ലോകം മുഴുവന്‍ ലൈവായി കണ്ട കേരള നിയമസഭ തല്ലിപ്പൊളിക്കല്‍ കേസില്‍ കോടതി ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകാത്ത സിപിഎമ്മും ഇടതു സര്‍ക്കാരും വനിത എംഎല്‍എമാരുടെ പേരില്‍ കേസിനെ അട്ടിമറിക്കുകയാണ്. ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള ഇടത് എംഎല്‍എമാര്‍ക്ക് പുറമേ കോണ്‍ഗ്രസുകാരെയും വനിത അക്രമക്കേസില്‍ പ്രതിചേര്‍ത്ത് വീണ്ടും കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നത്

ലോകം മുഴുവന്‍ ലൈവായി കണ്ട കേരള നിയമസഭ തല്ലിപ്പൊളിക്കല്‍ കേസില്‍ കോടതി ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകാത്ത സിപിഎമ്മും ഇടതു സര്‍ക്കാരും വനിത എംഎല്‍എമാരുടെ പേരില്‍ കേസിനെ അട്ടിമറിക്കുകയാണ്. ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള ഇടത് എംഎല്‍എമാര്‍ക്ക് പുറമേ കോണ്‍ഗ്രസുകാരെയും വനിത അക്രമക്കേസില്‍ പ്രതിചേര്‍ത്ത് വീണ്ടും കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നടക്കുന്നത്. പകല്‍ പോലെ ജനം കണ്ട നിയമസഭ അക്രമസംഭവത്തിന്റെ ഭാവി ഇതാണെങ്കില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ നടന്ന ലൈംഗീകാതിക്രമ ഗൂഡാലോചനയുടെ ഭാവിയും ഊഹിക്കാവുന്നതേയുള്ളൂ.
നിയമസഭാ അക്രമ കേസില്‍ രണ്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം വന്നതോടെ കേസ് അനിശ്ചിതമായി നീളുമെന്നറപ്പായി.വനിതാ എംഎല്‍എമാരെ തടഞ്ഞുവെന്ന കുറ്റം ചുമത്തിയാണ് എം.എ.വാഹിദ്, കെ. ശിവദാസന്‍ നായര്‍ എന്നിവരെ പ്രതി ചേര്‍ക്കുക. ഇതോടെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടി പ്രതിപ്പട്ടികയിലാകും. നിയമസഭയിലെ കയ്യാങ്കളി കഴിഞ്ഞ് 7 വര്‍ഷങ്ങള്‍ക്കിപ്പുറം തുടരന്വേഷണം ആവശ്യപ്പെട്ട പൊലീസ് നീക്കം യുഡിഎഫിനെ പ്രതിസ്ഥാനത്തെത്തിക്കാനാണെന്നു നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.
അന്നത്തെ ഭരണപക്ഷമായ യുഡിഎഫ് എംഎല്‍എമാര്‍ ആക്രമിച്ചിട്ടും അവരെ പ്രതിചേര്‍ത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലായിരുന്നു വിചാരണയ്ക്കു തൊട്ടുമുന്‍പ് തുടരന്വേഷണത്തിന് അനുമതി തേടിയതും കോടതി അനുവദിച്ചതും. അതിന്റെ അടിസ്ഥാനത്തിലാണു ജമീല പ്രകാശത്തിനെ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്‌തെന്ന കുറ്റം ചുമത്തി എം.എ.വാഹിദിനെയും ശിവദാസന്‍ നായരെയും പ്രതിചേര്‍ക്കുന്നത്. എന്നാല്‍ ഇടതു നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ള പൊതുമുതല്‍ നശിപ്പിച്ചെന്ന വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ചുമത്തില്ല. മുന്‍ എംഎല്‍എമാരെ പ്രതിചേര്‍ക്കുന്നതിനെതിരെ യുഡിഎഫ് കോടതിയില്‍ പോയാല്‍ വിചാരണ വീണ്ടും നീളാന്‍ കാരണമാകും. ഇതും സര്‍ക്കാരിന് ആശ്വാസമായേക്കും.
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു ഇടതുപക്ഷം തന്നെ പറയുന്ന നിയമസഭ അടിച്ചു തകര്‍ത്ത് കോടികളുടെ നഷ്ടം വരുത്തിയിട്ട് ഇപ്പോള്‍ വനിതകളെ മുന്‍നിറുത്തി നിയമത്തിന്റെ ശികഷയില്‍ നിന്നും രക്ഷ നേടുകയാണ്.
