Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ഉമ്മന്‍ ചാണ്ടിയെ കളങ്കപ്പെടുത്തി പോകരുത്;ഇപി ജയരാജന്റെ പ്രസ്താവന കേട്ട് കോണ്‍ഗ്രസ്സിനും ഞെട്ടല്‍,വേട്ടയാടിയവര്‍ ഇവര്‍ എന്നിട്ടിപ്പോള്‍ ഇരട്ടത്താപ്പ്,ഗണേഷിനെ തൂക്കിയതോടെ സിപിഎം പരുങ്ങലില്‍,അതാണ് പെട്ടെന്നുള്ള ഉമ്മന്‍ ചാണ്ടി സ്‌നേഹത്തിന് കാരണം

11 SEPTEMBER 2023 04:11 PM IST
മലയാളി വാര്‍ത്ത

മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുത്. ഈ ഡയലോഗ് അടിച്ചിരിക്കുന്നത് ഇപി ജയരാജന്‍. എന്ത് പ്രഹസനമാണ് ഇപി ഇത്. ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സോളാര്‍ കേസിലെ ഗണേഷ് കുമാറിനെതിരായ ആരോപണത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണ് കേസ് സിബിഐക്ക് കൈമാറിയതെന്നും മരിച്ചുപോയ ഉമ്മന്‍ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പറഞ്ഞ് കൊടികുത്തി സമരം നടത്തിയ ടീംസ് ആണ് ഈ ഡയലോഗ് അടിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിച്ചത് സിപിഎം ആണ്. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ വേട്ടയാടി. സഭയില്‍ നിര്‍ത്തി അപമാനിച്ചു, പൊതുമധ്യത്തില്‍ ആക്രമിച്ചു കല്ലെറിഞ്ഞു. ആ കൂട്ടത്തില്‍ ഈ പറയുന്ന ഇപി മുന്നില്‍ തന്നെ ഉണ്ടായിരുന്നു. എന്നിട്ടിപ്പോള്‍ വന്ന് ഡയലോഗടി. ഗൂഡാലോചന നടത്തിയ കൂട്ടത്തില്‍ ഗണേഷ് ഉണ്ടെന്നുള്ള വിവരം പുറത്ത് വന്നതോടെയാണ് സിപിഎമ്മിന് പൊള്ളുന്നത്. ഗണേഷിനെ ഒറ്റുകാരന്റെ കുപ്പായം അണിയിച്ചത് സിപിഎമ്മാണോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. സോളാറില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ സിപിഎം പല നാറിയ കളിയും കളിച്ചിട്ടുണ്ട്. സരിതയെ മുന്‍നിര്‍ത്തിയും പദ്ധതി മെനഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഗണേഷിന്റെ പേരും പുറത്തായിരിക്കുന്നത് സിപിഎമ്മിന് അത്ര നല്ലതിനല്ലെന്ന ആക്ഷേപം വരുന്നു.

ഗണേഷിനെ മുന്‍ നിര്‍ത്തി സിപിഎം ചില കളി കളിച്ചുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. പിണറായി വിജയന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. മുന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്നതാണ് ഗൂഢാലോചനയെന്ന് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷനേതാവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. സോളാര്‍ കേസില്‍ രാഷ്ട്രീയ എതിരാളികള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട് ഒറ്റുകാര്‍ക്കും ചതിച്ചവര്‍ക്കുമുള്ള മറുപടിയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിക്കാത്തവരാണ് സി.പി.എമ്മും അവര്‍ നേതൃത്വം നല്‍കുന്ന മുന്നണിയും സി.ബി.ഐ റിപ്പോര്‍ട്ട് അതിന് അടിവരയിടുന്നുവെന്നും പ്രതിപക്ഷം പറയുന്നു.

ഏതായാലും ചിറ്റപ്പനിപ്പോള്‍ പറയുന്നത് ഗണേഷിനോട് എന്തേലും ചോദിക്കാനുണ്ടേല്‍ ഗണേഷിനോട് നേരിട്ട് പോയി ചോദിക്കാനാണ്. അല്ലാതെ ഗണേഷിന്റെ വാലറ്റത്ത് സിപിഎമ്മിനെ വെച്ചുകെട്ടേണ്ട എന്നാണ്. ഇതുമാത്രമല്ല വേറെ കുറച്ച് തള്ളും കൂടി ചിറ്റപ്പന്‍ നടത്തിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കാത്ത വിജയമാണ് പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉണ്ടായത്. പുതുപ്പള്ളിയില്‍ സഹതാപം നിലനിര്‍ത്താനും ഉണ്ടാക്കാനും ആസൂത്രിത ശ്രമം നടന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണ ഇത്തരം നിലപാട് എടുക്കാറില്ലെന്നും ഒരു പാര്‍ട്ടിയോടും കൂടി ആലോചിക്കാതെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇപി ജയരാജന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് യുഡിഎഫിന് പ്രയോജനപ്പെടുത്താന്‍ സാധിച്ചുവെന്നും ജയരാജന്‍ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സര്‍ക്കാര്‍ ഭരണം ഹൈജാക് ചെയ്‌തെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനത്തേയും ഇ പി ജയരാജന്‍ തളളി. പതിപക്ഷ നേതാവ് ഉന്നയിക്കുന്നത് ദുര്‍ബലമായ ആരോപണങ്ങളാണ്. അത്തരത്തിലുള്ള ആരോപണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഉയര്‍ന്നത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന് ചേരുന്നതല്ലെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (22 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (38 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (48 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends