിനും സോളര്‍ കമ്മിഷനും സിബിഐക്കും മൊഴി നല്‍കിയതെന്ന് മനോജ് പറയുന്നു.
ഗൂഢാലോചനയില്‍ തന്നെ പങ്കാളിയാക്കാന്‍ പരാതിക്കാരി ശ്രമിച്ചെന്ന് പി.സി. ജോര്‍ജും ആരോപിക്കുന്നു. ദല്ലാള്‍ നന്ദകുമാര്‍ വഴി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷമാണു പരാതിക്കാരി തന്നെ വന്നു കണ്ടത്. ഉമ്മന്‍ ചാണ്ടി ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചും മറ്റും പറയണമെന്ന ആവശ്യവുമായി പരാതിക്കാരി സ്വന്തം കൈപ്പടയിലുള്ള കടലാസ് തന്നു. പറ്റില്ലെന്ന് അപ്പോള്‍ത്തന്നെ പറഞ്ഞു. ഈ കുറിപ്പു സിബിഐക്കു കൈമാറി. വസ്തുത മനസ്സിലാക്കാതെ താന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ച കാര്യങ്ങള്‍ ഒന്നുകൂടി പറയണമെന്നു സിബിഐ ആവശ്യപ്പെട്ടപ്പോള്‍ താന്‍ വിസമ്മതിച്ചു. അദ്ദേഹം നിരപരാധിയാണെന്ന് അപ്പോഴേക്കും ബോധ്യപ്പെട്ടിരുന്നു-ഇതാണ് പിസി ജോര്‍ജിന്റെ നിലപാട് വിശദീകരണം.
സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇതു സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി യുഡിഎഫും കോണ്‍ഗ്രസും ചര്‍ച്ച സജീവമാക്കുന്നുവെന്നതാണ് വസ്തുത. നിയമസഭാ സമ്മേളനത്തില്‍ ഗൂഢാലോചനയിന്മേലുള്ള അന്വേഷണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയം കൊണ്ടുവരാനാണു പ്രതിപക്ഷ നീക്കം. ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ ആവശ്യപ്പെട്ടതു വ്യക്തമായ സൂചനയായി.
സോളര്‍ കേസിനായി മുന്‍ മന്ത്രിയും ഇപ്പോള്‍ എല്‍ഡിഎഫിന്റെയും ഭാഗമായ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്കുള്ള പങ്കിനേക്കാള്‍ ഗൂഡാലോചനയുടെ കുന്തമുന നീളുന്നത് പിണറായി വിജയനിലേയ്ക്കാണെന്നതും ശ്രദ്ധേയമാണ്. ഗൂഡാലോചനയില്‍ പങ്കെടുത്തവരാരെങ്കിലും പരാതിക്കാരിയുടെയും മുഖ്യമന്ത്രിയുടെയും കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ പുറത്തു വിട്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുക തന്നെ ചെയ്യും.
ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി സിബിഐ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും മൊഴിപ്പകര്‍പ്പുകളും പൂര്‍ണമായി പുറത്തുവന്നിട്ടില്ലെങ്കിലും അവയെ അടിസ്ഥാനമാക്കി രാഷ്ട്രീയ വിവാദം കത്തിപ്പടരുകയാണ്.ഗൂഢാലോചനയില്‍ അന്വേഷണമെന്ന ആവശ്യം കത്തിക്കയറിയാല്‍ അതു നീളുന്നതു സോളര്‍ കേസില്‍ പരാതിക്കാരിയില്‍നിന്നു മൊഴി എഴുതി വാങ്ങി അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയിലേക്കു തന്നെയാകുമെന്നാണ് കോണ്‍ഗ്രസിന്റെയും വിലയിരുത്തല്‍.
