പതിവായുള്ള ഡ്യൂട്ടിക്ക് ശേഷം അടിയന്തരചികിത്സകള്‍ക്കായി ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന കോള്‍ ഡ്യൂട്ടി അലവന്‍സില്‍ വര്‍ദ്ധനവ്

പതിവായുള്ള ഡ്യൂട്ടിക്ക് ശേഷം അടിയന്തരചികിത്സകള്‍ക്കായി ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന കോള്‍ ഡ്യൂട്ടി അലവന്‍സ് വര്‍ധിപ്പിച്ചു.
ഗൈനക്കോളജിസ്റ്റ്, അനസ്‌തെറ്റിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നിവരുടെ ആനുകൂല്യമാണ് ഉയര്‍ത്തിയത്. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയുള്ള സമയത്തെ അടിയന്തര ചികിത്സകളാണ് കണക്കാക്കുന്നത്. അടിയന്തരസാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍നിന്ന് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിളിച്ചുവരുത്തുന്ന അനസ്‌തെറ്റിസ്റ്റിനു നല്‍കുന്ന തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഒരു ഡോക്ടര്‍ മാത്രമുള്ള സ്‌പെഷ്യാലിറ്റികളില്‍ വൈകുന്നേരംഅഞ്ച് മണി മുതലുള്ള അധികജോലിക്ക് വര്‍ധിച്ച ആനുകൂല്യം ലഭിക്കും. ആശുപത്രിയില്‍നിന്ന് വാഹനസൗകര്യം ഒരുക്കുന്നില്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സിനും അര്‍ഹതയുണ്ട്.
ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന ആനുകൂല്യം നല്‍കും. പ്രസവം, ഗര്‍ഭകാല ചികിത്സാസൗകര്യങ്ങളുള്ള സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്കാശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറല്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ക്കാണ് ഇതിന് അര്‍ഹതയുള്ളത്.
"
https://www.facebook.com/Malayalivartha
























