Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ഉമ്മന്‍ ചാണ്ടി വാ തുറന്നിരുന്നേല്‍ പല നേതാക്കന്മാരുടേയും ഉടമുണ്ട് ജനം വലിച്ചൂരിയേനേ;ഇപ്പോള്‍ മാപ്പ് പറച്ചിലുകാര്‍ ക്യൂവിലാണ്,സോളാറെന്ന് കേട്ടപ്പോള്‍ ചിരിച്ചവരുടെ തലതകര്‍ത്തതും ഒരു സ തന്നെ സ്വപ്‌ന,കാലം കാത്തുവെച്ചതാണ് സ്വപ്ന

11 SEPTEMBER 2023 03:54 PM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ ചാണ്ടിയുടെ ഔദാര്യമാണ് ഗണേഷിന്റെ രാഷ്ട്രീയ ജീവിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗണേഷിന്റെ മാത്രമല്ല പകല്‍ മാന്യന്‍ ചമയുന്ന പല നേതാക്കളുടേയും പൊതുജീവിതം ഉമ്മന്‍ ചാണ്ടിയുടെ ദയയും ഔദാര്യവുമാണ്. പലതും ഉള്ളിലൊതുക്കി ഉമ്മന്‍ ചാണ്ടി സ്വയം കുറ്റക്കാരനായ് നിന്നു. അന്ന് ഈ പറയുന്ന കോണ്‍ഗ്രസ്സുകാരും ആ മനുഷ്യനെ അവിശ്വസിച്ച സമയം ഉണ്ട്. അദ്ദേഹത്തിന്റെ കാലുവാരാന്‍ നോക്കിയവരുണ്ട്. ഒരു സിബിഐ റിപ്പോര്‍ട്ട് വേണ്ടി വന്നോ കോണ്‍ഗ്രസുകാരേ നിങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി തെറ്റുകാരനല്ലെന്ന് മനസ്സിലാക്കാന്‍. ഇപ്പോള്‍ ആശ ലോറന്‍സ് ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതില്‍ ഇടതുവലതിനെ പൊളിച്ചടുക്കുന്നുണ്ട്.

പോസ്റ്റ് ഇങ്ങനെ....

Ganeshkumar ന്റെ മാത്രമല്ല
പലരുടെയും പൊയ്മുഖം ജനം അറിയാത്തത്
ഉമ്മന്‍ ചാണ്ടി സാറിന്റെ ഔദാര്യം തന്നെ ആണ്

' Map' ക്കാര്‍ ക്യൂവിലാണ്
ആര്‍ക്ക് വേണ്ടി
എന്തിന് വേണ്ടി
ഉള്ള മാപ്പ് പറച്ചില്‍?

CRIME BRANCH ഉം
CBI ഉം
വിധിച്ചാലേ കൂടെ നടന്നവര്‍ക്ക് പോലും
ഉമ്മന്‍ ചാണ്ടി സാറിനെ അറിയാന്‍ പറ്റുള്ളൂ?

വ്യക്തിപരമായി എനിക്ക് സന്തോഷിക്കാം
ഈ 'MAP ' പറച്ചില്കാരെ കാണുമ്പോള്‍

ഒരു കടുക് മണിടെ അത്ര പോലും എനിക്ക് സംശയം ഇല്ലായിരുന്നു

ഇവിടെ ഈ Fb യില്‍ ഒരു വര്‍ഷം മുന്നേ എഴുതിയിട്ടിരുന്നു
സ്വയം ഒന്ന് മാപ്പ് പറഞ്ഞേക്ക് എന്ന്
സ്വന്തം മനസാക്ഷിയോട്

ഉമ്മന്‍ ചാണ്ടി സാറ് ക്ഷമിച്ചാലും
ചെകുത്താന്‍മാര്‍ പോലും ക്ഷമിക്കാത്ത അത്ര അപമാനിച്ചിട്ടുണ്ട് പ്രായഭേദമില്ലാതെ മലയാളികള്‍

' സോളാര്‍' എന്ന് കേട്ടാല്‍ ചിരി
' സ' എന്ന് കേട്ടാല്‍ കുലുങ്ങി ചിരി
ആ ചിരിക്ക് പകരം

കാലം കാത്ത് വച്ചതാണ് സ്വപ്ന
'സ ' സ്വപ്നയിലും ഉണ്ടല്ലോ. ഇതായിരുന്നു ആശ ലോറന്‍സിന്റെ പോസ്റ്റ്.

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗണേഷിന് നേരെ കൊലവിളി ഉയരുന്നു. യുഡിഎഫിന്റെ പടി ചവിട്ടിപ്പോകരുതെന്ന രോഷം അണപൊട്ടുന്നു. യുഡിഎഫിലേക്ക് ചാടാന്‍ കാത്തിരുന്ന ഗണേഷിന് കനത്ത തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. സ്വന്തം അച്ഛനെ ചതിച്ച മകനാണ് ഗണേഷ് അപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കൂടെ നിന്ന് ചതിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ പറയുന്നു.

ഇതിനിടെ സാളാര്‍ കേസില്‍ പരാതിക്കാരിയെ തള്ളി സി.ബി.ഐ. പീഡനം സാധൂകരിക്കുന്ന തെളിവില്ലെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട്. ആരോപണമുയര്‍ന്ന ദിവസം പരാതിക്കാരിയെ ക്ലിഫ് ഹൗസില്‍ കണ്ടിട്ടില്ല എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തെളിവായി ഹാജരാക്കിയ സാരി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടും തെളിവ് ലഭിച്ചില്ല. 19 പേജുള്ള പരാതി ചാനലുകളില്‍ എത്തിയപ്പോള്‍ 25 പേജായി വര്‍ധിച്ചു. വിവാദ ദല്ലാള്‍ നന്ദകുമാറാണ് കത്തില്‍ കൃത്രിമം നടത്തിയതെന്നും സി.ബി.ഐ. പറയുന്നു. 72 പേജുള്ള റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഉമ്മന്‍ചാണ്ടിയെ ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരാതിക്കാരി സി.ബി.ഐയ്ക്ക് നല്‍കിയ മൊഴിയില്‍ പരാതി 30 പേജുണ്ടെന്ന് പറയുന്നു. എന്നാല്‍ എറണാകുളം എ.സി.ജെ.എം. കോടതിയില്‍ എത്തിയപ്പോള്‍ ആകെ നാല് പേജ് മാത്രമായി ചുരുങ്ങി. തിരഞ്ഞെടുപ്പിന്റെ സമയത്താണ് കത്ത് പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി കോടതികളില്‍ പരാതിക്കാരി നല്‍കിയ മൊഴികളും സി.ബി.ഐയ്ക്ക് നല്‍കിയ മൊഴികളിലെയും വൈരുധ്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കത്ത് ചാനലിലൂടെ പുറത്ത് വന്നതില്‍ അത് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനും പങ്കുണ്ടെന്നാണ് സി.ബി.ഐ. പറയുന്നത്. ഇതെല്ലാം പരിഗണിച്ചാണ് സോളാര്‍ പീഡന കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (23 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (39 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (49 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends