Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

പാർട്ടിയിലെ ക്രിമിനലുകൾക്ക് പി.ജെയുടെ മകൻ്റെ താക്കീത് !പി.ജയരാജൻ വരും ... എല്ലാം ശരിയാകും

11 SEPTEMBER 2023 03:21 PM IST
മലയാളി വാര്‍ത്ത
പുതുപ്പള്ളിയിൽ പിണറായിയെ സഹിക്കാൻ കഴിയാതെ കോൺഗ്രസിന് വോട്ട് ചെയ്ത സി  പി എം പ്രവർത്തകർക്ക്  സമാധാന ദൂതുമായി പി.ജയരാജൻ വരുന്നു. നേതാക്കൾ യഥേഷ്ടം അഴിമതി നടത്തുമ്പോൾ ചോദ്യം ചെയ്യപ്പെടാതിരിക്കാനായി പി.ജെയെ ശോഭനാ ജോർജിൻ്റെ കസേരയിൽ ഒതുക്കിയ പാർട്ടിക്ക് താക്കീതുമായി രംഗത്തെത്തിയത് പി.ജയരാജൻ്റെ മകനും സി പി എം പ്രവർത്തകനുമായ ജയിൻ രാജാണ്. ഒരു എഫ്.ബി. പോസ്റ്റ് കൊണ്ട് കണ്ണൂരിൽ കതിനാ വെടി പൊട്ടിച്ച ജിതിൻ സി പി എമ്മിൻ്റെ നാളത്തെ നേതാക്കളെയാണ് പരിഹാസത്തോടെ പുച്ഛിച്ച് തള്ളുന്നത്. പുതുപ്പള്ളി തോൽവിയുടെ പശ്ചാത്തലത്തിലായിരുന്നു നാളെ സിപിഎമ്മിനെ നയിക്കേണ്ട വരെ കുറിച്ചുള്ള പോസ്റ്റ്.              സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളും ഡിവൈഎഫ്ഐ നേതാക്കളുമായുള്ള ബന്ധം വീണ്ടും ചർച്ചയാക്കുകയാണ്  പി. ജയരാജന്റെ മകൻ ജയിൻ രാജിന്റെ ഫേസ്ബുക് പോസ്റ്റുകൾ. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക്‌ സെക്രട്ടറി കിരണിനെതിരെയാണ് പോസ്റ്റ്‌. അതിനിടെ, സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്നു വിശദീകരിച്ച് ഡിവൈഎഫ്ഐ ജയിൻ രാജിനെതിരെ രംഗത്തെത്തി. ജിതിൻ രാജിനെതിരെ എന്നാൽ ജയരാജനെതിരെ എന്നു പറയാം.       
പി ജയരാജന്റെ മകൻ ജയിൻ രാജ് കഴിഞ്ഞ ദിവസം  ആദ്യം ഫേസ്ബുകിൽ പങ്കുവെച്ചത് കിരൺ പാനൂരിന്റെ തെറിവിളി കമൻ്റായിരുന്നു. സിപിഎം ഏരിയ കമ്മറ്റി അംഗം കൂടിയായ കിരൺ ഒരു വർഷം മുൻപ് ഒരു പോസ്റ്റിനു താഴെ നൽകിയ മറുപടിയുടെ സ്ക്രീൻ ഷോട്ട്. ഭാവിയിൽ നയിക്കേണ്ടത് ഇവരൊക്കെയാണ് എന്ന കുറിപ്പോടെയായിരുന്നു അസഭ്യ വാക്കുകൾ കൂടി ചേർത്ത് ജയിൻ രാജിന്റെ പോസ്റ്റ്‌. പിന്നാലെ ‌സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ വിവാഹ ചടങ്ങിൽ കിരൺ പങ്കെടുത്ത ഫോട്ടോയും ജയിൻ പോസ്റ്റ്‌ ചെയ്തു. മറ്റൊരു പ്രതി അജ്മൽനൊപ്പം കിരൺ 30 കി മീ അകലെ എത്തി ആയെങ്കിയുടെ വിവാഹത്തിൽ പങ്കെടുത്തത് ഒരു ബന്ധവും ഇല്ലാത്തത് കൊണ്ടായിരിക്കുമല്ലോ എന്നും ജയിനിന്റെ കുറിപ്പിൽ പറയുന്നു.  ഇതോടെ പോസ്റ്റ്‌ ചർച്ചയായി. വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പോസ്റ്റിലുള്ള  നേതാക്കൾ പുതിയ കാലത്തിൻ്റെ പ്രതീകം മാത്രമാണ്.        

ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം വീണ്ടും ഫേസ്ബുക്കിൽ പോരിൽ നിറഞ്ഞതോടെ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി വിശദീകരണവുമായി വാർത്താകുറിപ്പിറക്കി. പേരെടുത്തു പറയാതെ ജെയിൻ രാജിനെ വിമർശിച്ചാണ് വിശദീകരണം. നേതാക്കളെ താറടിച്ചു കാണിക്കാൻ ആസൂത്രിത ശ്രമം എന്ന് ഡിവൈഎഫ്ഐ പറയുന്നു. കിരൺ പാനൂരിന്റെ അശ്ലീല കമന്റിൽ ഒരു വർഷം മുൻപ് ഡിവൈഎഫ്ഐ നടപടി എടുത്തിരുന്നു. ഇപ്പോൾ ഇത് കുത്തിപ്പൊക്കിയത് കുബുദ്ധികളുടെ ദുഷ്ടലാക്ക് എന്നും ജയിനിന്റെ പേര് പറയാതെ പറഞ്ഞ് ഡിവൈഎഫ്ഐ വിശദീകരിക്കുന്നു. നേതാക്കൾക്കെതിരായ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക് പോസ്റ്റുകളിൽ ഡിവൈഎഫ്ഐ പ്രതിരോധത്തിൽ ആയിരുന്നു. ഇടവേളക്ക് ശേഷമാണ് ക്വട്ടേഷൻ ബന്ധങ്ങൾ ചർച്ചയാക്കി മുതിർന്ന നേതാവിന്റെ മകന്റെ പോസ്റ്റും ഡിവൈഎഫ്ഐയെ കുഴപ്പിക്കുന്നതും.           പതിയെ പതിയ  സി പി എം  എന്ന വലിയ പ്രസ്ഥാനം   പി.ജയരാജൻ്റെ  കൈകളിൽ സുരക്ഷിതമാവുന്നതിൻ്റെ ഉദാഹരണമായി ഇതിനെ വ്യാഖ്യാനിക്കാം.  ഇ.പി.ജയരാജനെതിരെ അഴിമതി കേസിൽ അന്വേഷണം വേണ്ടെന്ന തീരുമാനം എ.കെ ജി സെൻററിൽ നിന്നും  പുറത്തുവന്നതോടെ തുടങ്ങിയതാണ്  പി.ജയരാജന് പിന്നിൽ പാർട്ടിയുടെ  ചിട്ടയോടെയുള്ള  അണിനിരക്കൽ. കരിവന്നൂർ  വീരൻമാർ പാർട്ടി പിടിച്ചെടുത്താൽ പുതുപ്പള്ളി സ്ഥിരം പല്ലവിയാകുമെന്ന് യഥാർത്ഥ കമ്യൂണിസ്റ്റുകൾ വിശ്വസിക്കുന്നു.   ഏറെ നാളായി സി പി എമ്മിൻ്റെ അഴിമതികളിൽ മനംമടുത്തിരിക്കുകയാണ് പാർട്ടി പ്രവർത്തകർ. ഒന്നാം പിണറായി സർക്കാരിൻെറ കാലം മുതൽ  അവർ കേട്ടു തുടങ്ങിയതാണ് മനംമടുപ്പിക്കുന്ന നാറുന്ന അഴിമതി കഥകൾ. മുഖ്യമന്ത്രിയുടെ ഓഫിസിൽ  അരുതാത്ത തെല്ലാം നടന്നിട്ടും  അവർ പരസ്യമായി പ്രതികരിച്ചില്ല. പിണറായിയുടെ അറിവോടെയല്ല അവിടെ ശിവശങ്കരൻ അറുമാതിച്ചതെന്ന് അവർ കരുതി. ഇതിൽ വാസ്തവമില്ലെങ്കിലും അവർക്ക് അങ്ങനെ വിശ്വസിക്കാനായിരുന്നു ഇഷ്ടം.  എന്നും അഴിമതിക്കെതിരെ കുരിശുയുദ്ധം നയിച്ച അച്ചുതാനന്ദനെ പോലുള്ള നേതാക്കൾ രംഗത്ത് നിന്നും നിഷ്ക്രമിച്ചതോടെ പിണറായിയെ സഹിക്കുകയല്ലാതെ അവർക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലാതായി.            