Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ചെറുതോണി അണക്കെട്ട് സുരക്ഷിതമോ..? നടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ച....ബാഗുമായി അയാൾ കയറി ചെയ്തു കൂട്ടിയത് ആരും കണ്ടില്ല...ഡാം തകർക്കാനുള്ള നീക്കമോ...? ഇടുക്കിയിൽ മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങി...പ്രതി വിദേശത്തേക്ക് കടന്നു...അന്വേഷണപരിധിയിൽ തീവ്രവാദ സാധ്യതകളും...

13 SEPTEMBER 2023 08:11 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

ഇടുക്കി ചെറുതോണി ഡാമിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചത്, കേരളത്തെ ആകെ ഭീതിയിലാക്കുകയാണ്. അല്ലെങ്കിലേ രാജ്യത്താകമാനം പി എഫ് ഐ നിരോധിച്ചത് മുതൽ . അവരുടെ ഏറ്റവും കൂടുതൽ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നത് കേരളത്തിൽ ആണെന്നുളള റിപോർട്ടുകൾ എല്ലാം പുറത്തു വന്നിരുന്നു. പിന്നാലെ ഇപ്പോഴും nia പരിശോധന നടത്തികൊണ്ട് ഇരിക്കുകയാണ്. ഭീകര പ്രവർത്തകർക്ക് സുരക്ഷിതമായി ഒളിച്ചു താമസിച്ച് അവരുടെ പരിശീലനം നടത്താനുള്ള സ്ഥലമായി കേരളം മാറിയിരിക്കുകയാണ്. ഇതേ കുറിച്ച് നമ്മുടെ കേരള ആഭ്യന്തര വകുപ്പിന് കൃത്യമായി അറിയാമെങ്കിൽ. അന്വേഷണങ്ങൾ എല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. പിന്നാലെ ഉണ്ടായ പല അനിഷ്ട സംഭവങ്ങളും വിരൽ ചൂണ്ടുന്നത് ഇത്തരം ഭീകര സംഘടനകളിലേക്ക് ആണ്. ട്രെയിനുകൾക്ക് നേരെ ഉള്ള കല്ലേറുകളാണ് അതിൽ എടുത്തു പറയേണ്ടത്. കേരളം വിട്ടാലുള്ള പല സംസ്ഥാങ്ങളിലും ട്രെയിനിന് നേരെ അക്രമങ്ങൾ ഉണ്ടാകാറുണ്ടെകിലും , കേരളത്തിൽ ഇപ്പോൾ അത്തരം സംഭവങ്ങൾ അധികമാണ് .

 

അതുകൊണ്ട് സുരക്ഷാ വീഴ്ചകൾ സംസ്ഥാനത്ത് ഉണ്ടായി കൊണ്ട് ഇരിക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇപ്പോൾഇടുക്കി ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങി.ഇന്ത്യൻ നേവിയുടെ സാന്നിധ്യം ഡാമിൽ ഉള്ളതിനാലാണ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിക്കുന്നത്. പോലീസിന്റെ അന്വേഷണപരിധിയിൽ തീവ്രവാദ സാധ്യതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തീവ്രവാദ ഗ്രൂപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് നിലവിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു.പ്രതിയെ ഇന്ത്യയിൽ എത്തിക്കാൻ പോലീസ് ബന്ധുക്കളുടെ സഹായം തേടിയിട്ടുണ്ട്. സഹോദരങ്ങൾ പ്രതിയുമായി സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്താമെന്ന് പ്രതി സഹോദരങ്ങൾക്ക് ഉറപ്പ് നൽകിയെന്നാണ് പൊലീസ് പറയുന്നത്. ഈ ഉറപ്പ് പാലിച്ചില്ലെങ്കിൽ മാത്രം ലൂക്കൗട്ട് നോട്ടീസിറക്കാനാണ് സാധ്യത.

പരിശോധന ഇല്ലാതെ ഡാമിൽ എന്തും കൊണ്ടുവരാമെന്ന് എന്ന് മറ്റാരെയെങ്കിലും കാണിക്കാനാണോ പ്രതി ശ്രമിച്ചതെന്നും പൊലീസിന് സംശയമുണ്ട്.ജൂലൈ 22ന് ഡാമിലെത്തിയ ഒറ്റപ്പാലം സ്വദേശിയാണ് കേസിലെ പ്രതി. സന്ദർശക പാസ് എടുത്ത് ഡാമിൽ കയറിയ ഇയാൾ 11 ഇടങ്ങളിൽ താഴിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് ഷട്ടറുകളുടെ റോപ്പിൽ ദ്രാവകം ഒഴിച്ചു. യാൾക്കൊപ്പം ഡാമിൽ എത്തിയിരുന്ന തിരൂർ സ്വദേശികളായ മൂന്നു പേരെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി.വിശദമായി പരിശോധന ഇന്നലെ നടത്തി. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന നിലപാടിലാണ് നാട്ടുകാർ.