ഉപതിരഞ്ഞെടുപ്പിനു മുന്‍പേ ഇവ പുറത്തുവന്നിരുന്നെങ്കില്‍ പ്രതികാരകഥയ്ക്കുള്ള ജനകീയ വിധിയെഴുത്തായി പുതുപ്പള്ളി ഫലം പലമടങ്ങ് അധികരിച്ചേനെ എന്നാണു പ്രതിപക്ഷത്തെ ചര്‍ച്ചകള്‍. ഗൂഢാലോചനയില്‍ അന്വേഷണമെന്ന ആവശ്യം കത്തിക്കയറിയാല്‍ അതു നീളുന്നതു സോളര്‍ കേസില്‍ പരാതിക്കാരിയില്‍നിന്നു മൊഴി എഴുതി വാങ്ങി അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിയിലേക്കു തന്നെയാകുമെന്നു ഭരണപക്ഷത്തിനു വ്യക്തമായി അറിയാം. പുതുപ്പള്ളി ഫലത്തെക്കുറിച്ച് ഇനിയും പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ സഭയില്‍ ഗൂഢാലോചനയുടെ മുനയില്‍ നിര്‍ത്താനാകും പ്രതിപക്ഷത്തിന്റെ ശ്രമം. മകള്‍ ഉള്‍പ്പെട്ട വിവാദത്തിനു പിന്നാലെ വരുന്ന സോളര്‍ ഗൂഢാലോചനയിലും മുഖ്യമന്ത്രി കേന്ദ്രബിന്ദുവാകുന്നതോടെ ഭരണപക്ഷത്തിന്റെ അസ്വസ്ഥതകള്‍ വര്‍ധിക്കുകയാണ്. ഒപ്പം പാര്‍്ട്ടിയില്‍ പിണറായി വിരുദ്ധ ഗ്രൂപ്പും ശ്കതമാവുകയാണ്.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ പ്രസംഗിച്ചു നടന്ന യുവനേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയ മാലപ്പടക്കങ്ങള്‍ പൊട്ടിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ അംഗീകരിക്കുന്നവരും അല്ലാത്തവരും നെറികെട്ട രാഷട്രീയക്കളിയെ ശക്തമായ ഭാഷയില്‍ ട്രോളുകയാണ്. ഒരോ തിരഞ്ഞെടുപ്പികളിലും പരാതിക്കാരിയെ ലൈവാക്കി നിറുത്താനും വാര്‍ത്തകളില്‍ നിറയ്ക്കാനും പ്രത്യേക സംഘം തന്നെയുണ്ടായിരുന്നെന്ന വിവരവും പുറത്തു വരുന്നുണ്ട്. കെ.സി.വേണുഗാപല്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി എടുത്തു പറയത്തക്ക കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ഉന്നയിച്ച ലൈംഗീകാരോപണങ്ങളെല്ലാം സിബി ഐ എട്ടുനിലയിലാണ് പൊട്ടിച്ചത്. പരാക്കാരിയെ കൊണ്ട് ഉമ്മന്‍ചാണ്ടിയുടെ പേരുമാത്രം എഴുതിയാല്‍ ജനംവിശ്വസിക്കില്ലെന്ന അറിയാവുന്നതു കൊണ്ടാണ് ഒരു ഡസന്‍ നേതാക്കളുടെ പേരുകള്‍ കൂടി ലൈംഗീക പീഡന പരാതിയിലേയ്ക്ക് കൊണ്ടു വന്നത്. അപ്പോഴും പരാതിക്കാരി ആരായിരുന്നു എന്നു മനസിലാക്കാന്‍ സിപിഎമ്മിനായിരുന്നില്ല. കേരള പോലീസിലെ ചില സത്യസന്ധന്‍മാര്‍ പരാതിക്കാരിയുടെ തനിനിറം വീഡിയോ ക്ലിപ്പുകളായി പുറത്തു വിട്ടിട്ടും അവരാരാണ് എന്നു മനസിലാക്കാന്‍ കഴിയാതെ പോയത് സിപിഎം നേതാക്കള്‍ക്കു മാത്രമാണ്. എന്തായാലും മാസ്സപ്പടിയും , സ്വര്‍ണ്ണക്കടത്തും, സോളാറും ഉള്‍പ്പടെയുള്ള രാഷട്രീയ വിവാദങ്ങളില്‍ ഇനി ഉമ്മന്‍ചാണ്ടിയെ കുടുക്കിയ ഗൂഡാലോചനയും സജീവമായി നില്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്ന് വി.എസ്.അച്യുതാന്ദന്റെ നീട്ടിക്കുറുക്കിയുള്ള ഉപമ കേരളം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























