ഗണേഷിന്റേത് ആനപ്പക..അവിഹിതം അങ്ങാടിപ്പാട്ടായി... അടികൊണ്ട് മന്ത്രി മന്ദിരത്തില്‍ വീണു

മന്ത്രിയായിരുന്ന ഗണേഷ്‌കുമാര്‍ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയായ യുവതിയുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടിരുന്നെന്നും ഈ സ്ത്രീ തന്റെ മകന്റെ സഹപാഠിയുടെ അമ്മയാണെന്നും യാമിനി തുറന്നടിച്ചിരുന്നു. അതിനും മുമ്പ് പി.സി ജോര്‍ജ്ജാണ് ആദ്യം ഈ വെടി പൊട്ടിച്ചത്. എന്നാല്‍ ഗണേഷിനെ വെട്ടി മന്ത്രിയാകാന്‍ ബാലകൃഷ്ണപിള്ളയും പി.സി ജോര്‍ജ്ജും കളിച്ച കളിയാണെന്നാണ് യു.ഡി.എഫുകാര്‍ പറഞ്ഞത്. പക്ഷെ, യാമിനിയുടെ വെളിപ്പെടുത്തലും അതിന് മുമ്പ് അടികൊണ്ട് മുഖം വീര്‍ത്ത ഗണേഷിന്റെ ചിത്രങ്ങളും വാട്‌സാപ്പിലൂടെ പ്രചരിച്ചതോടെയാണ് കൈവിട്ട കളിയുടെ യാഥാര്‍ത്ഥ്യം പുറത്തുവന്നത്. ഗണേഷുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട യുവതി തന്റെ സുഹൃത്തുകൂടിയായിരുന്നെന്നും യാമിനി വ്യക്തമാക്കി. തന്റെ ഭാര്യയ്ക്ക് ഗണേഷ്‌കുമാറുമായി അവിഹിതബന്ധമുണ്ടെന്നും താന്‍ മന്ത്രിയെ കാണാന്‍ പോവുകയാണെന്നും ആ സ്ത്രീയുടെ ഭാര്‍ത്താവ് തന്നെ വന്ന് കണ്ട് പറഞ്ഞിരുന്നെന്നും യാമിനി വെളിപ്പെടുത്തിയതോടെ ഗണേഷ്‌കുമാറിന് പിടിച്ച് നില്‍ക്കാനായില്ല. നാണംകെട്ട് നാറി. ഭാര്യയുടെ ജാരനായ ഗണേഷ്‌കുമാറിനെ പ്രവാസി മന്ത്രിമന്ദിരത്തില്‍ കയറി പഞ്ഞിക്കിട്ടു. 2013 ഫെബ്രുവരി 22ന് അപ്പോയിന്‍മെന്റ് എടുത്താണ് പ്രവാസി മന്ത്രിയുടെ ഓഫീസിലേക്ക് പോയത്. വൈകുന്നേരം ആറ് മണിക്കായിരുന്നു. അത്. ഇതറിയാമായിരുന്ന യാമിനി തങ്കച്ചിയും ഓഫീസിലെത്തി. അതിരൂക്ഷമായ ഭാഷയിലാണ് അയാള്‍ ഗണേഷ് കുമാറിനോട് സംസാരിച്ചത്. തന്റെ ഭാര്യയെ ഗണേഷ്‌കുമാര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയെന്നും എവിടെ നിന്നാണ് കാറില്‍ കയറിയതെന്നും ഏത് ഹോട്ടലിലാണ് പോയതെന്നും കാമുകിയുടെ ഭര്‍ത്താവ് വിവരിച്ചു. സാധാരണഗതിയില്‍ മന്ത്രിക്കസേരയിലിരിക്കുന്ന ഒരാള്‍ ഇതൊക്കെ നിഷേധിക്കും അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി വിടും അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തില്‍ ഒഴിവാക്കും. പക്ഷെ, ഗണേഷ്‌കുമാര്‍ ഇതൊന്നും ചെയ്തില്ല. അന്നത്തെ ആ സംഭവത്തെ കുറിച്ച് യാമിനി പറയുന്നതി ഇങ്ങിനെയാണ് ' കാമുകിയുടെ ഭര്‍ത്താവ് എല്ലാ കഥകളും വള്ളിപുള്ളി തെറ്റാതെ പറയുന്നത് ഗണേഷ്‌കുമാര്‍ കേട്ടിരുന്നു. അയാള്‍ സംഭാഷണം പൂര്‍ത്തിയാക്കിയതും തെറ്റ്പറ്റിപ്പോയെന്ന് പറഞ്ഞ് ഗണേഷ്‌കുമാര്‍ അയാളുടെ കാലില്‍ വീണു. അതോടെ കാമുകി ഭര്‍ത്താവ് ഗണേഷ്‌കുമാറിനെ മര്‍ദ്ദിച്ചു. അത് കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ മുറിയിലേക്ക് പോയി. കുറേ കരഞ്ഞു. ശേഷം തിരിച്ച് ഓഫീസിലെത്തിയപ്പോഴേക്കും ഗണേഷിന്റെ കാമുകിയുടെ ഭര്‍ത്താവ് പോയിരുന്നു. അയാള്‍ പറഞ്ഞതിനെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോഴേക്കും ഗണേഷ്‌കുമാര്‍ പൊട്ടിത്തെറിച്ചു. പിന്നീട് ഓഫീസിലിട്ട് എന്നെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. അടിയേറ്റ് എന്റെ കയ്യൊടിഞ്ഞു. കാലിന് പരിക്ക് പറ്റി. തലയിലും ദേഹത്തും അടികൊണ്ട് നിലവിളിച്ചപ്പോള്‍ ഗണേഷ് മുറിയില്‍ നിന്നിറങ്ങിപ്പോയി. ആ സമയത്ത് തന്റെ മകന്‍ അടുത്തുണ്ടായിരുന്നു.' ഇത്തരത്തിലൊരു മന്ത്രി വേണോ എന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അന്ന് യാമിനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. യു.ഡി.എഫ് ഒന്നടങ്കം ഗണേഷിനൊപ്പം നിന്നു. പിന്നീട് യാമിനി ഗണേഷിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതോടെ ഉമ്മന്‍ചാണ്ടി രാജി ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷമാണ് വിവാദമായ സോളാര്‍ ഇടപാടുമായി സരിത എസ് നായര്‍ രംഗത്തെത്തിയത്. യാമിനിയും ഗണേഷും സംയുക്തമായി വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുകയും 2013ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു. അതിന് ശേഷം തന്നെ വീണ്ടും മന്ത്രിസഭയില്‍ എടുക്കണമെന്ന് ഗണേഷും പിന്നീട് ബാലകൃഷ്ണപിള്ളയും നിരന്തരം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തയ്യാറായില്ല. യു.ഡി.എഫും വേണ്ടവിധം പരിഗണിച്ചില്ല. ഇതോടെ ഗണേഷിന് ഉമ്മന്‍ചാണ്ടിയോട് പകയുണ്ടായി. അത് തീര്‍ത്തത് സോളാര്‍ വിവാദത്തിലൂടെയാണെന്ന് യു.ഡി.എഫ് നേതാക്കളും യൂത്ത് കോണ്‍ഗ്രസും വിശ്വസിക്കുന്നു. ഗണേഷിന് പിന്നാലെ ബാര്‍ക്കോഴ കേസില്‍ കെ.എം മാണിയും രാജിവെച്ചു. എന്നാല്‍ ബാര്‍ക്കോഴയിലെ പ്രധാന കണ്ണിയും ഉമ്മന്‍ചാണ്ടിയുടെ കണ്ണിലുണ്ണിയുമായ കെ. ബാബു രാജി നല്‍കിയിട്ടും ഉമ്മന്‍ചാണ്ടി അത് വാങ്ങി പോക്കറ്റിലിട്ടു നടന്നു. ഇത് ഇരട്ടനീതിയാണെന്ന് ആരോപിച്ച് കെ.എം മാണിയും കേരളാ കോണ്‍ഗ്രസും യു.ഡി.എഫ് വിട്ടു. പക്ഷെ, കെ.എം മാണി പകപോക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഗണേഷ്‌കുമാര്‍ മാണിയുടെ വഴിയേ സഞ്ചരിച്ചില്ല എന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