നിയമസഭാ അക്രമക്കേസില്‍ തുടരന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം നേരത്തെ ഉപാധികളോടെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അംഗീകരിച്ചതു. 60 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നു മജിസ്‌ട്രേട്ട് ഷിബു ഡാനിയേല്‍ ഉത്തരവിട്ടിരുന്നു. 8 വര്‍ഷം പഴക്കമുള്ള കേസ് ആയതിനാലാണ് ഉപാധികളോടെ തുടരന്വേഷണത്തിന് അനുമതി നല്‍കുന്നതെന്നു കോടതി വ്യക്തമാക്കി. വിവിധ മജിസ്‌ട്രേട്ട് കോടതികളിലുള്ള ഹര്‍ജികള്‍ ഒരുമിച്ചു പരിഗണിക്കണമെന്ന ആവശ്യം തുടരന്വേഷണത്തിനു ശേഷമേ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ വിചാരണ നിര്‍ത്തിവയ്ക്കണം എന്ന സര്‍ക്കാര്‍ ആവശ്യം കോടതി അനുവദിച്ചു. തുടരന്വേഷണത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെയും പ്രതി ചേര്‍ക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ 2015 ലെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലുള്ള കേസുകള്‍ ഒരുമിച്ചു വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ള എല്‍ഡിഎഫ് നേതാക്കളാണു കേസിലെ പ്രതികള്‍. നിയമസഭാ അക്രമക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. യുഡിഎഫ് നേതാക്കളെ കൂടി കേസില്‍ കുടുക്കാനാണ് തുടരന്വേഷണത്തിലൂടെ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടരന്വേഷണത്തിനു മുന്‍പേ അനുബന്ധ കുറ്റപത്രം സര്‍പ്പിക്കുമെന്ന് എങ്ങനെ പറയുമെന്നു കോടതി ചോദിച്ചതോടെ ആ ആവശ്യം പിന്‍വലിച്ചു. സഭയിലെ അക്രമത്തിനിടെ തങ്ങള്‍ക്കു പരുക്കുപറ്റിയതും അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുന്‍ എംഎല്‍എമാരായ ജമീല പ്രകാശവും കെ.കെ.ലതികയും കോടതിയെ സമീപിച്ചിരുന്നു. പരുക്കുപറ്റിയെന്ന് സാക്ഷ്യപ്പെടുത്തിയ 14 സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമായി അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ഉപാധികളോടെ തുടരന്വേഷണത്തിനു കോടതി അനുമതി നല്‍കിയത്.
മന്ത്രി വി.ശിവന്‍കുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണു പ്രതികള്‍. 2015 മാര്‍ച്ച് 13ന് കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ സഭയ്ക്കുള്ളില്‍ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണു കേസ്. ഇനി ക്രൈംബ്രാഞ്ചിന്റെ പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും വിചാരണ തീരുമാനിക്കുക. ഉടന്‍ വിചാരണ തുടങ്ങാന്‍ സുപ്രീം കോടതി ഉത്തരവുള്ളതിനാല്‍ അത് അനന്തമായി നീട്ടാനും കഴിയില്ല. യുഡിഎഫ് എംഎല്‍എമാര്‍ ആക്രമിച്ചെന്നും അതെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എംഎല്‍എമാരായിരുന്ന ഇ.എസ്.ബിജിമോളും ഗീതാഗോപിയും നല്‍കിയ ഹര്‍ജി നേരത്തേ പിന്‍വലിച്ചിരുന്നു.
നിയമസഭ അക്രമത്തില്‍ നഷ്ടം കണക്കാക്കിയത് 2.20 ലക്ഷം രൂപയാണെങ്കിലും കോടതി വ്യവഹാരങ്ങള്‍ക്കായി ചിലവഴിച്ചത് കോടികളാണ്. അന്വേഷണത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പോയതും കോടികളാണ്. നിയമത്തിന് കീഴടങ്ങില്ലെന്ന് സിപിഎമ്മിന്റെ ധാര്‍്ഷ്ട്യമാണ് നിയമസഭ കയ്യാങ്കളി കേസ് നീണ്ടു പോകാനിടയാക്കിയതും അനാവശ്യമായ അന്വേഷണ പ്രഹസനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
https://www.facebook.com/Malayalivartha
























