നായ്ക്കളെ വാടകവീട്ടിൽ ബന്ധിച്ച ശേഷം പട്ടിണിക്കിട്ട് കൊന്നു...റിഷഫ് കെ.നായർക്കെതിരെയാണ് അയൽവാസികളുടെ, പരാതിയെ തുടർന്ന് നടപടി.അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധികൾ വീട്ടിലെത്തി...നായ്ക്കളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ, നിന്നു മേനക ഗാന്ധിയുടെ ഫോൺ കോൾ....

മേനക ഗാന്ധിക്ക് പണ്ടേ കേരളം എന്നും പറഞ്ഞാൽ കലിപ്പാണ്. കേരളത്തിലെ മൃഗ സംരക്ഷണത്തെ കുറിച്ച് പലപ്പോഴും രൂക്ഷമായ ഭാഷയിൽ അവർ തുറന്നടിച്ചിട്ടുണ്ട്. അതുകൊണ്ട് തെന്നെ മൃഗങ്ങളെ ഉപദ്രവിക്കുന്നവർക്ക് ഒരു പേടി സ്വപ്നം ആണ് മേനക ഗാന്ധി. ഇപ്പോഴിതാ വീണ്ടും കേരളത്തിന്റെ രൂക്ഷ വിമർശനം കേൾക്കാനുള്ള ഒരു സാഹചര്യമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ആലപ്പുഴയിലാണ് സംഭവം. തുറവൂരിൽമുന്തിയ ഇനം നായ്ക്കളെ അരൂരിലെ വാടകവീട്ടിൽ ബന്ധിച്ച ശേഷം ഉടമ ഭക്ഷണം നൽകുകയും സംരക്ഷിക്കുകയും ചെയ്യുന്നില്ലെന്ന് പരാതിയിൽ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ സ്ഥലം സന്ദർശിച്ചു. പൂച്ചനാട്ടിൽ പ്രദേശത്ത് കുമരോത്ത് വാടകയ്ക്ക് വീടെടുത്ത് നായ്ക്കളെ ബന്ധിച്ചിട്ടിരുന്ന റിഷഫ് കെ.നായർക്കെതിരെയാണ് അയൽവാസികളുടെ പരാതിയെ തുടർന്ന് നടപടി.
അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പ്രതിനിധി കെ.മേഴ്സിദാസ്, വെറ്ററിനറി ഡോക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള നായപരിപാലന സംഘമാണ് കഴിഞ്ഞ ദിവസം വാടക വീട്ടിലെത്തിയത്. സംഘം എത്തുമ്പോൾ 6 നായ്ക്കളും ഒരു പൂച്ചയുമാണ് ഉണ്ടായിരുന്നത്. ഇതിൽ അവശരായ 3 നായ്ക്കളെ പ്രത്യേക വാഹനത്തിൽ എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചു. നായ്ക്കളുടെ കരച്ചിൽ അസഹ്യമായപ്പോൾ പരിസരവാസികളാണ് അരൂർ പൊലീസിൽ പരാതി നൽകിയത്.പൊലീസ് വിളിച്ചതിനെ തുടർന്ന് റിഷഫ് എത്തിയപ്പോൾ ഒരു നായ വാതിലിനരികിൽ ചങ്ങലയിൽ കഴുത്തുകുരുങ്ങി ചത്ത നിലയിലായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ മൃഗസ്നേഹി സംഘടനാ പ്രവർത്തകർ സ്ഥലത്തെത്തി വീട്ടിലുണ്ടായിരുന്ന 6 നായ്ക്കളെയും ഒരു മലേഷ്യൻ പൂച്ചയെയും കൊണ്ടുപോകാൻ ഒരുങ്ങിയെങ്കിലും റിഷഫ് അനുവദിച്ചില്ല.
2 നായകളെ വീട്ടിൽ പൂട്ടിയിട്ട ശേഷം ഒരു നായയുമായി ഇയാൾ ബൈക്കിൽ കടന്നുകളഞ്ഞു. 2 നായ്ക്കൾ ഇപ്പോഴും വാടകവീട്ടിൽ തന്നെയുണ്ട്. ഇതിനിടെ നായ്ക്കളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നിന്നു മേനക ഗാന്ധിയുടെ ഫോൺ കോൾ അരൂർ പൊലീസ് സ്റ്റേഷനിലെത്തി. അതിനിടെ കുടുംബ സമേതം താമസിക്കാനെന്നു പറഞ്ഞ് വാടകയ്ക്കെടുത്ത വീട്ടിൽ കരാറിന് വിരുദ്ധമായി നായ്ക്കളെ വളർത്തിയതിനും 3 മാസമായിട്ടും വാടകയും നൽകാത്തതിനും വീട്ടുടമയും റിഷഫ് കെ.നായർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.മുൻപ് തിരുവനന്തപുരം: വെള്ളനാട് കരടി കിണറ്റില്‍ വീണ് ചത്ത സംഭവത്തില്‍ കേരളത്തിലെ വനംവകുപ്പിനെതിരെ മേനകാ ഗാന്ധി. കേരളത്തിലെ ഏറ്റവും മോശം വനംവകുപ്പാണെന്ന് മേനക തുറന്നടിച്ചു. അതേസമയം ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും മേനകാ ഗാന്ധി പറഞ്ഞു. അതേസമയം വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് മേനകാ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. കരടിയെ വെടിവെച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും മേനക പറഞ്ഞു. അതേസമയം കരടി ചത്ത സംഭവത്തില്‍ രക്ഷാദൗത്യ നടപടികളില്‍ വീവീഴ്ച്ച സംഭവിച്ചുവെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രാഥമിക റിപ്പോര്‍ട്ട്.മൃഗങ്ങളോടുള്ള സമീപനത്തില്‍ കേരളം രാജ്യത്തെ തന്നെ നാണം കെടുത്തുകയാണ്. വന്യജീവികളോട് ക്രൂരതകേരളത്തിന്റെ നയമാണെന്നും മേനക വിമര്‍ശിച്ചു.
കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളനാട് ജനവാസ മേഖലയിലെ കിണറ്റില്‍ കരടി വീണത്. ഈ കരടിയെ മയക്കുവെടിവെച്ച്പിടികൂടി വനമേഖലയില്‍ തുറന്നുവിടാനായിരുന്നു വനംവകുപ്പ് ശ്രമിച്ചത്.മയക്കുവെടി വെച്ച കരടിയെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. തുടര്‍ന്നാണ് ചത്തത്. വീഴ്ച്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളില്‍ അടക്കം വെള്ളം കയറിയിരുന്നു. അന്‍പതു മിനുട്ടോളം കരടി വെള്ളത്തില്‍ കിടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