പിണറായിയാണ് ശരിയെന്ന് വിശ്വസിച്ച ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരാണ് ഇപ്പോൾ പാർട്ടിയിൽ നിന്ന് അകന്ന് പി.ജയരാജനൊപ്പം അണിനിരക്കുന്നത്.  പി. ജയരാജൻ സി പി എമ്മിൽ ഒരു സമാധാനമാണെന്ന്  കരുതുകയാണ് അണികൾ.  ഇത് ഒരു നിശബ്ദയാത്രയാണ്.   ഇ.പി.ജയരാജനെതിരെ പി.ജയരാജൻ രംഗത്തെത്തിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് പാർട്ടി പി ജെയിൽ വിശ്വാസമർപ്പിച്ച് തുടങ്ങിയത്.  ഇ.പി.ജയരാജൻ എന്ന നേതാവിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിൽ പ്രവർത്തകർ  പാർട്ടിയിൽ നിന്ന് അകലുമായിരുന്നില്ല.  ഇ.പി.ജയരാജൻ അഴിമതിക്കാരൻ തന്നെയെന്ന് പാർട്ടിക്കാർ  ഒരുമിച്ച് വിശ്വസിക്കുന്നു. തൻ്റെ ഭാര്യക്കും മകനും പഞ്ചനക്ഷത്ര റിസോർട്ടിൽ ഓഹരിയുണ്ടെന്ന് ഒരു കമ്യൂണിസ്റ്റ് നേതാവ് തുറന്നു പറയുമെന്ന് അണികൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. അഥവാ  ഓഹരി  ഉണ്ടെങ്കിൽ തന്നെ അദ്ദേഹത്തിന് പറയാതിരിക്കാമായിരുന്നുവെന്നാണ് അണികൾ നിശബ്ദം പറയുന്നത്.   ഇ.പിയുടെ കുടുംബത്തിന് പണ്ട്  എന്തുണ്ടെന്നായിരുന്നുവെന്ന്  പാർട്ടി  അണികൾക്ക് നന്നായറിയാം. ഇന്ന് ഇ.പിയുടെ സാമ്പത്തിക അടിത്തറ എന്താണെന്നും അണികൾക്ക് നന്നായറിയാം.   നിർഭാഗ്യവശാൽ പിണറായി ഉൾപെടെയുള്ള നേതാക്കൾ ഇ പി ക്ക്  പിന്നിലാണ് അണിനിരന്നത്. തനിക്കെതിരെ അന്വേഷണം വന്നാൽ സർക്കാരിനെ മറിച്ചിടാൻ വരെ താൻ തയ്യാറാകുമെന്ന്  ഇ പി ജയരാജൻ മുഖ്യമന്ത്രിയെ അറിയിച്ചു. തന്നെ ബലിയാടാക്കാനാണ് നീക്കമെങ്കിൽ സി പി എമ്മിൻെറ സമുന്നത നേതാക്കളെന്ന് വിശ്വസിക്കുന്നവരുടെ മൂടുപടം അഴിഞ്ഞു വീഴുമെന്നും ഇ.പി.മുന്നറിയിപ്പ് നൽകി. ഒറ്റവാക്കിൽ പറഞ്ഞാൽ സ്വർണ്ണക്കടത്ത് കേസിലെ കഥകളെല്ലാം താൻ പുറത്തു പറയും എന്നാണ്  ഇ പി  പറഞ്ഞത്. ഒരു കാലത്ത് ചക്കരയും ഈച്ചയുമായിരുന്ന പിണറായി - ജയരാജൻ സുഹ്യത്തുക്കൾക്ക് പരസ്പരം എല്ലാം അറിയാം. അതു തന്നെയാണ് പിണറായിയുടെ ഭയം. ദേഷ്യം വന്നാൽ ഇ.പിയെ നിയന്ത്രിക്കാൻ കഴിയില്ലെന്നും പിണറായിക്ക് നന്നായി അറിയാം.