 

ഡാം പൂർണ സുരക്ഷിതമെന്ന് പരിശോധനയിൽ കണ്ടെത്തി. അതേസമയം ഡാമിന്റെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കേണ്ട ഇടുക്കി സിഐ നാലുമാസത്തോളമായി ഡാമിൽ സന്ദർശനം നടത്തിയിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.സുരക്ഷാ പരിശോധനയിൽ പോലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ലെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ പറഞ്ഞു. ഡാം പൂർണ സുരക്ഷിതമാണ്. ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ല. പോലീസിന് വീഴ്ച ഉണ്ടോ എന്ന് അറിയില്ല. ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് ഉടൻ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സുരക്ഷാ വീഴ്ചയിൽ ഗൂഢാലോചന സംശയിക്കുന്നതായും കേന്ദ്ര ഏജൻസികൾ നേരിട്ടെത്തി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട് പൊതുപ്രവർത്തകരും രംഗത്തെത്തി. കുറ്റവാളിയായ ഒറ്റപ്പാലം സ്വദേശി വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ഇയാൾക്കായി അടുത്തദിവസം തന്നെ ഇടുക്കി എസ്പി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. കുടുംബ പശ്ചാത്തലം ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം ഡാമിൽ എത്തിയിരുന്ന തിരൂർ സ്വദേശി ഉൾപ്പെടെ മൂന്നുപേരെ പോലീസ് നേരത്തെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.

 

കഴിഞ്ഞ ആഴ്ച്ചയായിരുന്നു വൻ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. അണക്കെട്ടില്‍ കയറിയ വിനോദസഞ്ചാരിയായ യുവാവ് ഹൈമാസ് ലൈറ്റിന് ചുവട്ടില്‍ താഴിട്ടു പൂട്ടുകയും ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തതായാണ് കണ്ടെത്തിയത്.ജൂലൈ 22 ന് പകല്‍ 3.15 നാണ് സംഭവം ഉണ്ടായത്.കെഎസ്ഇബിയുടെ ശ്രദ്ധയില്‍പെട്ടതോടെ വിവരങ്ങൾ പുറത്തറിഞ്ഞു. തുടര്‍ന്ന്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍നിന്ന് തോളില്‍ ബാഗുമായി യുവാവ് കടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.ഇയാളെ ഉടനെ തന്നെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തറിയുള്ളു...ഒപ്പം പല സംശയങ്ങളും ആശങ്കകളും ജനങ്ങളുടെ ഭാഗത്തു നിന്നും വരുന്നുണ്ട് . ഡാമിൽ വെള്ളത്തിൽ ഇടുന്ന മൈനുകളോ ബോംബുകളോ വിതറിയിട്ടുണ്ടാകും തുടങ്ങിയ സംശയങ്ങൾ ഉയരുന്നുണ്ട്. ഇത്രയും സുരക്ഷാഭീഷണി നിലനിൽക്കുമ്പോഴും, വളരെ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ആർക്കുവേണമെങ്കിലും കയറിയിറങ്ങാവുന്ന ഒരു സാഹചര്യമാണ് അവിടെ നിലനിൽക്കുന്നത്.

കുറച്ചു പോലീസുകാർ മസിലും പെരുപ്പിച്ചു നിൽക്കുന്നതും മൊബൈൽ ഫോൺ നിരോധനവുമാണ് വലിയ സുരക്ഷാ സംവിധാനമെന്നത് ഏറെ ഖേദകരം. ഫോട്ടോഗ്രാഫി നിരോധിതമെങ്കിലും പലരും അവിടെയും ഇവിടെയുമൊക്കെയായി മാറി നിന്നു ഫോട്ടോയുമെടുക്കുന്നു. ഇത്‌ മാറിയെ തീരു. സന്ദർശകർക്കെല്ലാം കർശനമായ സുരക്ഷാ പരിശോധന എൻട്രി പോയിന്റിൽ തന്നെ വേണം. ദേഹപരിശോധനയും അതും നമ്മുടെ എല്ലാം ഐ ഡി പ്രൂഫുകൾ സഹിതം ശേഖരിക്കണം. സുരക്ഷ വീഴ്ച മനഃപൂർവ്വമുള്ള വീഴ്ച തന്നെയാകനാണ് സാധ്യത.വാഹനം ഓടിക്കുന്നവർക്ക് വേണ്ടി വൻ സുരക്ഷ ഏർപ്പെടുത്തി പിടിച്ചുപറി നടത്തുന്നവർക്ക് ഇതൊന്നും കാണാൻ കണ്ണില്ലാഞ്ഞിട്ടല്ല.കാർ വാടകക്ക് എടുത്തു ഡാമിന്റെ സുരക്ഷ മേഖലയിൽ വന്നു ഇത്രയും കാര്യങ്ങൾ ചെയ്ത് പിടിക്കപെടാതെ പോയി രെക്ഷ പെടാമെന്നു തെളിയിച്ചു കൊടുത്തിരിക്കുന്നു.

 

അതിനൊക്കെയുള്ള ചിലവ് വഹിക്കുന്നത് ആരെന്നത് അന്വേഷണം നടത്തി കണ്ടെത്തണം. ഭീകര വാദികൾക്ക് പണത്തിന് പഞമില്ല അത് വാങ്ങി രാജ്യദ്രോഹികൾ ഇതൊക്കെ പരീക്ഷിക്കുകയാണ്.അതൊക്കെ അന്വേഷിക്കണം. അതിനു നമ്മളിവിടെ മാസപ്പടിയുടെയും സോളാറിന്റെയും നീന്തൽ കുളം നിർമ്മിക്കാനും തൊഴുത്ത് ഉണ്ടാക്കാനും നടക്കുകയല്ലേ. ഇതേ കേരളത്തിൽ തന്നെയാണ് ഈ അടുത്ത ഭീകരൻ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും മത പുരോഹിതന്മാരെ കൊല്ലാനും പദ്ധതി ഇട്ടതായി എൻ ഐ ക്ക് മൊഴി നൽകിയത്. അങ്ങനെ വച്ച് നോക്കുമ്പോൾ ഇതല്ല ഇതിനപ്പുറം ഇവിടെ സംഭവിക്കും...സൂക്ഷിക്കണം നമ്മൾ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (8 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (1 hour ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (4 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends