ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെ 1.29നാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പമുണ്ടായത്... റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ പറഞ്ഞു...

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെ 1.29നാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ പറഞ്ഞു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 70 കിലോമീറ്റര്‍ ഉള്ളിലാണ് ഭൂകമ്പമുണ്ടായത്. ഭൂമിയില്‍ നിന്ന് അകലെയായതിനാലും തീവ്രതകുറവായതിനാലും മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ത്യയിലെ ഭൂകമ്പങ്ങളെ കുറിച്ചും ഭൂകമ്പ സാധ്യത മേഖലകളെക്കുറിച്ചുമെല്ലാം നിരീക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നോഡല്‍ ഏജന്‍സിയാണ് നാഷണൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി. 155 സ്‌റ്റേഷനുകളാണ് എൻസിഎസിന് കീഴിൽ പ്രവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha
