കണ്ണൂര്‍ ഉടുപ്പയിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ വിജിലന്‍സില്‍ പരാതിയെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.. മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ റിസോര്‍ട്ടിനായി വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതി നല്‍കിയിരിക്കുന്നത്. 


പാര്‍ട്ടിയുടേയും മുന്‍ മന്ത്രിയെന്ന സ്വാധീനവും ഉപയോഗിച്ചാണ് വൈദേകം റിസോര്‍ട്ട് നിര്‍മിക്കുന്നതിനും പ്രവര്‍ത്തിക്കാനും അനുമതി നേടിയെടുത്തത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയിലും അഴിമതിയിലും പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.  റിസോര്‍ട്ടിന്റെ മറവിലെ കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

 

ഇതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. എം.വി.ഗോവിന്ദൻ്റെ ഭാര്യ ആന്തൂർനഗരസഭാ ചെയർപേഴ്സണായിരിക്കെയാണ് ഇ.പിയുടെ റിസോർട്ടിന് അനുമതി നൽകിയത്. കുരുങ്ങിയാൽ ഇ.പി.യുടെ മാത്രമല്ല  ഗോവിന്ദൻ്റെ പണിയും പോകും. പണം മറിയാതെ നാട്ടിൽ ഒന്നും നടക്കില്ല.ആന്തൂരിലും പണം തന്നെയാണ് കളിച്ചത്. ഇതെല്ലാം ഇ.പി.തുറന്നു പറയും.അതോടെ എം.വി.ഗോവിന്ദൻ്റെ പണിയും വെള്ളത്തിൽ പോകും.

   പി. ജയരാജന്‍ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്​ പാർട്ടി  ക്ലീൻ ചിറ്റ്​ നൽകിയെങ്കിലും പി.ജെ ക്ക് കണ്ണൂരിലെ  പി.ജെ.ആർമിയുമായി വളരെയധികം ഇഴയടുപ്പം ഇപ്പോഴുമുണ്ട്. ഇവർ ഇപ്പോൾ പി.ജെ.ആർമിയല്ല. അനുദിനം നാശത്തിലേക്ക് കൂപ്പുകുത്തുന്ന സി പി എമ്മിനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവരുടെ സംഘടനയാണ്.   ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം ജില്ല കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷെൻറ റിപ്പോര്‍ട്ട് ജില്ല സെക്രട്ടേറി​യറ്റ് വിശദമായി ചര്‍ച്ച ചെയ്​ത ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ ജയരാജന് നേരിട്ട്​ പങ്കില്ലെന്ന നി​ഗമനത്തിലാണ്​ കമീഷന്‍ എത്തിച്ചേര്‍ന്നത്​.

സി.പി.എം സംസ്​ഥാന സമിതിയംഗം എ.എന്‍. ഷംസീര്‍, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ എന്‍. ചന്ദ്രന്‍, ടി.ഐ. മധുസൂദനന്‍ എന്നിവരടങ്ങിയ മൂന്നംഗ കമീഷനാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ജില്ലയുടെ വിവിധ ഭാ​ഗത്തായി ഉയര്‍ന്ന ഫ്ലക്​സ്​ ബോര്‍ഡുകളും പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജുമൊക്കെയാണ് വ്യക്​തിപ്രഭാവം ഉയർത്താൻ ജയരാജൻ ശ്രമിച്ചുവെന്ന ആരോപണത്തിന്​ പാർട്ടിക്കുള്ളിൽ ഇടയാക്കിയത്​. വിഷയത്തിൽ സംസ്​ഥാന സമിതിയു​ടെ നിർദ്ദേശ പ്രകാരമായിരുന്നു മൂന്നംഗ കമീഷനെ നിയമിച്ചത്​.

ഇത്തരം പ്രചാരണം തടയുന്നതില്‍ ജയരാജന്‍ ജാഗ്രതകാട്ടിയില്ലെന്ന് നേരത്തെ സംസ്​ഥാന സമിതിയുടെ വിമര്‍ശനം ഉയർന്നിരുന്നു. സ്വയം മഹത്വവത്​കരിക്കാനുള്ള ശ്രമം നടക്കുന്നുവെങ്കില്‍ അംഗീകരിക്കില്ലെന്ന് വ്യക്തിപൂജാ വിവാദത്തില്‍ സി.പി.എമ്മിനുളളില്‍ നിന്നുതന്നെ ശക്​തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫേസ്​ബുക്കിലെ പി.​ജെ ആർമി എന്ന പേരിലുള്ള ഗ്രൂപ്പുകളിൽനിന്നും മറ്റുമാണ്​ ജയരാജനെ വ്യക്​തിപരമായ പുകഴ്​ത്തുന്ന പാട്ടുകളും പോസ്​റ്ററുകളും ഉയർന്നിരുന്നത്​. കൂടാതെ കണ്ണൂർ തളാപ്പിൽ നിന്ന്​ ആർ.എസ്​.എസിൽ നിന്ന്​ സി.പി.എമ്മിലേക്കെത്തിയ 'അമ്പാടി മുക്ക്'​ സഖാക്കൾ ജയരാജനെ അർജുനനായി ചിത്രീകരിച്ച്​ കൂറ്റൻ ഫ്ലക്​സ്​ ബോർഡ്​ സ്​ഥാപിച്ചിരുന്നു. ​ഇതെല്ലാം പാർട്ടിക്കുള്ളിൽ വൻതോതിലുള്ള വിമർശനങ്ങൾക്ക്​ ഇടയാക്കിയിരുന്നു.

കണ്ണൂർ ജില്ല സെക്രട്ടറി സ്​ഥാനം ഒഴിഞ്ഞാണ്​ പാർലമെൻറ്​ തെരഞ്ഞെടുപിൽ  ജയരാജൻ വടകര മണ്ഡലത്തിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പ്​ പരാജായത്തിന്​ ശേഷം അദ്ദേഹം ജില്ല സെക്രട്ടറി സ്​ഥാനത്ത്​ തിരിച്ചെത്തിയിരുന്നുമില്ല. ഇതിനെതിരെയും നവമാധ്യമങ്ങളിലടക്കം അണികളിൽ നിന്ന്​ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം പാർട്ടി​യെ ചൊടിപ്പിച്ചിരുന്നു.   എന്നാൽ, സംഭവം വിവാദമായതോടെ പി.ജെ. ആര്‍മിയെ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞു.  തൻ്റെ  അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും ത​ൻറയും ശത്രുക്കളാണെന്നും  തൻ്റെ  പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച്‌ കാണിക്കുകയും ചെയ്​താല്‍ നിയമനടപടി സ്വീകരിക്കുമെന്നും  അദ്ദേഹം ഫേസ്​ബുക്കിലടക്കം കുറിച്ചിട്ടു. ഇതെല്ലാം കണക്കിലെടുത്താണന്​ പ്രശ്​നം അവസാനിപിച്ചത്.  ഇതെല്ലാം ഒരു വശത്ത് നടക്കുന്നുണ്ടെ ങ്കിലും പി.ജെ.ആർമിയും പി.ജെ യും ഒരേ മനസോടെ മുന്നോട്ടു കുതിക്കുന്നു.   പിണറായി വിജയൻ്റെ വ്യക്തിപ്രഭാവത്തിന് കോട്ടം തട്ടിയാൽ തീർച്ചയായും പി.ജെ. ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നു വരും.മുസ്ലീം ലീഗ്  പോലെ പണമുള്ളവൻ്റെ പാർട്ടിയായി സി പി എം  മാറി കഴിഞ്ഞു. ഇതിനെ എന്തു വില കൊടുത്തും നേരിടാനാണ്   യഥാർത്ഥ പ്രവർത്തകരുടെ തീരുമാനം.അവർക്ക് മുന്നിൽ പിണറായിക്കും ഇ പിക്കും സുല്ല് പറഞ്ഞേ മതിയാകൂ. ജിതിൻ രാജിൻ്റെ പോസ്റ്റ് ഇതിനുള്ള തുടക്കമാണ്. പി.ജെയുടെ ആരാധകരുടെ അറിവോടെയാണ് പോസ്റ്റ് പുറത്തു വന്നതെന്ന് കണ്ണൂർ സവാക്കൾ കരുതുന്നു. അതാണ് പോസ്റ്റിനെതിരെ സി പി എം വളരെ പെട്ടെന്ന് രംഗത്തെത്തിയത്.   പുതുപ്പള്ളിയിലെ തോൽവി യഥാർത്ഥ കമ്യൂണിസ്റ്റുകളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. പിണറായിക്കും മറ്റും ബദലായി ഒരു കൂട്ടം നേതാക്കളെ വാർത്തെടുക്കാൻ സി പി എം പ്രവർത്തകർ ആഗ്രഹിക്കുന്നു. അതിനാണ് കണ്ണൂരിൽ തുടക്കം കുറിച്ചിരിക്കുന്നത്. അത് ജയരാജൻ്റെ മകനിൽ നിന്നായത് വിധിവൈപരീത്യം .       


           
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (22 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (38 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (48 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends